Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയ ഈ സംഭാഷണം തിരുത്തിയേ തീരു, ഇല്ലെങ്കിൽ കേരളത്തിൽ കുറച്ച് പേർ കൂടി വലയും'; ഡോ സുൽഫി നൂഹ്

കൊച്ചി: പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ജയജയജയഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇറുവരുടേയും പ്രകടനത്തിനും തീയറ്റിൽ വലിയ കൈയ്യടിയാണ് ലഭിച്ചത്. പ്രത്യേകിച്ച് സിനിമയിലെ സംഭാഷണങ്ങൾക്ക്. എന്നാൽ ചിത്രത്തിലെ ദർശനയുടെ കഥാപാത്രമായ ദർശന പറയുന്ന ഒരു സംഭാഷണം കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതാണെന്ന് പറയുകയാണ് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹ്. ഇത് സംബന്ധിച്ച് നൂഹ് പങ്കിട്ട കുറിപ്പ് ഇങ്ങനെ

jaya-jaya-jaya-jaya-hey-20221110095429-6493-1672675548.jpg -Properties

" ജയ" തിരുത്തണം

"ജയ ജയ ഹേ" പെരുത്തിഷ്ടമായി. ജയമാരോട് ഐക്യദാർഢ്യം.പക്ഷേ ജയയുടെ ആ ഒറ്റ വാചകം തിരുത്തണം.തിരുത്തിയെ തീരൂ. ജനപ്രിയ സിനിമയായതുകൊണ്ട് തീർച്ചയായും തിരുത്തണം. അതെ അത് തന്നെ! കോടതിയിൽ ഭർത്താവിനെക്കുറിച്ച് പറയുന്ന ആ പരാമർശം."രാജേഷിന്, സ്വന്തം സഹോദരിക്ക് വണ്ണം കൂടുന്നതിന്റെ കാരണം ഹോർമോണൽ ഇമ്പാലൻസാണെന്ന് പോലും അറിഞ്ഞൂടാ.
ആഹാരം വലിച്ചുവാരി തിന്നിട്ടാണത്രേയെന്നാണ് ഇയാൾ പറയുന്നത്".തിരുത്തണം!

രാജേഷിന്റെ സഹോദരിക്ക് മാത്രമല്ല കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളിലും , പുരുഷന്മാരിലും വണ്ണം കൂടുന്നതിന്റെ കാരണം ആഹാരം വലിച്ചുവാരി തിന്നിട്ട് തന്നെയാണ്. ഹോർമോണൽ ഇമ്പാലൻസ് മൂലമുണ്ടാകുന്ന അമിതവണ്ണം വളരെ വളരെ വളരെ ചുരുക്കം ചില ആൾക്കാരിൽ മാത്രം. അതും വളരെ ചെറിയ തോതിൽ.അതായത് ജനറ്റിക്കലി വണ്ണം കൂടുവാൻ സാധ്യതയുള്ള ആൾക്കാർക്ക് അമിതാഹാരം തന്നെയാണ് ഏറ്റവും വലിയ റിസ്ക്.

എല്ലാദിവസവും അമിതവണ്ണവുമായി വരുന്നവരുടെ പലതരം എസ്ക്യൂസുകൾ കണ്ട് വലഞ്ഞാണ് ജയയോട് ഇങ്ങനെ പറയാൻ തീരുമാനിച്ചത്.
തൈറോയ്ഡ് രോഗമുണ്ടെന്നും യൂട്രസ് മാറ്റിയെന്നും അങ്ങനെ വഴിയെ പോയ എല്ലാ കാരണങ്ങളും അമിതവണ്ണത്തിന്റെ തലയിൽ. അങ്ങനെയല്ലേയല്ല.അമിതമായി
പ്രത്യേകിച്ച് അരിയാഹാരം വാരിവലിച്ച് തിന്നുന്നതിന്റെ ഫലം തന്നെയാണ് അമിതവണ്ണം. ജയ തിരുത്തണം തിരുത്തിയെ തിരൂ. ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും. ഉറപ്പായും. അത്രയ്ക്കുണ്ട് ആ സിനിമയുടെ പോപ്പുലാരിറ്റി.

ഡോ സുൽഫി നൂഹു'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+