ദുബായില്‍ ആദ്യചടങ്ങില്‍ പങ്കെടുക്കാതെ ദിലീപ്; കേരളാ പോലീസും ദുബായില്‍, എല്ലാം നാദിര്‍ഷ

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ദിലീപ് പൊലീസിൻറെ രഹസ്യ വലയത്തില്‍? | Oneindia Malayalam

  ദുബായ്: ദേ പുട്ട് റസ്റ്ററിന്റിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ദിലീപിന് ചുറ്റും രഹസ്യ പോലീസ് വലയം. അമ്മയോടൊപ്പമാണ് ദിലീപ് ദുബായിലെത്തിയത്. നേരത്തെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ഒപ്പമുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അമ്മയെ മാത്രമാണ് ദിലീപിന്റെ യാത്രയില്‍ കണ്ടത്.

  ദിലീപിനെ നിരീക്ഷിക്കാന്‍ കേരാളാ പോലീസിന്റെ ഒരു സംഘം ദുബായിലെത്തിയെന്ന് സൂചനകളുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പാസ്‌പോര്‍ട്ട് ദിലീപ് അങ്കമാലി കോടതിക്ക് കൈമാറിയിരുന്നു. ഇത് തിരിച്ചുവാങ്ങിയ ശേഷമാണ് ദുബായിലേക്ക് പറന്നത്. എന്തിനാണ് പോലീസ് സംഘം ദിലീപിനെ നിരീക്ഷിക്കുന്നത്...

  ആദ്യ ചടങ്ങില്‍ പങ്കെടുത്തില്ല

  ആദ്യ ചടങ്ങില്‍ പങ്കെടുത്തില്ല

  ചൊവ്വാഴ്ച രാവിലെയാണ് അമ്മയോടൊപ്പം ദിലീപ് കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. ഉച്ചയോടെ ദുബായിലെത്തി. ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലായിരുന്നു ദിലീപ് ഇറങ്ങിയത്. ചൊവ്വാഴ്ച റസ്റ്ററന്റുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ നടന്നിരുന്നെങ്കിലും ദിലീപ് പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  ദിലീപിന് നിയന്ത്രണം

  ദിലീപിന് നിയന്ത്രണം

  ചൊവ്വാഴ്ച നടന്ന പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നെങ്കിലും ദിലീപ് അഭിമുഖീകരിച്ചിരുന്നില്ല. മാധ്യമങ്ങളോട് സംസാരിച്ചത് നാദിര്‍ഷ ആയിരുന്നു. ദിലീപിന് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

  തിരിച്ച് വെള്ളിയാഴ്ച

  തിരിച്ച് വെള്ളിയാഴ്ച

  ആറ് ദിവസത്തേക്കാണ് കോടതി ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയത്. നാല് ദിവസം അദ്ദേഹം ദുബായില്‍ തങ്ങും. ഇന്ന് ഉദ്ഘാടന പരിപാടിക്ക് ശേഷം വെള്ളിയാഴ്ച വൈകീട്ട് തിരിച്ചു കൊച്ചിയിലെത്തുമെന്നാണ് വിവരങ്ങള്‍.

  നിരീക്ഷണം ഇക്കാര്യത്തില്‍

  നിരീക്ഷണം ഇക്കാര്യത്തില്‍

  നടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ മൊബൈല്‍ വിദേശത്തേക്ക് കടത്തിയെന്ന് പോലീസ് സംശയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെയാണ് ദിലീപിന്റെ വിദേശ യാത്ര പോലീസ് നിരീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

   കരാമയില്‍ പുട്ട് റെഡി

  കരാമയില്‍ പുട്ട് റെഡി

  ദുബായുടെ ഹൃദയഭാഗമായ കരാമയിലാണ് മലയാളികളുടെ ഇഷ്ടവിഭവമായ പുട്ടിന് മാത്രമായി പ്രത്യേക റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ മലയാളികള്‍ സ്ഥിരം സന്ദര്‍ശകരായ സ്ഥലമാണ് കരാമ. മലയാളികളുടെ ഷോപ്പുകള്‍ നിരവധിയുണ്ട് ഇവിടെ. കരാമയിലെ പാര്‍ക്ക് റെജിസ് ഹോട്ടലിന് പിന്‍ഭാഗത്തുള്ള അല്‍ ഷമ്മാ കെട്ടിടത്തിലാണ് ദേ പുട്ട് റസ്റ്ററന്റ് ഒരുക്കിയിട്ടുള്ളത്.

  ദിലീപും നാദിര്‍ഷയും അഞ്ചുപേരും

  ദിലീപും നാദിര്‍ഷയും അഞ്ചുപേരും

  ദിലീപ് ഒറ്റയ്ക്കല്ല ഈ സംരഭത്തിന് പിന്നില്‍. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കൂടെയുണ്ട്. കൂടാതെ അഞ്ച് ബിസിനസുകാരും കരാമയിലെ ദേ പുട്ട് റസ്റ്ററിന്റില്‍ പാര്‍ടണര്‍മാരാണ്. ദിലീപിന് ദുബായില്‍ നിരവധി സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ണര്‍മാരുമുണ്ട്. നാദിര്‍ഷയും മറ്റു പാര്‍ട്ണര്‍മാരും ചേര്‍ന്നാണ് റസ്റ്ററന്റിന്റെ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് കേസില്‍ കുടുങ്ങിയത് വഴി ബിസിനസ് സംരഭത്തിന് വേണ്ടി ചെലവാക്കിയ തുക നഷ്ടമാകുമോ എന്ന ആശങ്ക പാര്‍ട്ണര്‍മാര്‍ക്കുണ്ടായിരുന്നു. ജാമ്യം കിട്ടയതോടെയാണ് ഇവരുടെ ശ്വാസം നേരെ വീണത്.

  പോലീസിനെ കുടുക്കിയ ഹര്‍ജി

  പോലീസിനെ കുടുക്കിയ ഹര്‍ജി

  പാസ്‌പോര്‍ട്ട് കോടതിയില്‍ നിന്നു വാങ്ങാനെത്തിയ ദിലീപ് കുറ്റപത്രം ചോര്‍ന്നതിനെതിരേ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പോലീസിന് കനത്ത തിരിച്ചടിയാണ് ദിലീപിന്റെ ഹര്‍ജി. കാരണം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ അതിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നില്‍ പോലീസ് തന്നെയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ദിലീപിന്റെ ഹര്‍ജി.

  തന്ത്രപരമായ നീക്കം

  തന്ത്രപരമായ നീക്കം

  തന്ത്രപരമായ നീക്കമാണ് ദിലീപ് നടത്തിയത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് പോലീസിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

  ദിലീപിന് ഏറെ തിരിച്ചടിയാണ്

  ദിലീപിന് ഏറെ തിരിച്ചടിയാണ്

  കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായത് ദിലീപിന് ഏറെ തിരിച്ചടിയാണ്. ദിലീപിനെതിരേ പോലീസ് ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ പലതും നടന്റെ പ്രതിഛായക്ക് മങ്ങലേല്‍ക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് കുറ്റപത്രം ചോര്‍ന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

  വിവരങ്ങള്‍ ചോര്‍ത്തിയത്

  വിവരങ്ങള്‍ ചോര്‍ത്തിയത്

  മറ്റൊരു പ്രശ്നം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് കുറ്റപത്രം കോടതിയിലെത്തിയത്. കോടതി കുറ്റപത്രം പരിശോധിച്ച ശേഷം ഫയലില്‍ സ്വീകരിക്കേണ്ട നടപടികള്‍ നടക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് വിവരങ്ങളെല്ലാം ലഭിച്ചിരുന്നു. ആരാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് എന്നും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

   പോലീസും കോടതിയിലേക്ക്

  പോലീസും കോടതിയിലേക്ക്

  അതേസമയം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ പോലീസും തീരുമാനിച്ചിട്ടുണ്ട്. കുറ്റപത്രത്തിന്‍മേലുള്ള മാധ്യമചര്‍ച്ചകള്‍ വിലക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിക്കുക. മജിസ്‌ട്രേറ്റ് കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേക ഹര്‍ജി സമര്‍പ്പിക്കും. സാക്ഷികളില്‍ പ്രധാനപ്പെട്ടവര്‍ ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ.

  സാധ്യത കൂടുതല്‍

  സാധ്യത കൂടുതല്‍

  സിആര്‍പിസി 327 (32) പ്രകാരമാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുക. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി ഇക്കാര്യം ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതിന് മുമ്പു തന്നെ വിഷയം ചര്‍ച്ചയാക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാക്ഷികളുടെ മൊഴികള്‍ പുറത്തുവന്നാല്‍ അവരെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ്.

  കേസ് പൊളിയാന്‍

  കേസ് പൊളിയാന്‍

  കേസിലെ പ്രധാന സാക്ഷി ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരാണ്. 34ാം സാക്ഷിയായി നിലവിലെ ഭാര്യ കാവ്യാമാധവനും ഉണ്ടത്രെ. കൂടാതെ അമ്പതിലധികം സാക്ഷികള്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. ഒരുപക്ഷേ, കേസില്‍ നിര്‍ണായകമാകുന്ന സാക്ഷി മഞ്ജുവാര്യരായിരിക്കും. സമ്മര്‍ദ്ദത്തിന് വഴങ്ങി സാക്ഷികള്‍ മൊഴി മാറ്റിയാല്‍ കേസ് പൊളിയുന്നതിലേക്ക് നയിക്കും.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Attack case: Police secretly observe Dileep at Dubai, Report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്