നാദിര്‍ഷയെ ചോദ്യം ചെയ്യാത്തത് പോലീസ് തന്ത്രം; ദിലീപിന്റെ ശ്രമം പൊളിക്കാന്‍!! കുറ്റപത്രം ഒക്ടോബറില്‍

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണം സംഘം ശ്രമം തുടങ്ങി. ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കും. അതിന് മുന്നോടിയായി ജാമ്യം നേടാനാണ് ദിലീപിന്റെ നീക്കം. ബുധനാഴ്ച അവസാന ശ്രമത്തിന്റെ ഭാഗമായി ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയിലെത്തും.

്അറുപത് ദിവസമായി ദിലീപ് ആലുവ ജയിലിലാണ്. ഈ വേളയിലാണ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ഇത്തവണ കൂടി ജാമ്യാപേക്ഷ തള്ളിയാല്‍ ഇനി ദിലീപിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ പുതിയ തന്ത്രങ്ങളാണ് തയ്യാറാക്കുന്നത്. നാദിര്‍ഷയെ ചോദ്യം ചെയ്യാത്തത് അതിന്റെ ഭാഗമാണെന്നാണ് നിരീക്ഷണം.

കുറ്റപത്രം വേഗത്തില്‍, അതിന് മുമ്പ്

കുറ്റപത്രം വേഗത്തില്‍, അതിന് മുമ്പ്

കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച ഹൈക്കോടതി എന്തുവിധിക്കുമെന്നത് നിര്‍ണായകമാണ്.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ

ബുധനാഴ്ചയാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുക. അതിന് ശേഷമായിരിക്കും പോലീസ് കടുത്ത നീക്കത്തിന് ഒരുങ്ങുക. നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മാത്രമേ കുറ്റപത്രം തയ്യാറാക്കാനാകൂ.

ഒക്ടോബര്‍ ആദ്യവാരം

ഒക്ടോബര്‍ ആദ്യവാരം

ഒക്ടോബര്‍ ആദ്യവാരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ തന്നെയാണ് തീരുമാനം. ഒക്ടോബര്‍ 16നാണ് 90 ദിവസം പൂര്‍ത്തിയാകുക.

ഹൈക്കോടതിയില്‍ ബുധനാഴ്ച നടക്കുന്നത്

ഹൈക്കോടതിയില്‍ ബുധനാഴ്ച നടക്കുന്നത്

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചാല്‍ സ്വാഭാവിക ജാമ്യം കിട്ടാനുള്ള സാധ്യത അടയും. എന്നാല്‍ അതിന് മുമ്പ് ഒരിക്കല്‍ കൂടി ജാമ്യം നേടാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നത്. ദിലീപ് ജാമ്യം തേടുന്നതും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും ബുധനാഴ്ചയാണ്.

ജസ്റ്റിസ് സുനില്‍ തോമസ്

ജസ്റ്റിസ് സുനില്‍ തോമസ്

ബുധനാഴ്ച ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാകും പുതിയ ഹര്‍ജിയും സമര്‍പ്പിക്കുക.

ദിലീപിന്റെ വാദം

ദിലീപിന്റെ വാദം

കേസില്‍ പ്രധാന സാക്ഷികളുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇനിയും ജാമ്യം നല്‍കാതിരിക്കരുത്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന ആരോപണം ഇനി നിലനില്‍ക്കില്ലെന്നും ദിലീപ് ബോധിപ്പിക്കും.

മൂന്നാം ശ്രമം അവസാനത്തേത്

മൂന്നാം ശ്രമം അവസാനത്തേത്

ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടിയെത്തുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഒരു തവണ തള്ളിയിരുന്നു. ഇനിയും ഹൈക്കോടതി തള്ളിയില്‍ ദിലീപിന് കനത്ത തിരിച്ചടിയാകും.

സാഹചര്യം മാറി

സാഹചര്യം മാറി

നേരത്തെ പരിഗണിച്ച ബെഞ്ചില്‍ മാത്രമേ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. നേരത്തെ ഹര്‍ജി തള്ളുമ്പോഴുള്ള സാഹചര്യമില്ല ഇപ്പോഴുള്ളതെന്ന് ദിലീപ് ബോധിപ്പിക്കും.

പോലീസ് ചെയ്യുന്നത്

പോലീസ് ചെയ്യുന്നത്

അച്ഛന്റെ ശ്രാദ്ധച്ചടങ്ങിന് പരോള്‍ നല്‍കിയപ്പോള്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ച കാര്യവും ദിലീപ് ഉണര്‍ത്തും. ഇക്കാര്യങ്ങളെ എതിര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പോലീസ് നിരത്തും.

നാദിര്‍ഷയെ ചോദ്യം ചെയ്യണ്ടേ

നാദിര്‍ഷയെ ചോദ്യം ചെയ്യണ്ടേ

നാദിര്‍ഷയെ നിര്‍ബന്ധപൂര്‍വം ചോദ്യം ചെയ്യാത്തത് പോലീസ് സ്വീകരിക്കുന്ന ഒരു അടവാണ്. ഇക്കാര്യമാകും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുക.

 പ്രോസിക്യൂഷന്‍ വാദം

പ്രോസിക്യൂഷന്‍ വാദം

കേസിലെ എല്ലാ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് നാദിര്‍ഷയെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. അതിന് മുമ്പ് ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

ഗണേഷിന്റെ വാക്കുകള്‍ തിരിച്ചടി

ഗണേഷിന്റെ വാക്കുകള്‍ തിരിച്ചടി

നടന്‍ ഗണേഷ് കുമാര്‍ എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ചതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും. ജയിലില്‍ സന്ദര്‍ശിച്ച ശേഷം ദിലീപിനെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ദിലീപിന് തിരിച്ചടി നല്‍കാനുള്ള വടിയാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Charge Sheet against Dileep in October

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്