കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ രാമലീല വിജയത്തിന് പിന്നിലെ രഹസ്യം ഇതാണ്; തന്ത്രം!! കളിച്ചത് ബിസിനസ് രാജാവ്

പുതിയ പുതിയ ട്രെയിലറുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു. സാഹചര്യം മനസിലാക്കി സിനിമയില്‍ ദിലീപിന്റെ വികാരം നിറഞ്ഞ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയിലര്‍ വന്നു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: വിവാദങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്ത സിനിമയാണ് രാമലീല. ഇന്ന് ദിലീപിന്റെ രാമലീല എന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രം കോടികളാണ് തിയേറ്ററുകളില്‍ നിന്ന് വാരുന്നത്. ഒരു പക്ഷേ, ഇത്രയും പ്രതിസന്ധികള്‍ക്കിടയില്‍ ഇറങ്ങിയ സിനിമ പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുമായിരുന്നു.

ദിലീപിനെ ഒതുക്കിയത് പൃഥ്വിരാജ്? അമ്മയുടെ യോഗത്തില്‍ പൃഥ്വി പറഞ്ഞത്... മല്ലിക വിശദീകരിക്കുന്നുദിലീപിനെ ഒതുക്കിയത് പൃഥ്വിരാജ്? അമ്മയുടെ യോഗത്തില്‍ പൃഥ്വി പറഞ്ഞത്... മല്ലിക വിശദീകരിക്കുന്നു

അവിടെയാണ് രാമലീലയുടെ വിജയം വ്യത്യസ്തമാകുന്നത്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സാധാരണ ദിലീപ് ചിത്രത്തില്‍ കവിഞ്ഞ് മറ്റെന്ത് പ്രത്യേകതയാണ് ഇത്രയും കോടികള്‍ ലാഭം കൊയ്യാന്‍ രാമലീലയെ സഹായിച്ചത്. അവിടെയാണ് അണിയറയിലെ ബിസിനസ് രാജാവിന്റെ നീക്കങ്ങള്‍ പുറത്തുവരുന്നത്....

തങ്ങന്‍മാര്‍ വരെ മേക്കപ്പിട്ടു; മാമുക്കോയ തുറന്നടിക്കുന്നു, അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ താനില്ലതങ്ങന്‍മാര്‍ വരെ മേക്കപ്പിട്ടു; മാമുക്കോയ തുറന്നടിക്കുന്നു, അങ്ങനെയൊരു തല്ലിപ്പൊളി മതത്തില്‍ താനില്ല

 പരാജപ്പെടുമെന്ന് എല്ലാവരും ഉറപ്പിച്ചു

പരാജപ്പെടുമെന്ന് എല്ലാവരും ഉറപ്പിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ രാമലീല പരാജപ്പെടുമെന്ന് എല്ലാവരും ഉറപ്പിച്ചു. പീഡനക്കേസില്‍ അറസ്റ്റിലായതോടെ പൊതുവികാരം ദിലീപിന് എതിരാകുന്ന സാഹചര്യമുണ്ടായി.

ആളുകള്‍ കൂകി വിളിച്ചപ്പോള്‍

ആളുകള്‍ കൂകി വിളിച്ചപ്പോള്‍

കേസില്‍ തെളിവെടുപ്പിന് ദിലീപിനെ പോലീസ് കൊണ്ടുപോകുന്ന സ്ഥലത്തെല്ലാം ആളുകള്‍ കൂകി വിളിക്കുകയായിരുന്നു. ചാനലുകള്‍ ഈ രംഗങ്ങള്‍ തല്‍സമയം പുറത്തുവിട്ടു.

ജനം മൊത്തം എതിര്

ജനം മൊത്തം എതിര്

ദിലീപിന് ജനം മൊത്തം എതിരായ സാഹചര്യം. ആ സമയം, ചിത്രീകരണം പൂര്‍ത്തിയായി റിലീസിനുള്ള തയ്യാറെടുപ്പിലായിരുന്നു രാമലീല. ഇറങ്ങിയാല്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പ്.

