• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സഹായിക്കാമെന്ന് പറഞ്ഞവര്‍ പിന്മാറി; വിവാഹം മുടങ്ങുമെന്ന അവസ്ഥ, പോലീസ് വിളിച്ചു... സുരേഷ് ഗോപി എത്തി

Google Oneindia Malayalam News

കോട്ടയം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം. സഹായിക്കാമെന്ന് പറഞ്ഞവര്‍ പല കാരണങ്ങളാല്‍ പിന്‍മാറി. അശ്വതിയുടെ വീട്ടുകാര്‍ക്ക് ആധിയായി. ഇനിയെന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥ. ഒടുവില്‍ ദേവികുളം സ്‌റ്റേഷനിലെ പോലീസുകാര്‍ വിളിച്ചതു പ്രകാരം നടന്‍ സുരേഷ് ഗോപി ഇടപെട്ടു. ആശ്വാസം...

മലപ്പുറത്തെ വിദ്യാര്‍ഥിയുടെ ആവശ്യം കണക്കിലെടുത്ത് മൊബൈല്‍ ഫോണുമായി വീട്ടിലെത്തിയ സുരേഷ് ഗോപിയെ ആണ് കഴിഞ്ഞ ദിവസം മലയാളികള്‍ കണ്ടത്. വിവാഹം മുടങ്ങുമെന്ന അവസ്ഥയില്‍ വിഷമത്തിലായ കുടുംബത്തിന്റെ കണ്ണീരൊപ്പിയ താരത്തിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി ലഭിക്കുകയാണിപ്പോള്‍. സിനിമാ താരങ്ങള്‍ക്കിടയില്‍ വളരെ വ്യത്യസ്തനാണ് സുരേഷ് ഗോപി. പുതിയ സംഭവം ഇങ്ങനെ....

അമേരിക്കന്‍ സൈന്യം മടങ്ങി... പടക്കം പൊട്ടിച്ച് ആഘോഷിച്ച് താലിബാന്‍; സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുഅമേരിക്കന്‍ സൈന്യം മടങ്ങി... പടക്കം പൊട്ടിച്ച് ആഘോഷിച്ച് താലിബാന്‍; സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

1

ഇടുക്കി ദേവികുളം സ്വദേശിയാണ് അശ്വതി. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാല്‍ പിഡബ്ല്യുഡി ഉപേക്ഷിച്ച ഷെഡിലാണ് കുറേകാലമായി താമസം. സെപ്തംബര്‍ 9ന് വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സഹായിക്കാമെന്ന് പലരും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ സഹായം ലഭിച്ചില്ല. ഇതോടെയാണ് കുടുംബം വിഷമത്തിലായത്.

2

20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അശ്വതിയുടെ പിതാവ് അശോകന്‍ മരിച്ചത്. പിന്നീട് എല്ലാം അമ്മയായിരുന്നു. അവര്‍ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. കൊവിഡ് കാരണം രണ്ടു വര്‍ഷം മുമ്പ് അമ്മ സരസ്വതിക്ക് ജോലി നഷ്ടമായി. ഇതോടെ കുടുംബം തീര്‍ത്തും പ്രതിസന്ധിയിലാകുകയായിരുന്നു.

3

കുടുംബത്തിന്റെ പ്രയാസം മനസിലാക്കി ദേവികുളം സ്റ്റേഷനിലെ പോലീസുകാര്‍ ഇടപെട്ടു. കോണ്‍സ്റ്റബിള്‍ സിന്ധുവും എസ്‌ഐ അശോകനും ചേര്‍ന്ന് സുരേഷ് ഗോപിയെ വിളിച്ച് സംഭവങ്ങള്‍ വിശദീകരിച്ചു. സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കൂടാതെ സുരേഷ് ഗോപി പ്രാദേശിക തലത്തില്‍ കുടുംബത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെത്താന്‍ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു.

സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

4

അടൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി സുരേഷ് ഗോപി അശ്വതിയുടെ കുടുംബത്തെ കണ്ടു. ഒരു ലക്ഷം രൂപയും വിവാഹ സാരിയും ഏല്‍പ്പിച്ചു. വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. ദേവികുളം സ്റ്റേഷനിലെ പോലീസുകാരും പ്രാദേശിക ബിജെപി പ്രവര്‍ത്തകരും സാക്ഷിയായി.

5

കഴിഞ്ഞ ദിവസം മലപ്പുറത്തെ വിദ്യാര്‍ഥിയുടെ അഭ്യര്‍ഥന മാനിച്ച് മൊബൈലുമായി സുരേഷ് ഗോപി വീട്ടിലെത്തിയതും വാര്‍ത്തയായിരുന്നു. തേഞ്ഞിപ്പലത്തെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ അഭ്യര്‍ഥന സ്വീകരിച്ചാണ് താരം എത്തിയത്. പഠിക്കാന്‍ ഫോണ്‍ ഇല്ലെന്ന സങ്കടമാണ് കുട്ടി പറഞ്ഞത്. വഴിയുണ്ടാക്കാമെന്ന് താരം മറുപടി നല്‍കി. വൈകാതെ ഫോണുമായി നേരിട്ട് വീട്ടില്‍ എത്തുകയായിരുന്നു.

പ്രണയം നിറച്ച് പ്രിയങ്ക ചോപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

6

സ്മാര്‍ട്ട് ഫോണും പലഹാരങ്ങളുമായിട്ടാണ് സുരേഷ് ഗോപി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍ താണ്ടി താരം നേരിട്ട് വരുമെന്ന് വീട്ടുകാര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. മലയാളത്തിലെ സൂപ്പര്‍ താരത്തെ നേരിട്ട് കണ്ട ആശ്ചര്യം ഉപ്പോഴും മാറിയില്ലെന്ന് വിദ്യാര്‍ഥിനി പറയുന്നു. ഫോണ്‍ ചെയ്ത വേളയില്‍ വീടും വീട്ടിലേക്കുള്ള വഴിയുമെല്ലാം സുരേഷ് ഗോപി ചോദിച്ചറിഞ്ഞിരുന്നു.

7

സാമ്പത്തിക പ്രയാസം കാരണം പെണ്‍കുട്ടിയുടെ വീട് നിര്‍മാണം പൂര്‍ത്തായിയിരുന്നില്ല. അതിനിടെയാണ് പഠനത്തിന് തടസം നേരിടുന്ന സാഹചര്യമുണ്ടായത്. വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കി. തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈകാതെ അറിയിക്കാമെന്ന സുരേഷ് ഗോപിയുടെ ഉറപ്പിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍.

cmsvideo
  ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam
  English summary
  Actor Suresh Gopi Gives Money and Dress For Idukki Native Ashwathy Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X