Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവനയുടെ വരവ് രഹസ്യമാക്കാന്‍ കാരണമുണ്ട്; തറ വര്‍ത്തമാനം എന്നോട് വേണ്ടെന്ന് രഞ്ജിത്

തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നടി ഭാവന എത്തിയത് ഏവരെയും ആവേശത്തിലാഴ്ത്തി. നിറഞ്ഞ കൈയ്യടിയോടെയാണ് ജനം നടിയെ എതിരേറ്റത്. ഏറെ കാലമായി മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അവരെത്തിയത്.

കുറഞ്ഞ വാക്കുകളില്‍ മാത്രം ഒതുക്കിയ പ്രസംഗത്തില്‍ ഭാവന, നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും പോരാടുന്ന സ്ത്രീകള്‍ക്കും ആശംസ അറിയിച്ചു. എന്നാല്‍ ഭാവനയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്ക് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത് കടുത്ത ഭാഷയില്‍ മറുപടി നല്‍കി...

1

ഭാവനയെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുക എന്നത് തന്റെ തീരുമാനമായിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു. ബാഹ്യ സമ്മര്‍ദ്ദമൊന്നുമില്ല. തനിക്ക് തോന്നി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. ശേഷം സഹപ്രവര്‍ത്തകരുമായും ആലോചിച്ചു. അനാവശ്യ പ്രതികരണങ്ങള്‍ വേണ്ടെന്നും രഞ്ജിത് പറഞ്ഞു.

2

ഭാവന ഉദ്ഘാടനത്തിന് എത്തുമെന്ന കാര്യം നേരത്തെ ആരും അറിഞ്ഞിരുന്നില്ല. സംഘാടകര്‍ ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇതിന് കാരണമുണ്ടെന്ന് സംവിധായകന്‍ രഞ്ജിത് പറഞ്ഞു. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്‌നമാകുമെന്ന് കരുതിയാണ് എല്ലാം രഹസ്യമാക്കി വച്ചതെന്ന് രഞ്ജിത് പറഞ്ഞു. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

3

ഭാവനയുടെ സാന്നിധ്യം പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും എതിര്‍ത്തുമുള്ള പ്രതികരണങ്ങള്‍ വരികയാണ്. രഞ്ജിത് മുമ്പ് സ്വീകരിച്ച നിലപാട് ചിലര്‍ ചോദ്യം ചെയ്യുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ലെന്ന് രഞ്ജിത് പറഞ്ഞു. ഇത്തരം പ്രതികരണങ്ങള്‍ ഒരു മാനസിക രോഗമാണെന്നും രഞ്ജിത് പരിഹസിച്ചു.

4

എന്നെ ഭയപ്പെടുത്താന്‍ പറ്റില്ല. എന്റെ സിനിമയിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല. അതെല്ലാം തറ വര്‍ത്തമാനങ്ങളാണ്. എന്റടുത്ത് ചെലവാകില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും. അതിന് സര്‍ക്കാരിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും പിന്തുണയുണ്ടെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

ആഘോഷമാക്കി ഭാവന; തിരിച്ചുവരവ് പൊളിക്കും... ഷറഫുദ്ദീനൊപ്പം ചിത്രങ്ങള്‍

5

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തില്‍ തിരി കൊളുത്തിയവരില്‍ ഭാവനയുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമായിരുന്നു ഭാവനയുടെ ഇരിപ്പിടം. ഭാവനയെ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് സ്വീകരിച്ചത്. ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി ഭാവന എന്ന നടി മാറുകയാണ്. അസമത്വങ്ങള്‍ക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്ക് എന്റെ ആശംസയുണ്ടെന്ന് ഭാവന പറഞ്ഞു.

6

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന നിമിഷം കൂടിയാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയില്‍ എത്തുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനാണ് പുതിയ ചിത്രത്തിലെ നായകന്‍. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് സംവിധായകന്‍.

7

2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവന അവസാനം അഭിനയിച്ച മലയാള ചിത്രം. അടുത്തിടെ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന കാര്യം ഭാവന പറഞ്ഞിരുന്നു. മലയാളത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇതര ഭാഷാ ചിത്രങ്ങളില്‍ അവര്‍ സജീവമായിരുന്നു. നമ്മള്‍ എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് ഭാവന സിനിമാ രംഗത്തെത്തിയത്. ഭാവനയുടെ തിരിച്ചുവരവ് വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+