Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ പോലീസിന്റെ ഗൂഢനീക്കം; നാദിര്‍ഷയെ കരുവാക്കുന്നു, ഭീഷണിപ്പെടുത്തി, ഓഡിയോ

എന്താണ് യാഥാര്‍ഥ്യമെന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന ചില കാര്യങ്ങള്‍ ഓഡിയോയില്‍ പറയുന്നുണ്ട്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കുടുക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ദിലീപിനെതിരേ മൊഴി കൊടുക്കാന്‍ നാദിര്‍ഷയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ഓഡിയോ ക്ലിപ്പിലെ ആരോപണം.

എന്താണ് യാഥാര്‍ഥ്യമെന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന ചില കാര്യങ്ങള്‍ ഓഡിയോയില്‍ പറയുന്നുണ്ട്. നാദിര്‍ഷ തന്നെയാണോ ഓഡിയോ ക്ലിപ്പില്‍ പറയുന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ നേരത്തെ നാദിര്‍ഷക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ നാദിര്‍ഷക്കെതിരേ പോലീസ് നടപടിയെടുത്തിട്ടില്ല.

ദിലീപിനെതിരേ മൊഴി കൊടുക്കാന്‍

ദിലീപിനെതിരേ മൊഴി കൊടുക്കാന്‍

ദിലീപിനെതിരേ മൊഴി കൊടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്നാണ് ഓഡിയോയിലെ ഉള്ളടക്കം. ജൂലൈ ആദ്യത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും ഒരുമിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

13 മണിക്കൂര്‍ സംഭവിച്ചത്

13 മണിക്കൂര്‍ സംഭവിച്ചത്

ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി ഏറെയായിട്ടും തീര്‍ന്നിരുന്നില്ല.

സിദ്ദീഖും സമദുമെത്തി

സിദ്ദീഖും സമദുമെത്തി

തുടര്‍ന്ന് നടന്‍ സിദ്ദീഖും നാദിര്‍ഷയുടെ സഹോദരന്‍ സമദും ആലുവ പോലീസ് ക്ലിബ്ബിലെത്തിയിരുന്നു. സിദ്ദീഖിനെ പുറത്തിരുത്തി സമദിനെ മാത്രം അകത്തേക്ക് വിളിച്ച് പോലീസ് സംസാരിച്ചു. നാദിര്‍ഷയെ കാണാനും അവസരമൊരുക്കുകയും ചെയ്തു.

ആരോപണം ഗൗരവമുള്ളത്

ആരോപണം ഗൗരവമുള്ളത്

ഇതെല്ലാം ദിലീപ് അറസ്റ്റിലാകും മുമ്പ് സംഭവിച്ചത്. എന്നാല്‍ ഓഡിയോ ക്ലിപ്പിലെ ആരോപണം ഗൗരവമുള്ളതാണ്. സഹോദരന്‍ സമദിനെ ആലുവ പോലീസ് ക്ലിബ്ബില്‍ പോലീസ് വിളിപ്പിച്ചുവെന്ന് ക്ലിപ്പില്‍ പറയുന്നു.

പ്രതി ചേര്‍ക്കുമെന്ന് ഭീഷണി

പ്രതി ചേര്‍ക്കുമെന്ന് ഭീഷണി

വിളിച്ചുവരുത്തി സമദിനെ പോലീസ് ഭീഷണിപ്പെടുത്തി. ദിലീപിനെതിരേ മൊഴി കൊടുത്തില്ലെങ്കില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഓഡിയോ ക്ലിപ്പില്‍ ആരോപണമുണ്ടെന്ന് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

നാദിര്‍ഷയ്ക്ക് എല്ലാമറിയാം

നാദിര്‍ഷയ്ക്ക് എല്ലാമറിയാം

നിന്റെ ചേട്ടന്‍ നാദിര്‍ഷയ്ക്ക് എല്ലാമറിയാം. അവന്‍ എല്ലാ കാര്യങ്ങളും മറയ്ക്കുകയാണ്. അവനെതിരായ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞെന്നും ഓഡിയോയില്‍ പറയുന്നു.

പോലീസ് സമ്മര്‍ദ്ദം

പോലീസ് സമ്മര്‍ദ്ദം

അറിയാവുന്ന കാര്യങ്ങള്‍ നാദിര്‍ഷ പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കുമെന്ന് സമദിനോട് പോലീസ് പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമദ് ഇക്കാര്യം നാദിര്‍ഷയെ പറഞ്ഞു മനസിലാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടെന്ന് ഓഡിയോയിലുണ്ട്.

ഭേദം അവന് വിഷം വാങ്ങി കൊടുക്കുന്നത്

ഭേദം അവന് വിഷം വാങ്ങി കൊടുക്കുന്നത്

ദിലീപിനെ തനിക്ക് ഒറ്റിക്കൊടുക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് നാദിര്‍ഷ പറയുന്നതും ഓഡിയോയിലുണ്ട്. നുണ പറഞ്ഞ് ദിലീപിനെ കുടുക്കുന്നതിലും ഭേദം അവന് വിഷം വാങ്ങി കൊടുക്കുന്നതാണെന്നും ഓഡിയോയില്‍ പറയുന്നു.

