ദിലീപ് കേസില്‍ സിബിഐ; നടിയുടെ കുടുംബത്തിനു പറയാനുള്ളത്... അപ്പോള്‍ കേസ് മതിയാക്കുമോ?

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തൃശൂര്‍: കൊച്ചില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്നും പുതിയ ഓരോ സംഭവങ്ങള്‍ പുറത്തുവരികയാണ്. നടന്‍ ദിലീപ് ജയിലിലാകാന്‍ കാരണമായ കേസിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലാണ് കൂടുതല്‍ ആശങ്കയുള്ളവര്‍. കേസില്‍ നിന്നു നടിയുടെ കുടുംബം സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പിന്‍മാറുമോ എന്ന ചോദ്യവും ഇടക്കിടെ ഉയരുന്നു. ഇതിനെല്ലാം മറുപടി നല്‍കുകയാണ് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം. ഫേസ്ബുക്കില്‍ നടിയുടെ സഹോദരനാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരന്‍ വ്യക്തമാക്കി.

പോലീസ് അന്വേഷണം മതി

പോലീസ് അന്വേഷണം മതി

സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പറയുമ്പോള്‍ കേസില്‍ നിന്നു പിന്‍മാറുന്നു എന്നര്‍ഥമില്ല. സിബിഐ വേണ്ടെന്ന് മാത്രം. നിലവിലെ അന്വേഷണത്തില്‍ കുടുംബം തൃപ്തരാണ്.

മുഖ്യമന്ത്രിയുടെ നിലപാട്

മുഖ്യമന്ത്രിയുടെ നിലപാട്

പോലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്ന് കുടുംബം വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണം സത്യസന്ധമാണെന്നാണ് തങ്ങള്‍ കരുതുന്നത്. മുഖ്യമന്ത്രിയുടെ ധീരമായ നിലപാടിലും സംതൃപ്തിയുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി.

ഒരിക്കലും പിന്‍മാറില്ല

ഒരിക്കലും പിന്‍മാറില്ല

കേസില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല. കേസുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് കേസ് കൊടുത്തത്. പിന്‍മാറാനാണെങ്കില്‍ കേസ് കൊടുക്കില്ലായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷക്ക് തൊട്ടുമുമ്പ്

ദിലീപിന്റെ ജാമ്യാപേക്ഷക്ക് തൊട്ടുമുമ്പ്

ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പാണ് നടിയുടെ സഹോദരന്‍ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഒരടി പോലും കേസില്‍ നിന്നു പിന്നോട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ചോദ്യം പല കോണുകളില്‍ നിന്ന്

ചോദ്യം പല കോണുകളില്‍ നിന്ന്

കേസില്‍ നിന്ന് പിന്‍മാറുമോ എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെന്ന് സഹോദരന്‍ വ്യക്തമാക്കുന്നു. കാരണം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇരുവിഭാഗവും സിനിമാ മേഖലയിലുള്ളവരാണ്. അപ്പോള്‍ ഒത്തുതീര്‍പ്പിലെത്തുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്.

കുടുംബത്തിന്റെ തീരുമാനം

കുടുംബത്തിന്റെ തീരുമാനം

ഇക്കാര്യത്തില്‍ സഹോദരന്‍ നിലപാട് കടുപ്പിച്ചു. ഒരുതരത്തിലും കേസില്‍ നിന്ന് പിന്‍മാറില്ലെന്നും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കുടുംബത്തിന്റെ തീരുമാനമെന്നും സഹോദരന്‍ സംശയലേശമന്യേ വ്യക്തമാക്കി.

കൃത്യമായ വഴിയിലൂടെ

കൃത്യമായ വഴിയിലൂടെ

അന്വേഷണം കൃത്യമായ വഴിയിലൂടെ തന്നെയാണ് പോകുന്നതെന്നാണ് നടിയുടെ കുടുംബം കരുതുന്നത്. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരാണ്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.

എന്റെ കുടുംബത്തിന്റെ പിന്‍ബലം

എന്റെ കുടുംബത്തിന്റെ പിന്‍ബലം

നടിക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് പോസ്റ്റില്‍ നന്ദി അറിയിക്കുന്നുമുണ്ട്. ഞാന്‍ നേരില്‍ അറിയുന്നതും അറിയാത്തവരുമായ നിങ്ങള്‍ സുഹൃത്തുക്കളാണ് എന്റെ കുടുംബത്തിന്റെ പിന്‍ബലമെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

നീതിക്കുവേണ്ടിയുള്ള പോരാട്ടം

നീതിക്കുവേണ്ടിയുള്ള പോരാട്ടം

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും കുടുംബം അഭ്യര്‍ഥിക്കുന്നു. കേസ് അന്വേഷണം അവസാനിക്കാന്‍ ഇനി രണ്ടാഴ്ചയേ ഉള്ളൂ. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കഴിഞ്ഞ ദിവസം ഇക്കാര്യം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

ഹൈക്കോടതിക്ക് തൃപ്തിയില്ല

ഹൈക്കോടതിക്ക് തൃപ്തിയില്ല

ഹൈക്കോടതി കഴിഞ്ഞ ദിവസം പോലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തിന്റെ വിശ്വാസ്യതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു ഹൈക്കോടതിയുടെ വാക്കുകള്‍. അന്വേഷണം സിനിമാ തിരക്കഥ പോലെ നീണ്ടുപോകുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

PR Groups Active for Dileep | Oneindia Malayalam
സിബിഐ വേണമെന്ന് ഹര്‍ജി

സിബിഐ വേണമെന്ന് ഹര്‍ജി

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കറുകച്ചാല്‍ സ്വദേശി റോയി മാമനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പോലീസ് അന്വേഷണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി വന്നിരിക്കുന്നത്.

English summary
Actress Attack case: No CBI probe-says Brother
Please Wait while comments are loading...