20 ലേറെ ആഢംബര കാറുകള്‍, 15 കോടിയുടെ വീട്: മലയാളി നടിക്ക് ഈ പണം എവിടുന്ന്, ജോര്‍ജ് ജോസഫ് പറയുന്നു
രവി പൂജാരി പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസോടെ കുപ്രസിദ്ധിയിലേക്ക് ഉയര്‍ന്ന നടിയാണ് ലീന മരിയ പോള്‍. ഈ കേസിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താരത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം ലീന മരിയ പോളിന്‍റെ കൂട്ടാളി സുകേഷ് ചന്ദ്രശേഖറിന്റെ ചെന്നൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പത്ത് കോടിയുടെ ആഡംബര കാറുകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.
ദില്ലിയിലെ രോഹിണി ജയില്‍ കേന്ദ്രീകരിച്ച് സുകേഷ് ചന്ദ്രശേഖര്‍ നടത്തിയ തട്ടിപ്പ് കേസിലായിരുന്നു ഇഡി നടപടി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലിതാ ലീന മരിയ പോളിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് റിട്ടയേര്‍ഡ് എസ്പിയായ ജോര്‍ജ് ജോസഫ്.
തൂവെള്ളയില്‍ അതീവ സുന്ദരിയായി രഞ്ജിനി ജോസ്: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഇന്ന് മലയാളികള്‍ എല്ലാവര്‍ക്കും അറിയുന്ന വ്യക്തിയാണ് ലീന മരിയ പോള്‍. ചില സിനിമകളില്‍ മുഖം കാണിച്ചപ്പോഴാണ് ആ പേര് ആദ്യമായി മലയാളികള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. റെഡ് ചില്ലീസ്, മദ്രാസ് കഫെ, കോബ്ര, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ തുടങ്ങിയ നാലഞ്ച് സിനിമകളിള്‍ അഭിനയിച്ചിരുന്നു. ലീന മരിയ പോള്‍ തൃശൂര്‍ കാരിയാണെന്നാണ് പൊതുവെ എല്ലാരും കരുതിയിരുന്നതെങ്കിലും അവര്‍ കോട്ടയം കാരിയാണെന്നാണ് പ്രൈം വിറ്റ്നസ് എന്ന യൂട്യൂബ് ചാനലില്‍ ജോര്‍ജ് ജോസഫ് പറയുന്നത്.

ഇഡി അവരെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്ത് അറിയുന്നത്. കോട്ടയത്ത് നിന്നും ചെന്നൈയില്‍ പഠിക്കാന്‍ പോയതായിരുന്നു. ദന്തല്‍ ഡോക്ടറായിരുന്നു. അതിന് ശേഷമാണ് മറ്റ് ചില ബന്ധങ്ങളിലേക്ക് കടക്കുന്നത്. സിനിമയിലേക്ക് വന്നതിന് ശേഷം കര്‍ണാകയിലുള്ള സുകേഷ് ചന്ദ്രശേഖറുമായി പരിചയപ്പെട്ടു. ധാരാളം തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട 31 വയസ്സുള്ള ആ വൃക്തി ഇന്ന് തീഹാര്‍ ജയിയില്‍ കഴിയുകയാണ്.

സുകേഷ് ചന്ദ്രശേഖറിന്‍റെ ഒപ്പം നടക്കുന്നയാളാണ് ലീന മരിയ പോള്‍. അവര്‍ ബിനാമി ഇടപാടിലൂടെ വാങ്ങിച്ച സ്വന്താണ് ചെന്നൈയിലെ കടല്‍ തീരത്തുള്ള സുഖവാസ കേന്ദ്രം. 15 കോടി വിലവരുന്ന ഒരു ആഢംബര വീട്ടിലാണ് താമസം. അവിടെയാണ് ഇഡി അന്വേഷണം നടന്നത്. ചില തീവ്രവാദ ഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ഇഡിയുടെ ഇപ്പോഴത്തെ റയ്ഡെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ജോര്‍ജ് ജോസഫ് പറയുന്നു.

ഇരുവരേയും ആറേഴ് വര്‍ഷം മുന്‍പ് പൊലീസ് അറസ്റ്റ് ചെയിതിരുന്നു. 9 അഢംബര കാറുകളും കുറേ തോക്കുകളും പിടിച്ചെടുത്തിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷമാണ് കര്‍ണാടകയില്‍ 75 കോടിയുടെ തട്ടിപ്പ് നടത്തിയത്. അതില്‍ പിടിക്കപ്പെട്ടതോടെയാണ് തീഹാര്‍ ജയിലിലായത്. ജയിലില്‍ കിടന്നും അയാള്‍ ചില ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് മനസ്സിലാക്കുന്നത്.

