കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ പണികൊടുത്തു: ഇളയദളപതി വിജയ്ക്ക് 500 രൂപയുടെ പിഴ ശിക്ഷ

Google Oneindia Malayalam News

തമിഴ്നാട്ടില്‍ മാത്രല്ല ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. രാഷ്ട്രീയത്തിലേക്ക് ഇതുവരെ നേരിട്ട് ഇറങ്ങിയില്ലെങ്കിലും വിജയിയുടെ ആരാധക സംഘടനകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും നിരവധി സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സിനിമകളിലൂടെയും വിജയ് രാഷ്ട്രീയം പറയാറുണ്ട്. ഒരുകാലത്ത് ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ബി ജെ പി നേതൃത്വം താരത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

ഇതോടെ താരത്തിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്തു. എന്നാല്‍ കോടതിയില്‍ നിന്നും ഇതിനെതിരെ വിജയിക്ക് അനുകൂല വിധി നേടിയെടുക്കാനും സാധിച്ചിരുന്നു. എന്നാലിപ്പോഴിതാ ഒരു കുറ്റത്തിന് താരത്തിന് ഇപ്പോള്‍ സർക്കാറിലേക്ക് നേരിട്ട് പിഴ അടക്കേണ്ടി വന്നിരിക്കുകയാണ്.

മോട്ടോർ വാഹന നിയമപ്രകാരമാണ് ഇളയദളപതി വിജയ്

മോട്ടോർ വാഹന നിയമപ്രകാരമാണ് ഇളയദളപതി വിജയിക്കെതിരെ തമിഴ്നാട് സർക്കാർ പിഴ ചുമത്തിയിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് വിജയ് ചെന്നൈയിലെ പനൈയൂരിലുള്ള തന്റെ ഓഫീസിൽ വെച്ച് നടക്കുന്ന അരാധക സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിജയ് സഞ്ചരിച്ച കാറിൽ സ്റ്റിക്കർ ഒട്ടിച്ചതിനെ തുടർന്നാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സഹോദരന്റെ വിവാഹം നടന്നില്ല; കൃപാസനത്തില്‍ പ്രാർത്ഥിച്ചു, പിന്നീട് നടന്നത്, വൈറലായി ധന്യയുടെ സാക്ഷ്യംസഹോദരന്റെ വിവാഹം നടന്നില്ല; കൃപാസനത്തില്‍ പ്രാർത്ഥിച്ചു, പിന്നീട് നടന്നത്, വൈറലായി ധന്യയുടെ സാക്ഷ്യം

ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിന്

ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിന് 500 രൂപയമാണ് വിജയ്ക്കുമേല്‍ ചുമത്തിയിരിക്കുന്ന പിഴ. വിജയ് പനയൂരിലെത്തിയ എസ്‌യുവി കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ ചിലർ താരം കാറില്‍ സണ്‍ഫിലിമൊട്ടിച്ചതിലൂടെ നിയമംലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.

ദിലീപിന് മാത്രമല്ല മാലയിട്ടതെന്ന് മേല്‍ശാന്തി: താരങ്ങള്‍ക്ക് വിഐപി പരിഗണന എന്തിനെന്ന് നെറ്റിസണ്‍സ്ദിലീപിന് മാത്രമല്ല മാലയിട്ടതെന്ന് മേല്‍ശാന്തി: താരങ്ങള്‍ക്ക് വിഐപി പരിഗണന എന്തിനെന്ന് നെറ്റിസണ്‍സ്

സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിനെതിരെ

സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിനെതിരെ പരാതി ശക്തമായപ്പോഴാണ് വകുപ്പിന് നടപടിയെടുക്കേണ്ടി വന്നത്. അതേസമയം, 5 വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു താരം ആരാധകരുടെ മുന്നിലേക്കെത്തിയത്. ഇനിമുതല്‍ മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം വിജയ് എടുത്തതായും ആരാധക സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

Food: ജപ്പാന്‍റെ സ്വന്തം സുഷി മുതല്‍ സ്പെയിനിന്റെ പെല്ല വരെ: ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട വിഭവങ്ങള്‍

പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിനു

പുതിയ ചിത്രമായ 'വാരിസ്' റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് താരം നേരിട്ട് ഓഫീസിലേക്ക് നേരിട്ട് എത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ആരാധകർക്കു പുറമേ വിജയ് മക്കൾ ഇയക്കത്തിന്റെ കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭാരവാഹികളും യോഗത്തിനെത്തിയിരുന്നു.

വിജയ് മക്കൾ ഇയക്കത്തിന് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ

വിജയ് മക്കൾ ഇയക്കത്തിന് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കൗൺസിലർമാരും യോഗത്തില്‍ പങ്കെടുത്തതായി പറയപ്പെടുന്നു. ഷോയിൽ പങ്കെടുത്ത ആരാധകർക്ക് വിജയ് ചില ഉപദേശങ്ങൾ നൽകിയെന്നാണ് സൂചന. പ്രത്യേകിച്ച് തന്റെ സിനിമകൾ പുറത്തിറങ്ങുമ്പോൾ ആളുകൾ അമിതമായി പണം മുടക്കുന്നത് ഒഴിവാക്കണമെന്നും ആദ്യം കുടുംബത്തെ നന്നായി പരിപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തീകമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും

അതുപോലെ സാമ്പത്തീകമായി സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും സാമൂഹിക സേവനങ്ങൾ ചെയ്യാനും പാവപ്പെട്ടവരെ തങ്ങളാൽ കഴിയുന്ന വിധത്തിൽ സഹായിക്കാനും ആരാധകരോട് അദ്ദേഹം നിർദേശിച്ചു. നിലവില്‍ പ്രശസ്ത സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന 'വാരിസു' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചെന്നൈ പൂനമല്ലിക്കടുത്തുള്ള ഒരു സ്വകാര്യ സ്റ്റുഡിയോയിലും വർക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിജയ്ക്ക് പുറമെ രശ്മിക, ശരത്കുമാർ, പ്രകാശ്രാജ് എന്നിവരുള്‍പ്പടേയുള്ള മറ്റ് പ്രധാന താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അനുകൂല വിധി നേടിയെടുക്കാന്‍ വിജയ്ക്ക് സാധിച്ചു

അതേസമയം, നേരത്തെ വിജയ്ക്കെതിരെ ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടിയുടെ പിഴ ശിക്ഷയ്ക്കെതിരായ അനുകൂല വിധി നേടിയെടുക്കാന്‍ വിജയ്ക്ക് സാധിച്ചിരുന്നു. 2015 -16 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു വിജയിക്കെതിരെ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയിരുന്നത്. ഇതിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നു.

English summary
Actor Vijay fined Rs 500: Action for violation of Motor Vehicle Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X