റിലീസ് തിയ്യതികള്‍ നീട്ടി

റിലീസ് തിയ്യതികള്‍ നീട്ടി

റിലീസ് തിയ്യതികള്‍ നീട്ടി. പുതിയ തിയ്യതി പ്രഖ്യാപിച്ചു. ആ തിയ്യതിയും നീട്ടി. പിന്നീട് ഒടുവില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ അനുകൂല നിലപാട് കോടതി സ്വീകരിക്കുമോ എന്ന് കാത്തിരുന്നു.

കോടതികളിലും തിരിച്ചടി

കോടതികളിലും തിരിച്ചടി

പക്ഷേ, കോടതികളിലും ദിലീപിന് തിരിച്ചടി. ഇനിയും വൈകിയാല്‍ മറ്റു ചിത്രങ്ങള്‍ തിയേറ്ററുകള്‍ കൈയടുക്കുമെന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പായി. ഈ സാഹചര്യത്തിലാണ് മറ്റു പ്രമുഖ നടന്‍മരുടെ ചിത്രങ്ങള്‍ ഇല്ലാത്ത സമയംനോക്കി രാമലീല ഇറക്കാന്‍ തീരുമാനിച്ചത്.

ടോമിച്ചന്‍ മുളകുപാടം

ടോമിച്ചന്‍ മുളകുപാടം

അവിടെ തെളിഞ്ഞത് ടോമിച്ചന്‍ മുളകുപാടം എന്ന ബിസിനസുകാരന്റെ ബുദ്ധിയായിരുന്നു. ദിലീപിന് അനുകൂലമായി പിന്നീട് പലരും പ്രസ്താവനകള്‍ ഇറക്കാന്‍ തുടങ്ങി. ദിലീപല്ല സിനിമയെന്നും കേസിനെയും സിനിമയെയും രണ്ടായി കാണണമെന്നുമുള്ള അഭിപ്രായത്തിന് ബലം ലഭിച്ചു.

പുതിയ ട്രെയിലറുകള്‍

പുതിയ ട്രെയിലറുകള്‍

പുതിയ പുതിയ ട്രെയിലറുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു. സാഹചര്യം മനസിലാക്കി സിനിമയില്‍ ദിലീപിന്റെ വികാരം നിറഞ്ഞ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി ട്രെയിലര്‍ വന്നു. നിലവിലെ കേസുമായി ബന്ധമുണ്ടെന്ന് തോന്നുന്ന ട്രെയിലറുകളും ഇക്കൂട്ടത്തില്‍ ഇറങ്ങി.

ജനങ്ങള്‍ മാറിചിന്തിച്ചു

ജനങ്ങള്‍ മാറിചിന്തിച്ചു

ഇതോടെ ജനങ്ങള്‍ മാറിചിന്തിച്ചു തുടങ്ങി. ദിലീപ് ചിത്രത്തില്‍ എന്താണെന്നറിയാനുള്ള ഒരു ആഗ്രഹം എല്ലവരിലും ജനിപ്പിച്ചു. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ വരെ രാമലീലയെ പിന്തുണച്ച് രംഗത്തെത്തി.

അനുകൂല തരംഗം

അനുകൂല തരംഗം

കാര്യങ്ങള്‍ മാറി മറിഞ്ഞ് അനുകൂല തരംഗം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇതിനെല്ലാം വേണ്ടി കളിച്ചത് ടോമിച്ചന്‍ മുളകുപാടം എന്ന തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ബിസിനസുകാരനായിരുന്നു.

മുളകുപാടം ഫിലിംസ്

മുളകുപാടം ഫിലിംസ്

ടോമിച്ചന്‍ മുളകുപാടത്തിന്റെ ധൈര്യം ഒന്ന് മാത്രമാണ് ഈ സിനിമ ഒടുവില്‍ റിലീസ് ചെയ്യാനും പരസ്യം ശക്തിപ്പെടുത്താനും തീരുമാനിച്ചത്. 2007ലാണ് ടോമച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവ് മുളകുപാടം ഫിലിംസുമായി രംഗത്തുവരുന്നത്.

