'ഇതൊക്കെ ഉണ്ടാക്കാൻ കാശ് പി സി ജോർജിന്റെ കുടുംബത്തു നിന്നാണോ?'; ഷോണിനെ പരിഹസിച്ച് വിനായകൻ
കൊച്ചി: പി സി ജോർജിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് രംഗത്ത് വന്ന മകൻ ഷോൺ ജോർജിനെ പരിഹസിച്ച് നടൻ വിനായകൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്ത സി ഐ ഇരിക്കുന്ന പോലീസ് സ്റ്റേഷൻ ഉൾപ്പെടെ പി സി ജോർജ് ഉണ്ടാക്കിയതാണെന്ന ഷോൺ ജോർജിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്ത് സി.ഐ. ഇരിക്കുന്ന പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ പി.സി.ജോര്‍ജ് ഉണ്ടാക്കിയതാണെന്ന ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവനക്കെതിരേയാണ് വിനായകന്റെ പ്രതികരണം. ഈരാറ്റ് പേട്ടയിലെ സി ഐ ഓഫീസ് പി സി ജോർജ് ഉണ്ടാക്കിയതാണ്. പി സി ജോർജിന് ഹാജാരാകേണ്ട ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി സി ജോർജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിൽ ഇന്ന് കാണുന്നതെവ്വാം പി സി ജോർജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ട മുൻസിപാലിറ്റി ലീഗിന്റെ എതിർപ്പ് അവഗണിച്ച് പി സി ജോർജ് യു ഡി എഫിൽ ഉള്ള സമയത്ത് ഉണ്ടാക്കിയതാണെന്നായിരുന്നു ഷോൺ ജോർജ് പറഞ്ഞത്.

ഇതൊക്കെ ഉണ്ടാക്കിയ കാശ് പി.സി.ജോര്‍ജിന്റെ കുടുംബത്തു നിന്നുള്ളതാണോയെന്നായിരുന്നു വിനായകന്റെ ചോദ്യം. ഇതൊക്കെ ഉണ്ടാക്കാൻ കാശ് പി സി ജോർജിന്റെ കുടുംബത്തു നിന്നാണോ ? ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതി പണം കൊണ്ടല്ലേ ഷോണേ...? വിനായകൻ കുറിച്ചു.
മതവിദ്വേഷ പരാമർശത്തെ തുടർന്നാണ് ബി ജെ പി നേതാവും പൂഞ്ഞാൻ മുൻ എം എൽ എയുമായ പി സി ജോർദിനെ റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയ കോടത, മാർച്ച് 10 വരെയാണ് പി സി ജോർജിനെ റിമാൻഡ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളയതിന് പിന്നാലെ ഒളിവിൽ പോയ പി സി ജോർജ് തിങ്കളാഴ്ച രാവില 11 മണിയോടെയാണ് ഈരാട്ടുപേട്ട കോടതിയിൽ ഹാജരായത്.
ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി സി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മുപ്പത്
ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്.












Click it and Unblock the Notifications