ദിലീപിനെ കുടുക്കിയ പരാതി; അഭിഭാഷകന്‍ പറയുന്നത് മറ്റൊന്ന്, പോലീസിന് കിട്ടിയ വിവരങ്ങള്‍ ഇതാണ്...

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിയില്‍ കഴിയുന്ന ദിലീപിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട ആക്ഷേപമാണ് പോലീസ് അന്വേഷിക്കുന്നത്. ദിലീപിനെ ജയിലില്‍ ബന്ധുക്കളല്ലാത്തവര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയതിന് ആധാരം ഈ പരാതിയായിരുന്നു.

പരാതി നല്‍കിയ ആള്‍ ആരാണെന്നത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ദിലീപിന് ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നായിരുന്നു പരാതി. ദിലീപ് ബുധനാഴ്ച പുതിയ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങവെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കിയിരിക്കുന്നത്.

ആലുവക്കാരന്റെ പേരില്‍

ആലുവക്കാരന്റെ പേരില്‍

ആലുവക്കാരന്‍ ടിജെ ഗിരീഷിന്റെ പേരിലാണ് ജയില്‍ ഡിജിപിക്ക് പരാതി ലഭിച്ചത്. എന്നാല്‍ ടിജെ ഗിരീഷ് പറയുന്നത് താന്‍ ഇത്തരത്തില്‍ ഒരു പരാതി അയച്ചിട്ടില്ലെന്നാണ്. ഇതുസംബന്ധിച്ച് ഇയാള്‍ നല്‍കിയ പുതിയ പരാതിയിലാണ് അന്വേഷണം.

രണ്ടു പേരുടെ മൊഴി

രണ്ടു പേരുടെ മൊഴി

അഭിഭാഷകന്‍ അടക്കം രണ്ടു പേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് നല്‍കിയ പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിജി രവീന്ദ്രനാഥാണ് അന്വേഷണം നടത്തുന്നത്.

ഡിവൈഎഫ്‌ഐ നേതാവ് എംഎം ഗിരീഷ്

ഡിവൈഎഫ്‌ഐ നേതാവ് എംഎം ഗിരീഷ്

യഥാര്‍ഥ പരാതിക്കാരന്‍ താനാണെന്ന് പറഞ്ഞു ഡിവൈഎഫ്‌ഐ ആലുവ ബ്ലോക്ക് പ്രസിഡന്റ് കീഴ്മാടം കുന്നുംപുറം മടത്തിപ്പറമ്പില്‍ എംഎം ഗിരീഷ് രംഗത്തുവന്നിരുന്നു. പേര് മാറ്റത്തെ കുറിച്ച് ഇയാള്‍ പറയുന്നത് മറ്റൊരു കാര്യമാണ്. ഡിടിപി സെന്ററില്‍ സംഭവിച്ച പിശകാണ് പേരും മേല്‍വിലാസവും മാറാന്‍ കാരണമെന്നാണ് എംഎം ഗിരീഷ് പറയുന്നത്.

ടിജെ ഗിരീഷ്, എംഎം ഗിരീഷ്

ടിജെ ഗിരീഷ്, എംഎം ഗിരീഷ്

എന്നാല്‍ അവിടെയും തീരുന്നില്ല പ്രശ്‌നങ്ങള്‍. ടിജെ ഗിരീഷിന്റെ പേരിലും എംഎം ഗിരീഷിന്റെ പേരിലും ഇപ്പോള്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ രണ്ട് പരാതികളിലും ഇട്ടിട്ടുള്ള ഒപ്പും വ്യത്യാസമുണ്ട്.

സംശയങ്ങള്‍ ബാക്കി

സംശയങ്ങള്‍ ബാക്കി

ടിജെ ഗിരീഷിന്റെ പേരിലുള്ള പരാതി ജയില്‍ ഡിജിപിക്കും എംഎം ഗിരീഷിന്റെ പേരിലുള്ള പരാതി മുഖ്യമന്ത്രിക്കുമാണ് തയ്യാറാക്കിയിട്ടുള്ളത്. എംഎം ഗിരീഷിന്റെ പരാതിയുടെ പകര്‍പ്പ് ഡിജിപിമാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

അഭിഭാഷകന്‍ മുഖേന

അഭിഭാഷകന്‍ മുഖേന

ജയില്‍ ഡിജിപിക്ക് ലഭിച്ച പരാതി ഒരു അഭിഭാഷകന്‍ മുഖേനയാണ് അയച്ച്. ഈ അഭിഭാഷകന്റെയും എംഎം ഗിരീഷിന്റെയും മൊഴിയാണിപ്പോള്‍ പോലീസ് രേഖപ്പെടുത്തിയത്. തന്റെ വ്യാജ ഒപ്പും പിതൃസഹോദരന്‍ ഗിരീഷന്റെ മൊബൈല്‍ നമ്പറും ചേര്‍ത്താണ് പരാതി നല്‍കിയിട്ടുള്ളതെന്നാണ് ടിജെ ഗിരീഷിന്റെ പരാതി.