ദിലീപ് നിരപരാധിയാണെന്നും ഓഡിയോ

ദിലീപ് നിരപരാധിയാണെന്നും ഓഡിയോ

ദിലീപാണ് എല്ലാം ചെയ്തത് എന്നു പറയില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് നൂറുശതമാനം അറിയാമെന്നും നാദിര്‍ഷ പറയുന്നു. എന്നാല്‍ ഒഡിയോ ക്ലിപ്പിലുള്ളത് നാദിര്‍ഷയുടെ ശബ്ദമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

ദിലീപിന്റെ ശ്രമങ്ങള്‍

ദിലീപിന്റെ ശ്രമങ്ങള്‍

അതേസമയം പോലീസിന്റെ വാദം പൊളിക്കാന്‍ പര്യാപ്തമായ കാര്യങ്ങള്‍ തേടുകയാണ് ദിലീപെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടനെ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്. രണ്ടുതവണ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദിലീപിന്റെ ആവശ്യം തള്ളിയതാണ്.

ബി രാമന്‍പിള്ള തന്നെ

ബി രാമന്‍പിള്ള തന്നെ

അടുത്ത തവണയും ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള തന്നെയാകും. പക്ഷേ, നിരവധി മുതിര്‍ന്ന നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേസില്‍ ഇതുവരെ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ജാമ്യാപേക്ഷയ്ക്ക് എന്തു സാധ്യതയാണുള്ളത് എന്നാണ് പരിശോധിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിക്കും മുമ്പ്

കുറ്റപത്രം സമര്‍പ്പിക്കും മുമ്പ്

എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം തകൃതിയാക്കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ജാമ്യം നേടാനാണ് ദിലീപിന്റെ ലക്ഷ്യം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ജാമ്യം ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജയില്‍വാസം നീണ്ടേക്കാം. ചിലപ്പോള്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യവും വരാം.

ഒരു തവണ കൂടി

ഒരു തവണ കൂടി

ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അന്വേഷണ സംഘത്തിന്റെ നീക്കത്തിന് മുമ്പേ ഒരു തവണ കൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരവധി അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും പക്ഷേ, കോടതിയില്‍ ഹാജരാകുക രാമന്‍ പിള്ള തന്നെയാകും.

ഇതുവരെയുള്ള അവസ്ഥ

ഇതുവരെയുള്ള അവസ്ഥ

ദിലീപ് ആദ്യം ജാമ്യം തേടിയത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളി. ഇതാണ് ഇതുവരെയുള്ള അവസ്ഥ.

അനുകൂല വശം കണ്ടെത്താന്‍ ശ്രമം

അനുകൂല വശം കണ്ടെത്താന്‍ ശ്രമം

എന്നാല്‍ തൊട്ടുപിന്നാലെ വീണ്ടും ദിലീപ് ഹൈക്കോടതിയില്‍ തന്നെ ജാമ്യം തേടിയാല്‍ എന്താണ സംഭവിക്കുക. സാധാരണ ഇത്തരം അപേക്ഷകള്‍ കോടതി തള്ളുകയാണ് ചെയ്യുക. ദിലീപ് കേസില്‍ അനുകൂല വശം കണ്ടെത്തി കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം.

 ഓണാവധിക്ക് ശേഷം

ഓണാവധിക്ക് ശേഷം

അവധികാല ബെഞ്ചില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. ഓണാവധി കഴിഞ്ഞ് ഹൈക്കോടതി തുറന്നാലുടന്‍ അപേക്ഷ പരിഗണിക്കപ്പെടും. ഇതിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കില്ലെന്ന വിശ്വാസത്തിലാണ് പ്രതിഭാഗം.

ബുധനാഴ്ച ദിലീപ് ഇറങ്ങും

ബുധനാഴ്ച ദിലീപ് ഇറങ്ങും

ബുധനാഴ്ച നാല് മണിക്കൂര്‍ ഇളവാണ് കോടതി ദിലീപിന് നല്‍കിയിരിക്കുന്നത്. ബലി കര്‍മങ്ങള്‍ക്ക് ശേഷം ഉടന്‍ ജയിലില്‍ തിരിച്ചെത്തണമെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമാണ് നിബന്ധന. കോടതിയുടെ ഈ നിലപാട് അനുകൂലമായ ഒന്നാണെന്നാണ് ദിലീപിന്റെ ആരാധകര്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ജാമ്യം തേടി സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരേ പ്രോസിക്യൂഷന്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് രണ്ടുതവണയും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

പ്രോസിക്യൂഷന്‍ നോക്കുന്നത്

പ്രോസിക്യൂഷന്‍ നോക്കുന്നത്

ഈ സാഹചര്യത്തില്‍ ദിലീപ് എന്തു വാദമാണ് പുതിയതായി ഉന്നയിക്കുക എന്നാണ് പ്രോസിക്യൂഷന്‍ നോക്കുക. കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെയാണ് കാവ്യയാണ് താന്‍ പറഞ്ഞ മാഡമെന്ന് സുനി വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കാവ്യയെ പോലീസ് ചോദ്യം ചേയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+