'നടൻ വിജയ് ബാബു പൊലീസിനെ കബളിപ്പിച്ചു, ഞങ്ങൾ ഇരക്കൊപ്പം'; കമ്മീഷണർ സി എച്ച് നാഗരാജു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. നടന് ലഭിച്ച ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.
കേസിൽ ഇരക്കൊപ്പമാണ് പൊലീസ് നിന്നത്. അന്വേഷണം ശക്തമായി തന്നെ മുന്നോട്ട് പോകും. വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടൻ വിജയ് ബാബു പൊലീസിനെ കബളിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. കേസിൽ വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ പൊലീസ് ഇപ്പോഴും ഉറച്ച് നിൽക്കുന്നെന്നും സി എച്ച് നാഗരാജു വ്യക്തമാക്കി.

അതേസമയം, യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി ഇന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കേരളം വിട്ട് പോകരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂൺ 27 - ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു.

ഹർജി പരിഗണിച്ച കോടതി, ഉഭയ കക്ഷി സമ്മത പ്രകാരമാണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതിയെന്നും വിദേശത്ത് നിന്ന് മുൻകൂര്‍ ജാമ്യ ഹർജി നൽകുന്നതിൽ കുഴപ്പം ഇല്ലെന്നു വ്യക്തമാക്കി. എന്നാൽ, വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റ് ഉണ്ടായാൽ ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

ഏപ്രില്‍ 22 - ന് നടനെതിരെ യുവ നടി നടത്തിയ വെളിപ്പെടുത്തലിലാണ് കോടതി ഇന്ന് മുൻകൂർ ജാമ്യം നൽകിയത്. അതേസമയം, ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് നടിയുടെ പരാതിയെന്നാണ് വിജയ് ബാബു ഇതിന് മുമ്പ് കോടതിയെ അറിയിച്ചിരുന്നത്. ഉഭയ സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
തൊട്ടാല്‍ തീപ്പാറും, ഏജ്ജാതി ഹോട്ട്‌നെസ്സ്, മാളവിക ഇത് മാരക ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

കോടതി നിർദേശം അനുസരിച്ച് താൻ കേസ് അന്വേഷണവുമായി സഹകരിച്ചതായും ഇനി കസ്റ്റഡിയിൽ എടുക്കേണ്ടന്നും വിജയ് ബാബു ഹൈക്കോടതിയിൽ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം നടനിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നതായും യുവ നടിയും കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി നേരത്തെ തീർപ്പാക്കിയിരുന്നു.

അതേസമയം, നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം ഏറെ വിവാദമായി മാറിയിരുന്നു. പിന്നാലെ കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടനെതിരെ അന്വേഷണം ആരംഭിച്ചു. എന്നാൽ, താൻ ദുബായിൽ ആണെന്ന് നടൻ പൊലീസിൽ വ്യക്തമാക്കി. തുടർന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ശേഷം, ഇൻ്റർപോൾ വഴിയും അറസ്റ്റ് ചെയ്യാൻ കൊച്ചി സിറ്റി പൊലീസിന്റെ ഭാഗത്ത് നിന്നും നീക്കം നടന്നു.

ഇതോടെ വിജയ് ബാബു ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നിരുന്നു. അതേസമയം, ഹൈക്കോടതി നി൪ദ്ദേശ പ്രകാരമാണ് ദുബായിലായിരുന്ന നടൻ വിജയ് ബാബു കൊച്ചിയിൽ തിരിച്ച് വന്നത്. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോഴാണ് നടി പരാതി ഉന്നയിച്ചതെന്നും വിജയ് ബാബു പൊലീസിനോട് വ്യക്തമാക്കി.

ഇരയെ ശാരീരികമായി താൻ ഉപദ്രവിച്ചില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു. അതേസമയം, 2022 ഏപ്രില്‍ 22 - നാണ് നടൻ വിജയ് ബാബുവിന് നടി വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിരുന്നത്. തനിക്ക് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കി എന്നായിരുന്നു വെളിപ്പെടുത്തൽ. ശേഷം, ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.

എറണാകുളം സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ ആണ് കേസ് എടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് നടന് എതിരെ പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികണവുമായി നടൻ തന്നെ രംഗത്ത് എത്തിയിരുന്നു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ആയിരുന്നു നടന്റെ പ്രതികരണം ഉണ്ടായത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതൽ പരാതക്കാരിയായ കുട്ടിയെ തനിക്ക് അറിയാം. അഞ്ച് വർഷത്തെ പരിചയമാണ് ഉളളത്. ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല.
Recommended Video

മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400 ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ പക്കൽ ഉണ്ട്. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് കുട്ടി ചെയ്തത്. ഒന്നര വർഷത്തോളം പരാതിക്കാരിയായ കുട്ടിക്ക് താൻ മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നെന്നും വിജയ് ബാബു ലൈവിൽ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications