ദിലീപിന്റെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം!!!

Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമയേയും പ്രേക്ഷകരേയും ഏറെക്കാലം വീര്‍പ്പുമുട്ടിച്ച കേസ് ക്ലൈമാക്‌സിലേക്ക് എത്തിയപ്പോള്‍ നായകനായി ആഘോഷിക്കപ്പെട്ട ദിലീപ് വില്ലനായി മാറിയിരിക്കുകയാണ്. കേസില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതിന് ശേഷമായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ദിലീപിന്റെ അറിസ്റ്റിനേക്കുറിച്ച് പ്രതികരിക്കാന്‍ ആക്രമണത്തിന് ഇരയായ നടിയുടെ കുടുംബം പ്രതികരിക്കാന്‍ തായാറായിട്ടില്ല. നടിയുടെ മൊഴിയെടുത്തപ്പോള്‍ ദിലീപുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ നടി തുറന്ന് പറഞ്ഞിരുന്നെങ്കിലും പിന്നില്‍ ദിലീപാണോ എന്ന് അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. 

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളാണ് കേസില്‍ നിര്‍ണായകമായത്. ദിലീപിന് ഗൂഢാലോചനയില്‍ പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാവിലെ മുതല്‍ പോലീസ് ദിലീപിനെ രഹസ്യമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

English summary
Actress family didn't react on Dileep's arrest.
Please Wait while comments are loading...