ഫ്‌ളാഷ് പരാജയപ്പെട്ടു

ഫ്‌ളാഷ് പരാജയപ്പെട്ടു

മോഹന്‍ലാല്‍ നായകനായ ഫ്‌ളാഷ് എന്ന ആദ്യ ചിത്രം പരാജയപ്പെട്ടു. മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, വെള്ളത്തൂവല്‍ എന്നീ ചിത്രങ്ങള്‍ വന്‍ വിജയം നേടാന്‍ സാധിച്ചില്ല. പിന്നീട് അല്‍പ്പം വിട്ടുനിന്ന ടോമച്ചന്‍ വൈശാഖിന്റെ മമ്മൂട്ടി ചിത്രം പോക്കിര രാജയുമായാണ് എത്തിയത്.

25 കോടി നേടി

25 കോടി നേടി

ആറ് കോടി മുടക്കി 25 കോടിയാണ് പോക്കിര രാജ വാരിയത്. മോഹന്‍ലാലിനെ വച്ച് പുലിമുരുകന്‍ ഇറക്കി 150 കോടിയും വാരി. ഇതോടെയാണ് ദിലീപിന്റെ രാമലീല എടുക്കാന്‍ തീരുമാനിച്ചത്. പക്ഷേ, കേസും പ്രശ്‌നങ്ങളും തിരിച്ചടിയാകുമെന്ന ഭയപ്പെട്ടെങ്കിലും ടോമച്ചന്‍ കളി മാറ്റി. ഒടുവില്‍ തിയേറ്ററുകളില്‍ വന്‍ വരവേല്‍പ്പാണ് രാമലീലക്ക് ലഭിച്ചത്.

ബഹിഷ്‌കരണ ആഹ്വാനങ്ങള്‍

ബഹിഷ്‌കരണ ആഹ്വാനങ്ങള്‍

ബഹിഷ്‌കരണ ആഹ്വാനങ്ങളെ പൊളിച്ചതും ടോമിച്ചന്റെ തന്ത്രങ്ങള്‍ തന്നെ. രാമലീല കാണണം എന്ന് എല്ലാവരെയും കൊണ്ട് പറയിച്ചതും ടോമിച്ചന്റെ പരസ്യ തന്ത്രങ്ങള്‍ തന്നെ.

ദുല്‍ഖര്‍ ചിത്രം സോളോ

ദുല്‍ഖര്‍ ചിത്രം സോളോ

ദുല്‍ഖര്‍ ചിത്രം സോളോയുടെ റിലീസിന്റെ പേരില്‍ രാമലീല പല തിയേറ്ററുകളില്‍ നിന്നും നീക്കാന്‍ ശ്രമം നടന്നു. ഇതിനെതിരേ ടോമിച്ചന്‍ രംഗത്തെത്തി. ഹോള്‍ഡ് ഓവറാവാതെ ചിത്രം മാറ്റിയാല്‍ പണി കിട്ടുമെന്ന ഭീഷണിയില്‍ തീയേറ്ററുകര്‍ വീണു.

പോക്കിര രാജ രണ്ടാംഭാഗം

പോക്കിര രാജ രണ്ടാംഭാഗം

അടുത്തത് ടോമിച്ചന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്നത് പോക്കിര രാജയുടെ രണ്ടാം ഭാഗമാണ്. രാജ 2. വൈശാഖ് തന്നെയാണ് സംവിധാനം. പോക്കിര രാജ പോലെ തന്നെ വന്‍ വിജയമാകും ചിത്രമെന്ന് ടോമിച്ചന്‍ മുളകുപാടം കരുതുന്നു.

English summary
Actress Attack case: Tomichan Mulakupadam's business tricks behind Ramaleela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X