ലംബോര്‍ഗിനി ഉള്‍പ്പടേയുള്ള കാറുകളാണ് ഇപ്പോള്‍ പിടിച്ചെടുത്തത്. ഇത് എങ്ങനെ അവിടെ വന്നു ചേര്‍ന്നു എന്നതിനെ കുറിച്ച് വിശദമായി അന്വേഷണം വേണം. കള്ളപ്പണക്കാറുടെ അടുത്ത് ഇത്തരം വിദേശ നിര്‍മ്മിത കാറുകള്‍ കണ്ടെത്തിയ സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയധികം കാറുകള്‍ ഒരുമിച്ച് എങ്ങനെ അവിടെ എത്തി എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം വേണം. 80 ലക്ഷത്തിലേറെ രൂപയും 40000 ഡോളറും രണ്ട് കിലോ സ്വര്‍ണ്ണവും റെയിഡില്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്.

സുകേഷ് ചന്ദ്രശേഖര്‍ ജയിലില്‍ കിടന്നിട്ടും പണം ഒഴികുന്നത് എങ്ങനെയാണെന്നാണ് ഇഡി അന്വേഷിക്കുന്നത്. ഇതിനിടയിലാണ് രവി പൂജാര എന്ന അധോലാക കുറ്റവാളി ലീന മരിയ പോളിനോട് 25 കോടി ആവശ്യപ്പെടുന്നത്. അനധികൃതമായി പണം സമ്പാദിക്കുന്നുണ്ടെന്ന് മനസ്സിലാക്കി തന്നേയുള്ള ഒരു പ്രവര്‍ത്തിയായിരുന്നു അത്. ആ പണം നേടിയെടുക്കാന്‍ വേണ്ടിയാണ് കൊച്ചിയിലെ ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിനെതിരെ വെടിവെയ്പ്പ് നടന്നതെന്നും മുന്‍ എസ്പി പറയുന്നു.

കാനറാ ബാങ്കിലും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. അതിനെ സംബന്ധിച്ചുള്ള ഒരു കേസ് ചെന്നൈയില്‍ നടക്കുന്നുണ്ട്. 19 കോടിയാണ് ആ കേസില്‍ തട്ടിയത്. വികസന അതോറിറ്റിയില്‍ നിന്നും കാര്യങ്ങള്‍ സാധിച്ച് തരാമെന്നും പറഞ്ഞും ബാംഗ്ലൂരില്‍ 75 കോടിയുടെ തട്ടിപ്പും നടന്നു. ഐഎഎസ് ഓഫീസര്‍ എന്ന വ്യാജ്യേന 75 ലക്ഷം രൂപ തട്ടിച്ചു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ടില ചിഹ്നത്തില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍ സ്വാധിനം ചെലുത്തി ചിഹ്നം കരസ്ഥമാക്കാന്‍ എന്നും പറഞ്ഞ് ശശികലയുടെ കയ്യില്‍ നിന്നും 50 കോടി രൂപ വാങ്ങിച്ചെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മന്ത്രിയുടെ മകന്‍ സഞ്ചരിക്കുന്നുവെന്ന തരത്തില്‍ ബീക്കന്‍ ലൈറ്റ് അടക്കം ഇട്ടായിരുന്നു സുകേഷും നടിയും ചെന്നൈയിലൊക്കെ ഒരു കാലത്ത് സഞ്ചരിച്ചിരുന്നത്. പൊലീസിനെയടക്കം പലപ്പോഴും തെറ്റിദ്ധരിപ്പിച്ചു. ഉന്നതതല ബന്ധങ്ങളും ഇരുവര്‍ക്കും ഉണ്ടായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചില തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധം ഉണ്ടെന്ന് വന്നതോടെയാണ് ഇഡ് കേസില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്നത്. ഇവരുടെ വരുമാന സ്രോതസ്സ് ഉള്‍പ്പടേയുള്ള കാര്യവും എവിടെയൊക്കെ ഇവര്‍ക്ക് നിക്ഷേപം ഉണ്ട് എന്നതിനെ കുറിച്ച് വൈകാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുമെന്നും ജോര്‍ജ് ജോസഫ് അഭിപ്രായപ്പെടുന്നു.

2397 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയായിരുന്നു ഇവരുടെ വലയില്‍ വീണ ഏറ്റവും അവസാനത്തെ ഇര. ജയിലില് കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പ് തിരിച്ചറിഞ്ഞ ശിവേന്ദറിന്റെ ഭാര്യ അഥിതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications