കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാളികപ്പുറം സിനിമ ഐതിഹ്യ വിരുദ്ധമോ': കല്ലു പോയത് ആചാരം പാലിച്ചെന്ന് മറുപടി, പുതിയ ചർച്ച

Google Oneindia Malayalam News

ഉണ്ണിമുകുന്ദന്‍ നായകനായി വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ പിറന്ന മാളികപ്പുറം എന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിലും നിന്നും ലഭിക്കുന്നത്. ചെറുസിനിമയായിട്ടായിരുന്നു വരവെങ്കിലും ബിഗ് ഹിറ്റിലേക്ക് കടക്കുന്ന സിനിമ നാലാം വാരത്തില്‍ 145 തിയേറ്ററുകളില്‍ നിന്നും 230 എണ്ണത്തിലേക്ക് പ്രദർശനം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് പ്രേക്ഷകർ തന്ന സിനിമയാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് വന്ന സകല വിവാദങ്ങളേയും പിന്നാമ്പുറത്തേക്ക് തള്ളിക്കൊണ്ടാണ് സിനിമയെ ആളുകള്‍ ഏറ്റെടുത്തതെന്ന് വ്യക്തം. അതേസമയം, മാളികപ്പുറം സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയത്തെക്കുറിച്ചും അതിലൂടെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചെല്ലാമുള്ള ചർച്ചകള്‍ ഇപ്പോഴും സജീവമാണ്. അത്തരമൊരു കുറിപ്പാണ് മൂവീ സ്ട്രീറ്റെന്ന ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം വന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയും ഗ്രൂപ്പില്‍ നടക്കുന്നുമുണ്ട്.

മാളികപ്പുറം എന്ന സിനിമ പറഞ്ഞു വെയ്ക്കുന്നത്

മാളികപ്പുറം എന്ന സിനിമ പറഞ്ഞു വെയ്ക്കുന്നത് യഥാർത്ഥത്തിൽ ഐതിഹ്യ വിരുദ്ധം അല്ലേയെന്നാണ് അരവിന്ദ് എന്നയാള്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നത്. അദ്ദേഹം പങ്കുവെച്ച് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മാളികപ്പുറം സിനിമ പറഞ്ഞു വെയ്ക്കുന്നത് അയ്യപ്പന് ഇഷ്ടമുള്ളവരെ അയ്യപ്പൻ കാണാൻ അനുവദിക്കും, അല്ലാത്തവരെ അനുവദിക്കില്ല എന്നൊക്കെ ആണല്ലോ.
യുവതികൾ (10-50 എന്നാ concept) ശബരിമലയിൽ കയറിക്കൂടാ എന്നാണല്ലോ വിശ്വാസികൾ എന്ന് വാദിക്കുന്നവർ പറയുന്നത്..

ക്രിസ്മസ് ബംപർ: '16 കോടിയുടെ ഭാഗ്യം പ്രതീക്ഷിച്ചില്ല, വന്‍ സന്തോഷം': മുന്‍പും കോടികളുടെ സമ്മാനംക്രിസ്മസ് ബംപർ: '16 കോടിയുടെ ഭാഗ്യം പ്രതീക്ഷിച്ചില്ല, വന്‍ സന്തോഷം': മുന്‍പും കോടികളുടെ സമ്മാനം

യഥാർത്ഥത്തിൽ മാളികപ്പുറം എന്ന പ്രതിഷ്ഠ

യഥാർത്ഥത്തിൽ മാളികപ്പുറം എന്ന പ്രതിഷ്ഠ തന്നെ ഒരു യുവതി അല്ലേ. അയ്യപ്പനോട് വിവാഹ അഭ്യർത്ഥന നടത്തിയ ഒരു യുവതിയെ, കന്നി അയ്യപ്പൻ വരാതിരിക്കുന്ന ഒരു സമയം വരുകയാണെങ്കിൽ അന്ന് കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞു അയ്യപ്പൻ തന്നെ അയ്യപ്പൻറെ പ്രതിഷ്ഠയ്ക്കു തൊട്ടടുത്തു സന്നിധാനത് മാളികപ്പുറം എന്നാ പ്രതിഷ്ഠയായി തുടരാൻ അനുവദിക്കുകയല്ലേ ഉണ്ടായത്. ഇതല്ലേ ഐതിഹ്യം..

അച്ഛന് മുന്നില്‍ റോബിന്‍ ചമ്മിപ്പോയി; നെറ്റ് ഡ്രൈവില്‍ പറഞ്ഞത് ഇത് എന്റെ വിജയം, വെളിപ്പെടുത്തി ആരതിഅച്ഛന് മുന്നില്‍ റോബിന്‍ ചമ്മിപ്പോയി; നെറ്റ് ഡ്രൈവില്‍ പറഞ്ഞത് ഇത് എന്റെ വിജയം, വെളിപ്പെടുത്തി ആരതി

അയ്യപ്പൻ പോലും ഒരു യുവതിയെ സന്നിധാനത്ത്

അയ്യപ്പൻ പോലും ഒരു യുവതിയെ സന്നിധാനത്ത് കുടിയിരുത്തിയപ്പോൾ എങ്ങനെയാണു അയ്യപ്പൻ യുവതികളെ കാണാൻ വരാൻ പാടില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞു വെയ്ക്കുന്നത് . ഇനി അഥവാ അയ്യപ്പൻ അത് പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ അയ്യപ്പന് ഇല്ലാത്ത എന്ത് വിരോധം ആണ്‌ വിശ്വാസികൾക് ഉള്ളത്??

Hair Care: അല്‍പം ഉള്ളി നീരുണ്ടോ? എങ്കില്‍ മുടികൊഴിച്ചിലും താരനും ഒരു പ്രശ്നമല്ല

10 വയസ്സ് ആവാത്ത കല്ലുവിനോട് പ്രിയം

10 വയസ്സ് ആവാത്ത കല്ലുവിനോട് പ്രിയം ഉള്ള അയ്യപ്പൻറെ പ്രിയവും അനുഭാവവും, കല്ലുവിന് 10 വയസ്സ് ആവുമ്പോഴേക്കും അയ്യപ്പന് നഷ്ടപ്പെടും എന്നാണോ.. മാളികപ്പുറം എന്നാ യുവതിയോട് ഇല്ലാത്ത എന്ത് അയിത്തം ആണ്‌ മറ്റ് യുവതികളോട് അയ്യപ്പന് ഉണ്ടാവുക. സിനിമ പറഞ്ഞു വെയ്ക്കുന്നത് യഥാർത്ഥത്തിൽ ഐതിഹ്യ വിരുദ്ധം അല്ലേ.- എന്നും അദ്ദേഹം തന്റെ കുറിപ്പില്‍ ചോദിക്കുന്നു.

ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും

ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് കമന്റ് ബോക്സില്‍ എത്തിയിരിക്കുന്നത്. ചിലരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നാണ് കുറിപ്പിനെ അനുകൂലിച്ചുകൊണ്ട് ചിലർ പറയുന്നത്. ഇതൊരു വ്യക്തമായ അജണ്ടയുടെ ഭാഗമായി പുറത്ത് വന്ന സിനിമയാണെന്നും ഇവർ അഭിപ്രായപ്പെടുന്നു.

കുറിപ്പ് മുന്നോട്ട് വെക്കുന്ന ആശയത്തെ

അതേസമയം കുറിപ്പ് മുന്നോട്ട് വെക്കുന്ന ആശയത്തെ എതിർത്തുകൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. 'മാളികപ്പുറം സിനിമയുടെ തുടക്കത്തിൽ ആരാണ് മാളികപ്പുറം എന്ന കഥ പറയുന്നുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിലെ മൂർത്തികൾക്ക് വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ഉണ്ട്. അയ്യപ്പക്ഷേത്രങ്ങൾ പോവാൻ ആണേൽ വേറെയും ഉണ്ടല്ലോ.' എന്നാണ് ലക്ഷ്മി എന്നയാള്‍ മറുപടിയായി പറയുന്നത്.

കല്ലു ശബരിമല പോയതും അവിടുത്തെ ആചാരം

കല്ലു ശബരിമല പോയതും അവിടുത്തെ ആചാരം പാലിച്ചാണ്. പുരുഷപ്രവേശനം ഇല്ലാത്ത ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് ഉണ്ട്. അത് പുരുഷവിദ്വേഷം ആണെന്ന് കരുതല്ലേ. ഈ നാട്ടിൽ ഓരോ വ്യക്തിക്കും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ ശബരിമല അയ്യപ്പനും സ്വാതന്ത്ര്യമുണ്ട്. ക്ഷേത്രങ്ങൾ പൊതുസ്വത്ത്‌ ആണെന്ന ധാരണ അങ്ങ് മാറ്റി ചിന്തിച്ചാൽ മതിയെന്നും ലക്ഷ്മി പറയുന്നു.

വിശ്വാസി അല്ലാത്ത ഒരാളോട് വിശ്വാസികൾ

വിശ്വാസി അല്ലാത്ത ഒരാളോട് വിശ്വാസികൾ സംസാരിക്കാൻ പോയിട്ട് പ്രത്യേകിച്ച്‌ ഒരു കാര്യവും ഇല്ല അത് കൊണ്ട് തന്നെ ഇതിന്റെ കൂടുതൽ കാര്യങ്ങൾ ഒന്നും പറയാൻ ഇല്ല..പക്ഷെ ഒരു കാര്യം , 10 - 50 പ്രായം ഉള്ള പെണ്കുട്ടികളും യുവതികളും സ്ത്രീകളും എല്ലാം കയറുന്ന നിരവധി അയ്യപ്പ ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്...അവിടെ ആർക്കും വിലക്കോ നിയന്ത്രണമോ ഇല്ല...എന്നാൽ ശബരിമല ക്ഷേത്രത്തിൽ നിയന്ത്രണം ഉണ്ട് അത് ആ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ രീതിയുടെ പ്രത്യേകത ആണെന്നാണ് മറ്റൊരാളുടെ കമന്റ്

കന്യാകുമാരി ക്ഷേത്രം ഉൾപ്പടെ പുരുഷന്മാർക്ക്

കന്യാകുമാരി ക്ഷേത്രം ഉൾപ്പടെ പുരുഷന്മാർക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രങ്ങൾ വേറെയും ഉണ്ട്.. വിശ്വാസികളായവർ അവർ മാത്രം ഇതൊക്കെ പിന്തുടരുക. ഏതെങ്കിലും ആചാരമോ വിശ്വാസമോ സമൂഹത്തിൽ ഉപദ്രവം ഉണ്ടാക്കുന്നു എങ്കിൽ ഉറപ്പായും അത് ചോദ്യം ചെയ്യുക വിമർശിക്കുക....ഇന്ത്യ പോലെ ഒരു ബഹുസ്വര രാജ്യത്ത് ഈ മര്യാദ എല്ലാവരും കാണിച്ചാൽ വളരെ നന്നായിരിക്കും എന്നാണ് എന്റെ വിനീതമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതേസമയം എതിർത്ത് കമന്റിട്ട ആളുകളോട് അരവിന്ദ് വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും പലർക്കും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല.

English summary
Actor Unni Mukundan's Malikappuram Movie Is Against Sabarimala Myth, Criticism; This Reply Note Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X