കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27 വയസായില്ലേ... ക്രഷുണ്ടോ എന്ന്; അവരല്ലല്ലോ എന്റെ കല്യാണം നടത്തുന്നത്, നടി അപര്‍ണ

Google Oneindia Malayalam News

കൊച്ചി: സെലിബ്രിറ്റികളുമായുള്ള അഭിമുഖങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകുന്നതാണ്. പരിധി വിട്ടുള്ള ചോദ്യങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സെലിബ്രിറ്റികളുടെ ഓരോ കാര്യവും ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട് എന്നാണ് മറുവാദം. എങ്കിലും ചോദ്യങ്ങളില്‍ മാന്യത വേണ്ടേ.

വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ അപര്‍ണ ബാലമുരളി. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

1

അടുത്തിടെ ഒരു അഭിമുഖത്തില്‍ പശുവിനെ അറുക്കുന്ന വിഷയത്തില്‍ നടി നിഖിത വിമല്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പശുവിന് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും മൃഗ സംരക്ഷണം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാ മൃഗങ്ങള്‍ക്കും പരിഗണന കിട്ടണമെന്നും നടി മറുപടി നല്‍കി. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ചോദ്യം ഉന്നയിച്ച വ്യക്തിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയും നടി കൃത്യമായി മറുപടി പറഞ്ഞുവെന്നും വിലയിരുത്തലുണ്ടായി.

നടി സഹര്‍ അഫ്ഷ സിനിമാ ജീവിതം മതിയാക്കി; ഇനി അല്ലാഹുവിന്റെ വഴിയില്‍... പിന്തുണച്ച് സനാ ഖാന്‍നടി സഹര്‍ അഫ്ഷ സിനിമാ ജീവിതം മതിയാക്കി; ഇനി അല്ലാഹുവിന്റെ വഴിയില്‍... പിന്തുണച്ച് സനാ ഖാന്‍

2

നടന്‍ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന വിവാദവും ഉയര്‍ന്നിരുന്നു. അനാവശ്യ ചോദ്യങ്ങളും മറുപടിയുമായി വിവാദത്തിലേക്ക് എത്തിയത് എന്നായിരുന്നു ഒരു വിമര്‍ശനം. ഉത്തരം പറയാന്‍ മടിയുണ്ടായിരുന്നെങ്കില്‍ അഭിമുഖം നിര്‍ത്താമായിരുന്നു, മൗനം പാലിക്കാമായിരുന്നു. എന്തിന് ചീത്ത വിളിച്ചു എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.

3

ശ്രീനാഥ് ഭാസി വിവാദത്തില്‍ നടന്‍ മമ്മൂട്ടിയും പ്രതികരിച്ചിരുന്നു. എല്ലാവര്‍ക്കും നമ്മള്‍ പറയുന്ന പോലെ മറുപടി പറയാന്‍ പറ്റണമെന്നില്ല. ഓരോരുത്തരുടേയും സമീപനം വ്യത്യസ്തമായിരിക്കും. അതിനപ്പുറത്തേക്ക് അത് നീണ്ടു പോകുന്നത് രണ്ടു കൂട്ടര്‍ക്കും നല്ലതല്ല. ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് വിലക്കിയത് ശരിയല്ല എന്ന പക്ഷക്കാരനാണ് ഞാന്‍ എന്നും മമ്മൂട്ടി പറഞ്ഞു.

ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; നരേന്ദ്ര മോദിയെ കളത്തിലിറക്കുക 144 മണ്ഡലങ്ങളില്‍... 40 റാലികള്‍ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; നരേന്ദ്ര മോദിയെ കളത്തിലിറക്കുക 144 മണ്ഡലങ്ങളില്‍... 40 റാലികള്‍

4

അഭിമുഖങ്ങളിലെ ചോദ്യങ്ങളില്‍ നിലവാരം സൂക്ഷിക്കണമെന്നാണ് നടി അപര്‍ണ ബാലമുരളി അഭിപ്രായപ്പെട്ടത്. മാധ്യമങ്ങളും സിനിമയും സഹകരിച്ച് മുന്നോട്ട് പോകണം. പരസ്പര ബഹുമാനം ആവശ്യമാണ്. ചോദ്യം ചോദിക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ, ഒരു നിലവാരം സൂക്ഷിക്കണം. മോശമായ ചോദ്യങ്ങളും വരാറുണ്ടെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.

5

ദേശീയ പുരസ്‌കാരം കിട്ടിയ അടുത്ത ദിവസം ഒരു അഭിമുഖത്തില്‍ എന്നോട് ചോദിച്ചത് ആരോടെങ്കിലും ക്രഷ് ഉണ്ടോ എന്നാണ്. 27 വയസായില്ലേ. പ്രേമമുണ്ടോ എന്നൊക്കെയാണ് ചോദ്യം. ഇതൊക്കെ അറിഞ്ഞിട്ട് അവര്‍ക്കെന്ത് കാര്യം. അവരല്ലല്ലോ എന്റെ കല്യാണം നടത്തുന്നത്. അവാര്‍ഡിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ എന്നും അപര്‍ണ ബാലമുരളി പറയുന്നു.

Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍

6

ഒരാളുടെ വിലപ്പെട്ട സമയമാണ് അഭിമുഖത്തിന് നല്‍കുന്നത്. അത് കാണുന്ന പ്രേക്ഷകന് എന്തെങ്കിലും ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടിയാല്‍ ആ അഭിമുഖം വിജയിച്ചു എന്നാണ് അര്‍ഥം. കണ്ടന്റ് ഓറിയന്റഡ് ആയ അഭിമുഖങ്ങള്‍ വേണം. നമുക്ക് പാഠമാകേണ്ട കാര്യങ്ങള്‍ അഭിമുഖത്തില്‍ നിന്ന് ലഭിക്കണം. അത്തരത്തിലുള്ള ചോദ്യങ്ങളാകണം ഉന്നയിക്കേണ്ടത്- ഇങ്ങനെയായിരുന്നു നടന്‍ ജയസൂര്യയുടെ അടുത്തിടെയുള്ള ഒരു പ്രതികരണം.

English summary
Actress Aparna Balamurali Open Up About Some Media Person Questions Are Unwanted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X