ദിലീപിനെതിരെ ഐസിയു; അവള്‍ക്കൊപ്പം ആളേറി, കാമ്പയില്‍ തുടങ്ങി!! ഞെട്ടലോടെ ദിലീപ് ആരാധകര്‍

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിക്കൊപ്പം ആളുകള്‍ കൂടുന്നു. സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ തുടക്കമായ അവള്‍ക്കൊപ്പം എന്ന കാമ്പയിന്‍ ഏറ്റെടുത്തിരിക്കുകയാണ് ഓരോരുത്തരും. ഏറ്റവും ഒടുവില്‍ അവള്‍ക്കൊപ്പം ഏറ്റെടുത്തത് ട്രോള്‍ ഗ്രൂപ്പായ ഐസിയുവാണ്.

കവര്‍ഫോട്ടോയില്‍ തങ്ങളുടെ ലോഗോയ്‌ക്കൊപ്പം അവള്‍ക്കൊപ്പം എന്ന വാചകം കൂടി ചേര്‍ത്തിരിക്കുകയാണ് ഐസിയു. നടിയോടുള്ള ഐക്യദാര്‍ഢ്യം ഐസിയു പ്രഖ്യാപിച്ചതോടെ പ്രചാരണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടേക്കാം.

റിമ കല്ലിങ്കലിന്റെ അവള്‍ക്കൊപ്പം

റിമ കല്ലിങ്കലിന്റെ അവള്‍ക്കൊപ്പം

സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ റിമ കല്ലിങ്കലാണ് അവള്‍ക്കൊപ്പം കാമ്പയിന് തുടക്കമിട്ടത്. റിമ അവതരിപ്പിച്ച നൃത്തത്തില്‍ അവള്‍ക്കൊപ്പം എന്ന ബാനര്‍ ഉയര്‍ത്തുകയായിരുന്നു.

പ്രമുഖരുടെ പിന്തുണ

പ്രമുഖരുടെ പിന്തുണ

തൊട്ടുപിന്നാലെ ആഷിക് അബു, ദീദി ദാമോദരന്‍ തുടങ്ങി പ്രമുഖര്‍ അവള്‍ക്കൊപ്പം കാമ്പയിനില്‍ പങ്കെടുത്തു. അതേസമയം, ദിലീപ് ആരാധകര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഐസിയുവിന്റെ നടപടി.

 വിമര്‍ശനവും മറുപടിയും

വിമര്‍ശനവും മറുപടിയും

ഐസിയു കവര്‍ഫോട്ടോ മാറ്റിയതിനെതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിനുള്ള ചുട്ടമറുപടിയും ഐസിയു നല്‍കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം കൊഴുക്കുകയാണ്.

അവനൊപ്പം എന്ന് മാറ്റുമോ

അവനൊപ്പം എന്ന് മാറ്റുമോ

നാളെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ എന്തു ചെയ്യും. അവനൊപ്പം എന്ന് മാറ്റി പറയുമോ. അവനൊപ്പം എന്നു മാറ്റുന്നത് വരെയാണോ അവള്‍ക്കൊപ്പം-എന്നാണ് വിമര്‍ശനങ്ങള്‍.

ഇത്രയും സമയം വേണ്ടിവന്നു

ഇത്രയും സമയം വേണ്ടിവന്നു

അവള്‍ക്കൊപ്പമെത്താന്‍ ഇത്രയും സമയം വേണ്ടി വന്നു അല്ലേ എന്ന പരിഹാസവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം ഐസിയു നല്‍കുന്ന മറുപടി ഇതായിരുന്നു.

 എന്നും എപ്പോഴും

എന്നും എപ്പോഴും

എപ്പോഴും അവള്‍ക്കൊപ്പം തന്നെയാണ്. എന്നും അവള്‍ക്കൊപ്പമാണ്- ഇതായിരുന്നു ഐസിയു നല്‍കുന്ന മറുപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അവള്‍ക്കൊപ്പം കാമ്പയിന്‍ ഏറ്റെടുക്കുമെന്നാണ് സംഘാടകരുടെ പ്രത്യാശ.

തലശേരിയില്‍ നടന്നത്

തലശേരിയില്‍ നടന്നത്

ദിലീപിനെ കാണാന്‍ താരങ്ങള്‍ കൂട്ടത്തോടെ ആലുവ ജയിലിലേക്ക് പോകുന്നത് വലിയ വിവാദമായിരുന്നു. ഇതിനുള്ള അമര്‍ഷം പ്രകടിപ്പിക്കുയായിരുന്നു വനിതാ താരസംഘടന. തലശേരിയില്‍ സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങ് അവര്‍ ഉപയോഗിക്കുകയും ചെയ്തു.

 എല്ലാവരെയും ഞെട്ടിച്ച റിമ

എല്ലാവരെയും ഞെട്ടിച്ച റിമ

ദിലീപിന് പിന്തുണ ഏറുന്നുവെന്നും ആക്രമിക്കപ്പെട്ട നടിയെ ആരും പിന്തുണയ്ക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ച റിമ അവള്‍ക്കൊപ്പം എന്ന ബാനറുമായി വേദിയിലെത്തിയാണ് ഏവരെയും ഞെട്ടിച്ചത്.

 കൈയടിച്ച് സദസ്

കൈയടിച്ച് സദസ്

സദസ് കൈയടിച്ചാണ് റിമയുടെ വരവ് സ്വാഗതം ചെയ്തത്. ഇതോടെയാണ് കൂടുതല്‍ പേര്‍ അവള്‍ക്കൊപ്പം കാമ്പയിനിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. നടിക്ക് പിന്തുണ തേടി വേദിയില്‍ ഒപ്പുശേഖരണവും നടന്നു.

പ്രമുഖര്‍ ബഹിഷ്‌കരിച്ചോ?

പ്രമുഖര്‍ ബഹിഷ്‌കരിച്ചോ?

വനിതാ താരസംഘടനയുടെ നേതൃത്വത്തിലായിരുന്നു ഒപ്പു ശേഖരണം. പരിപാടി സ്ഥലത്തെ കവാടത്തിന് സമീപം കാന്‍വാസ് സ്ഥാപിച്ചാണ് കാമ്പയിന്‍ നടത്തിയത്. പ്രമുഖരൊന്നും ചടങ്ങിന് എത്താത്തതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അവാര്‍ഡ് നേടിയ വിനായകനും സംസാരത്തിനിടെ വിഷയത്തില്‍ പരോക്ഷമായി ഇടപെടുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: ICU support the Campaign of WCC

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്