 അഭിഭാഷകന്‍ പറയുന്നത്

അഭിഭാഷകന്‍ പറയുന്നത്

എംഎം ഗിരീഷിന്റെ ആവശ്യപ്രകാരമാണ് പരാതി തയ്യാറാക്കിയതെന്ന് അഭിഭാഷകന്‍ മൊഴി നല്‍കി. ഡിടിപി എടുത്തപ്പോള്‍ പേരും മൊബൈല്‍ നമ്പറും മാറിപ്പോയതാണെന്നും പുറയാര്‍ സ്വദേശിയായ അഭിഭാഷകന്‍ പറഞ്ഞു.

എല്ലാരും സുഹൃത്തുക്കള്‍

എല്ലാരും സുഹൃത്തുക്കള്‍

മൂവരും തന്റെ സുഹൃത്തുക്കളാണ്. ഫോണ്‍ ബുക്കില്‍ നമ്പര്‍ തിരഞ്ഞപ്പോള്‍ പേരുകള്‍ തമ്മിലുള്ള സാമ്യമാണ് തെറ്റ് സംഭവിക്കാന്‍ ഇടയാക്കിയത്. ഇക്കാര്യം ബോധ്യപ്പെട്ട ഉടനെ ടിജെ ഗിരീഷിനെ അറിയിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

ദിലീപ് എസി മുറിയില്‍

ദിലീപ് എസി മുറിയില്‍

പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകി വരെ ദിലീപ് ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണെന്നാണ് ജയില്‍ ഡിജിപിക്ക് ലഭിച്ച പരാതിയിലെ ആരോപണം. സാധാരണ അവധി ദിവസങ്ങളില്‍ തടവുകാരെ കാണാന്‍ ആരെയും അനുവദിക്കാറില്ല. എന്നാല്‍ ഓണത്തിന്റെ അവധി ദിനങ്ങളിലും ഞായറാഴ്ച പോലും ദിലീപിനെ കാണാന്‍ ജയിലില്‍ ആളുകളെത്തിയെന്നും പരാതിയില്‍ പറയുന്നു.

ആരോപണം തീര്‍ന്നില്ല

ആരോപണം തീര്‍ന്നില്ല

സിനിമാ മേഖലയിലെ പല പ്രമുഖരും ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ആലുവ ജയിലിലെത്തി ദിലീപിനെ കണ്ടത്. സന്ദര്‍ശകരില്‍ പലരും കേസുമായി ബന്ധമുള്ളവരാണ്. അല്ലെങ്കില്‍ പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചവരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍മാതാവ് വന്നത് ശരിയായില്ല

നിര്‍മാതാവ് വന്നത് ശരിയായില്ല

കേസില്‍ ആരോപണ വിധേയരായവര്‍ പോലും ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപും പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്ന സിനിമയുടെ നിര്‍മാതാവും ജയിലിലെത്തി. ജയിലില്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ പീഡനക്കേസിലെ പ്രതിയായ നടന് ലഭിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴമ്പില്ലെന്ന് ജയില്‍ സൂപ്രണ്ട്

കഴമ്പില്ലെന്ന് ജയില്‍ സൂപ്രണ്ട്

എന്നാല്‍ പരാതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ നിലപാട്. ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് ഇളവ് നല്‍കിയതെന്ന് സൂപ്രണ്ട് പിപി ബാബുരാജ് പ്രതികരിച്ചു.

ബോര്‍ഡ് വയ്ക്കാന്‍ കാരണം

ബോര്‍ഡ് വയ്ക്കാന്‍ കാരണം

സാധാരണ ദിവസം മൂന്ന് പേര്‍ വരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാറുണ്ട്. അതില്‍ കൂടുതല്‍ അനുവദിക്കാറില്ല. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ചട്ടമില്ല. തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു ബോര്‍ഡ് പുറത്ത് വച്ചിരിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

കോടതി ഉത്തരവും സന്ദര്‍ശകരും

കോടതി ഉത്തരവും സന്ദര്‍ശകരും

കഴിഞ്ഞ രണ്ടാം തിയ്യതിയാണ്‌ ദിലീപിന് പിതാവിന്റെ ബലിചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി പരോള്‍ നല്‍കിയത്. കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നാദിര്‍ഷയും സുഹൃത്തുമെത്തി. ശേഷം കാവ്യയും മകളുമെത്തി.

പ്രമുഖരുടെ നീണ്ട നിര

പ്രമുഖരുടെ നീണ്ട നിര

ഞായറാഴ്ച ഹരിശ്രീ അശോകനും സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ് കൃഷ്ണയും വന്നു. കൂടാതെ മറ്റു പലരുമെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ജയറാം, ഗണേഷ് കുമാര്‍ തുടങ്ങിയവരുമെത്തി.

ജയിലില്‍ നിയന്ത്രണം

ജയിലില്‍ നിയന്ത്രണം

അതിനിടെ ജയിയില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ വരുന്നവരില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ദിലീപിനെ കാണാന്‍ വന്ന പത്തോളം പേര്‍ നിരാശരായി മടങ്ങി. കുടുംബാംഗങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നാണ് പോലീസ് പറയുന്നത്. ജയിലില്‍ ദിലീപിന് അനിയന്ത്രിതമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actress Attack case: Police take statement of two include Advocate

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്