'ഞാന്‍ ചെന്നൈയില്‍ വച്ച് മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരൂ, അതുകൊണ്ട് അവഗണിച്ചെന്ന് പറയുമോ'
കൊച്ചി: അന്തരിച്ച നടന് മാമുക്കോയയ്ക്ക് അര്‍ഹിച്ച ആദരവ് ലഭിച്ചില്ലെന്ന സംവിധായകന് വി എം വിനുവിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. നിരവധി പേര് ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ലളിതശ്രീ. മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടന ആരെയും വേര്‍തിരിച്ച് കാണാറില്ലെന്ന് ലളിതശ്രീ പറയുന്നു.
എല്ലാവരുടെയും പ്രതിനിധിയായാണ് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയത്. നാളെ ഞാന്‍ ചെന്നെയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളൂ. അതുകൊണ്ട് ലളിതശ്രിയെ അവഗണിച്ചെന്ന് പറയാന്‍ സാധിക്കുമോ എന്ന് അവര്‍ ചോദിക്കുന്നു. ഇക്കാര്യം വളരെ ഖേദപൂര്‍വമാണ് ഞാന്‍ അറിയുന്നത്. മാമുക്കോയ മരിച്ചിട്ട് ആരും പോയില്ലെന്നാണ് ഓണ്‍ലൈന്‍ മീഡിയയില്‍ കണ്ടത്.

നടീനടന്മാര് വന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആരും എത്തിയില്ല, മരിക്കുന്നത് കൊച്ചിയിലായിരുന്നെങ്കില്‍ എന്നൊക്കെ വായില്‍ തോന്നിയത് പറഞ്ഞു പരത്തിയതും പരത്തുന്നതും കണ്ടു. മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടന ആരെയും അങ്ങനെ തരംതരിച്ച് കാണാറില്ലെന്ന് ശക്തമായ ഭാഷയില്‍ പറയുന്നു. ഞാന്‍ ആ സംഘടനയില്‍പ്പെട്ട ആളാണ്.
മാമുക്കോയയെ കാണാന്‍ ഇടവേള ബാബു പോയിരുന്നു. അദ്ദേഹം അമ്മയുടെ ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹം ചെല്ലുന്നത് തന്നെ അമ്മ സംഘടനയുടെ എല്ലാവരും പോയത് പോലെയാണ്. പിന്നെ സൂപ്പര്‍ സ്റ്റാറുകള്‍ പോയില്ലേ എന്ന് ചോദിക്കുന്നത് എന്ത് അര്‍ത്ഥമാണുള്ളതെന്ന് ലളിതശ്രീ ചോദിക്കുന്നു.
വെറുതെ ഒരു ക്യാമറ കിട്ടിയാല്‍ വല്ലതും വിളിച്ച് പറഞ്ഞാല്‍ ഓണ്‍ലൈനില്‍ വൈറലാവാം എന്ന വ്യാമോഹമാണ്. ഇതുപോലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍. പിന്നെ ഒരു കാര്യം ശക്തമായി പറയാം. സൂപ്പര്‍ സ്റ്റാര്‍സിനുള്ള ആരാധകര്‍ ഇത് കണ്ട് അവരെ തെറ്റിദ്ധരിക്കില്ലെന്ന് തീര്‍ച്ച. എന്തിനും ഏതിനും അമ്മ എന്ന സംഘടനയുടെ മെക്കിട്ട് കേറല് അവസാനിപ്പിക്കണമെന്നും ലളിതശ്രീ പറയുന്നു. ഞാന്‍ നാളെ ചെന്നൈയില്‍ വച്ച് മരണപ്പെട്ടാല്‍ സൗകര്യമുള്ളവരെ വരികയുള്ളൂ. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ? കുറച്ചു പേരെങ്കിലും ഈ കുറിപ്പ് വായിച്ച് മനസ്സിലാക്കുക- ലളിതശ്രീ പറഞ്ഞു.
അതേസമയം, മാമുക്കോയ മരിച്ചതിന് പിന്നാലെ പ്രമുഖ താരങ്ങളൊന്നും് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നില്ല. നടന് ജോജു ജോര്‍ജ്, ഇര്‍ഷാദ്, സാദിഖ്, വിനോദ് കോവൂര്‍, നിര്‍മല്‍ പാലാഴി, നടി സുരഭി ലക്ഷ്മി എന്നിവരുള്‍പ്പെടെ ഏതാനും താരങ്ങളാണ് വന്നത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവും എത്തി. സംവിധായകരില്‍ സത്യന് അന്തിക്കാട് മാത്രമാണ് വന്നത്. ഇതേ തുടര്‍ന്നാണ് സംവിധായകന് വി എം വിനു വിമര്‍ശനവുമായി രംഗത്തെത്തിയത്.
മലയാള സിനിമ മാമുക്കോയക്ക് അര്‍ഹിച്ച ആദരവ് നല്‍കിയോ എന്ന ചോദ്യമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സത്യമാണ്. ആ ആദരവ് സിനിമയിലെ പലരും നല്‍കിയിട്ടില്ല. പലരും എന്നോട് ചോദിച്ചു അവര്‍ വരുമോ, ഈ നടന് വരുമോ, മറ്റേയാള്‍ വരുമോ എന്നൊക്ക. നടനെ കാണാനുള്ള ആഗ്രഹം കൊണ്ടാകാം. അല്ലെങ്കില്‍ അവര്‍ ഇവിടെ വരേണ്ടതല്ലേ എന്ന ചിന്തയായിരിക്കാമെന്ന് വി എം വിനു പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications