കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യ ഒന്നുമറിയില്ല; സുനി ലക്ഷ്യയിലേക്ക് വിളിക്കാന്‍ കാരണം മറ്റൊന്ന്!! നാദിര്‍ഷ പെട്ടത് ഇങ്ങനെ

ആര്‍ക്കും സൂചന പോലും നല്‍കാതെ ഒരാള്‍ മാത്രം നടത്തിയ നീക്കമാണിതെന്ന് പോലീസ് കരുതുന്നുവെന്നാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ഏതാണ്ട് അന്തിമഘട്ടത്തിലെത്തുമ്പോള്‍ പോലീസിന് ചില കാര്യങ്ങള്‍ വ്യക്തമായി. സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളില്ല. ദിലീപിന്റെ ഭാര്യ കാവ്യാമാധവന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

ദിലീപ് മൂന്നാം തവണ ഹൈക്കോടതിയില്‍ ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നിഗമനം വച്ച് വാര്‍ത്ത വന്നിരിക്കുന്നത്. ദിലീപിന്റെ ഭാര്യക്കെതിരേ വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാവ്യാമാധവന്‍ രക്ഷപ്പെടും

കാവ്യാമാധവന്‍ രക്ഷപ്പെടും

കാവ്യാമാധവന് സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. അപ്പോള്‍ എല്ലാത്തിനും പിന്നില്‍ ആരാണ്.

മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ല

മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ല

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപാണെന്നും മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നുമാണ് പോലീസിന്റെ നിഗമനമെന്ന് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദീകരിച്ചേക്കും.

നാദിര്‍ഷയെ ചോദ്യം ചെയ്യും

നാദിര്‍ഷയെ ചോദ്യം ചെയ്യും

ആര്‍ക്കും സൂചന പോലും നല്‍കാതെ ഒരാള്‍ മാത്രം നടത്തിയ നീക്കമാണിതെന്ന് പോലീസ് കരുതുന്നുവെന്നാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ പോലീസ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്.

എല്ലാവരും അറിഞ്ഞത്

എല്ലാവരും അറിഞ്ഞത്

സംഭവം നടന്ന ശേഷമാണ് എല്ലാവരും ഇതേ പറ്റി അറിയുന്നത്. പിന്നീടാണ് ദിലീപുമായി ബന്ധമുള്ളവര്‍ സംശയത്തിന്റെ നിഴലിലായത്. അതുവരെ ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചു

ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചു

കേസില്‍ ആദ്യം പിടിയിലായത് പ്രധാന പ്രതി പള്‍സര്‍ സുനിയാണ്. ഇയാള്‍ കാക്കനാട് ജയിലിലായിരിക്കെ ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

പലവട്ടം സുനിയുടെ നീക്കം

പലവട്ടം സുനിയുടെ നീക്കം

ഒരു തവണയല്ല, പലവട്ടം ദിലീപിനെ വിളിക്കാന്‍ പള്‍സര്‍ സുനി ശ്രമിച്ചിരുന്നുവത്രെ. കാവ്യാമാധവനുമായി സുനി നേരിട്ട് ബന്ധപ്പെട്ടതിനും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല.

സുനിയും കാവ്യയും ബന്ധമില്ല

സുനിയും കാവ്യയും ബന്ധമില്ല

കേസിലെ മാഡം കാവ്യാമാധവനാണെന്ന് സുനി നേരത്തെ പറഞ്ഞിരുന്നു. ഏറെ നാളത്തെ സസ്‌പെന്‍സിന് ശേഷമാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ സുനി കാവ്യയുമായി ബന്ധപ്പെട്ടുവെന്നതിന് തെളിവില്ല.

ചോദ്യം ചെയ്യുമോ

ചോദ്യം ചെയ്യുമോ

കാവ്യാമാധവനെ ഒരിക്കല്‍ കൂടി പോലീസ് ചോദ്യം ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പോലീസ് തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഏതു സമയവും വിളിപ്പിച്ചേക്കാം.

നാദിര്‍ഷയെ വിളിക്കാന്‍ കാരണം

നാദിര്‍ഷയെ വിളിക്കാന്‍ കാരണം

ദിലീപിനെ വിളിക്കാനാണ് പള്‍സര്‍ സുനി ശ്രമിച്ചത്. ദിലീപിനെ കിട്ടാതെ വന്നപ്പോഴാണ് നാദിര്‍ഷയെ വിളിച്ചത്. പിന്നീട് കാവ്യയുടെ സ്ഥാപനത്തിലേക്കു വിളിച്ചതും അതുകാരണം തന്നെയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൊഴിയിലെ പൊരുത്തക്കേട്

മൊഴിയിലെ പൊരുത്തക്കേട്

കാവ്യാമാധവനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് നല്‍കിയ വിവരങ്ങളില്‍ പല പൊരുത്തക്കേടുകളുമുണ്ടായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പറഞ്ഞത്.

പൊരുത്തക്കേടിന് കാരണം

പൊരുത്തക്കേടിന് കാരണം

എന്നാല്‍ ഇതിന് വിരുദ്ധമായ പല തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലായതോടെ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കേണ്ടെന്ന് കരുതിയാണ് കാവ്യ പള്‍സര്‍ സുനിയെ അറിയില്ലെന്ന് മൊഴി നല്‍കിയത് എന്നാണ് പോലീസ് കരുതുന്നത്.

കാവ്യയുടെ വീട്ടിലേക്ക് എത്തും

കാവ്യയുടെ വീട്ടിലേക്ക് എത്തും

ഇനി കാവ്യയെ ചോദ്യം ചെയ്യുകയാണെങ്കില്‍ വീട്ടിലെത്തിയാകും ചെയ്യുക. പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കില്ല. മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കാവ്യ തടസം പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ വളയുമെന്ന ആശങ്കയാണ് ഇതിന് കാരണം.

കാവ്യയുടെ വില്ലയില്‍ സുനി

കാവ്യയുടെ വില്ലയില്‍ സുനി

അതിനിടെയാണ് സുനി കാവ്യയുടെ വില്ലയില്‍ വന്നുവെന്ന വിവരം പോലീസിന് ലഭിച്ചത്. എന്നാല്‍ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ ദുരൂഹ സാഹചര്യത്തില്‍ നശിച്ചിരിക്കുകയാണ്. സന്ദര്‍ശക രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയെന്നും സുനി പറഞ്ഞിരുന്നു.

ദിലീപിനെതിരേ കുറ്റപത്രം

ദിലീപിനെതിരേ കുറ്റപത്രം

അതേസമയം, കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണം സംഘം ശ്രമം തുടങ്ങി. ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സമര്‍പ്പിക്കും. അതിന് മുന്നോടിയായി ജാമ്യം നേടാനാണ് ദിലീപിന്റെ നീക്കം.

ബുധനാഴ്ച ജാമ്യാപേക്ഷ

ബുധനാഴ്ച ജാമ്യാപേക്ഷ

ബുധനാഴ്ച അവസാന ശ്രമത്തിന്റെ ഭാഗമായി ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയിലെത്തും. അറുപത് ദിവസമായി ദിലീപ് ആലുവ ജയിലിലാണ്. ഈ വേളയിലാണ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

തള്ളിയാല്‍ ദിലീപ് കുടുങ്ങും

തള്ളിയാല്‍ ദിലീപ് കുടുങ്ങും

ഇത്തവണ കൂടി ജാമ്യാപേക്ഷ തള്ളിയാല്‍ ഇനി ദിലീപിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ പുതിയ തന്ത്രങ്ങളാണ് തയ്യാറാക്കുന്നത്. നാദിര്‍ഷയെ ചോദ്യം ചെയ്യാത്തത് അതിന്റെ ഭാഗമാണെന്നാണ് നിരീക്ഷണം.

കുറ്റപത്രം വേഗത്തില്‍, അതിന് മുമ്പ്

കുറ്റപത്രം വേഗത്തില്‍, അതിന് മുമ്പ്

കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച ഹൈക്കോടതി എന്തുവിധിക്കുമെന്നത് നിര്‍ണായകമാണ്.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ

ബുധനാഴ്ചയാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുക. അതിന് ശേഷമായിരിക്കും പോലീസ് കടുത്ത നീക്കത്തിന് ഒരുങ്ങുക. നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മാത്രമേ കുറ്റപത്രം തയ്യാറാക്കാനാകൂ.

ഒക്ടോബര്‍ ആദ്യവാരം

ഒക്ടോബര്‍ ആദ്യവാരം

ഒക്ടോബര്‍ ആദ്യവാരത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപ് അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ തന്നെയാണ് തീരുമാനം. ഒക്ടോബര്‍ 16നാണ് 90 ദിവസം പൂര്‍ത്തിയാകുക.

ഹൈക്കോടതിയില്‍ ബുധനാഴ്ച നടക്കുന്നത്

ഹൈക്കോടതിയില്‍ ബുധനാഴ്ച നടക്കുന്നത്

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചാല്‍ സ്വാഭാവിക ജാമ്യം കിട്ടാനുള്ള സാധ്യത അടയും. എന്നാല്‍ അതിന് മുമ്പ് ഒരിക്കല്‍ കൂടി ജാമ്യം നേടാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നത്. ദിലീപ് ജാമ്യം തേടുന്നതും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും ബുധനാഴ്ചയാണ്.

ജസ്റ്റിസ് സുനില്‍ തോമസ്

ജസ്റ്റിസ് സുനില്‍ തോമസ്

ബുധനാഴ്ച ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാകും പുതിയ ഹര്‍ജിയും സമര്‍പ്പിക്കുക.

 ദിലീപിന്റെ വാദം

ദിലീപിന്റെ വാദം

കേസില്‍ പ്രധാന സാക്ഷികളുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇനിയും ജാമ്യം നല്‍കാതിരിക്കരുത്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന ആരോപണം ഇനി നിലനില്‍ക്കില്ലെന്നും ദിലീപ് ബോധിപ്പിക്കും.

മൂന്നാം ശ്രമം അവസാനത്തേത്

മൂന്നാം ശ്രമം അവസാനത്തേത്

ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടിയെത്തുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഒരു തവണ തള്ളിയിരുന്നു. ഇനിയും ഹൈക്കോടതി തള്ളിയില്‍ ദിലീപിന് കനത്ത തിരിച്ചടിയാകും.

സാഹചര്യം മാറി

സാഹചര്യം മാറി

നേരത്തെ പരിഗണിച്ച ബെഞ്ചില്‍ മാത്രമേ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. നേരത്തെ ഹര്‍ജി തള്ളുമ്പോഴുള്ള സാഹചര്യമില്ല ഇപ്പോഴുള്ളതെന്ന് ദിലീപ് ബോധിപ്പിക്കും.

പോലീസ് ചെയ്യുന്നത്

പോലീസ് ചെയ്യുന്നത്

അച്ഛന്റെ ശ്രാദ്ധച്ചടങ്ങിന് പരോള്‍ നല്‍കിയപ്പോള്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ച കാര്യവും ദിലീപ് ഉണര്‍ത്തും. ഇക്കാര്യങ്ങളെ എതിര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ പോലീസ് നിരത്തും.

നാദിര്‍ഷയെ ചോദ്യം ചെയ്യണ്ടേ

നാദിര്‍ഷയെ ചോദ്യം ചെയ്യണ്ടേ

നാദിര്‍ഷയെ നിര്‍ബന്ധപൂര്‍വം ചോദ്യം ചെയ്യാത്തത് പോലീസ് സ്വീകരിക്കുന്ന ഒരു അടവാണ്. ഇക്കാര്യമാകും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുക.

പ്രോസിക്യൂഷന്‍ വാദം

പ്രോസിക്യൂഷന്‍ വാദം

കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് നാദിര്‍ഷയെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. അതിന് മുമ്പ് ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

 ഗണേഷിന്റെ വാക്കുകള്‍ തിരിച്ചടി

ഗണേഷിന്റെ വാക്കുകള്‍ തിരിച്ചടി

നടന്‍ ഗണേഷ് കുമാര്‍ എംഎല്‍എ ജയിലില്‍ സന്ദര്‍ശിച്ചതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും. ജയിലില്‍ സന്ദര്‍ശിച്ച ശേഷം ദിലീപിനെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ഗണേഷ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ദിലീപിന് തിരിച്ചടി നല്‍കാനുള്ള വടിയാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.

English summary
Actress Attack case: No proof against Kavya, But Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X