ഇനി കോടതി പറയട്ടെ; തുടരന്വേഷണം വേണ്ട; ദിലീപ് ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹർജി ഇന്ന് വീണ്ടും കോടതിയിൽ. ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ വിചാരണ നീട്ടി കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് ഹർജിയിൽ വ്യക്തമാക്കുന്നത്.
എന്നാൽ , തുടർ അന്വേഷണത്തിനായി കൂടുതൽ സമയം നീട്ടാൻ ആകില്ലെന്ന് ഹർജി പരിഗണിക്കവേ കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസിലെ കൂടുതൽ വെളിപ്പെടുത്തലിനെ പശ്ചാത്തലത്തിൽ കോടതിയുടെ ഇന്നത്തെ നിലപാട് നിർണായകമായിരിക്കും.
മാർച്ച് ഒന്നിനകം കേസിലെ തുടരന്വേഷണം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ ദിവസം തന്നെ അന്വേഷണം പൂർത്തിയാക്കിയുളള റിപ്പോർട്ട് നൽകണം.

ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും കോടതി ചോദിച്ചിരുന്നു. രണ്ടുമാസം കോടതി അന്വേഷണത്തിനായി നൽകി. ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്ര അന്വേഷിക്കാൻ ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. ഈ കേസിന് ഇനി കൂടുതൽ സമയം നീട്ടി നൽകാൻ കഴിയില്ലെന്നും കോടതി ഇന്നലെ പറഞ്ഞു . എന്നാൽ കോടതിയുടെ ഈ ചോദ്യങ്ങളെ പ്രോസിക്യൂഷൻ എതിർത്തു. മാർച്ച് 2 - ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിൽ തടസ്സം ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

കേസിൽ പ്രതിക്ക് തുടരന്വേഷണം വേണ്ടെന്ന് പറയാനാകില്ലെന്നും ആക്രമിക്കപ്പെട്ട നടിയുടെ വാദം. എന്നാൽ ഇതിന് മുൻപും മാർച്ച് ഒന്നിന് തന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും തടസ്സം പ്രകടിപ്പിച്ച പ്രോസിക്യൂഷൻ രംഗത്ത് എത്തിയിരുന്നു. ലഭിച്ച ഫോണുകളുടെ ഫോറൻസിക് പരിശോധന അടിസ്ഥാനത്തിൽ കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് 40 പേരുടെ മൊഴികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, ഒറ്റ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അന്വേഷണം നടത്തുവാനും പൂർത്തീകരിക്കുവാനും കോടതി നിർദ്ദേശം നൽകി. അതേസമയം, ദിലീപിന്റേയും പ്രതികളുടേയും ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുമ്പോൾ ആയിരുന്നു പ്രോസിക്യൂഷൻ വാദം.

ഏഴ് ഫോണുകൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആറെണ്ണം മാത്രം ദിലീപ് ഹാജരാക്കി. കേസിൽ ദിലീപും മറ്റ് പ്രതികളും ചേർന്ന് തെളിവ് നശിപ്പിച്ചുവെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് പിറ്റേ ദിവസം തന്നെ പ്രതികൾ വിവരങ്ങൾ നശിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ ഭാഗമായിരുന്നു ശാസ്ത്രീയ പരിശോധന.

ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതേസമയം, അന്വേഷണ സംഘത്തിന് നൽകുന്നതിന് മുൻപ് മുംബൈയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ദിലീപ് വ്യക്തമാക്കിയിരുന്നു.എന്നാൽ കേസിലെ അന്വേഷണം അന്തിമ ഘട്ടത്തിലാണ് എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിന്റെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് അപേക്ഷകളിൽ കോടതി തീരുമാനം വൈകിയത് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
Recommended Video

അതിനാൽ, കാലതാമസം ഉണ്ടായി എന്ന് സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഇനി എത്ര സമയം കൂടി വേണമെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ, ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അന്വേഷണത്തിന് സമയപരിധി കോടതിക്ക് തീരുമാനിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.












Click it and Unblock the Notifications