Get Updates
Get notified of breaking news, exclusive insights, and must-see stories!

777 ചാര്‍ലി സംവിധായകന്റെ പേരിൽ മാലാ പാർവ്വതിക്ക് തട്ടിപ്പ് കോൾ; കൈയ്യോടെ പൊക്കി

കൊച്ചി: 777 ചാര്‍ലി സിനിമയുടെ സംവിധായകന്‍ കിരണ്‍ രാജിന്റെ പേരില്‍ നടി മാലാ പാർവ്വതിക്ക് തട്ടിപ്പ് കോൾ. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തോന്നോട് 15 ദിവസത്തെ ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വിളിച്ചതെന്നും എന്നാൽ സംശയം തോന്നിയതോടെ സംവിധായകൻ കിരൺ രാജിനെ ബന്ധപ്പെട്ടെപ്പോൾ തട്ടിപ്പ് കയ്യോടെ പിടികൂടാൻ ആയെന്നും മാലാ പാർവ്വതി പറഞ്ഞു. വിളിച്ച ആളെ കോൺഫറൻസ് കോളിൽ ഇട്ട് യഥാർത്ഥ സംവിധായകനെ കൊണ്ട് തന്നെ തട്ടിപ്പുകാരന് മറുപടി നൽകിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. വിളിച്ചയാളുടെ ഫോൺ നമ്പറും നടി പങ്കിട്ടിട്ടുണ്ട്. ഫേസ്ബുക്കിൽ ഇതിനെ കുറിച്ച് നടി പങ്കുവെച്ച കുറിപ്പ് വായിക്കാം.

'ഹിന്ദു ദൈവങ്ങൾ ബ്രാഹ്മണരല്ല, ശിവൻ പട്ടികജാതിക്കാരനോ മറ്റോ ആയിരിക്കണം'; ജെഎൻയു വിസി ശാന്തിശ്രീ ധൂലിപ്പുടി

1


777 Charlie എന്ന ചിത്രത്തിൻ്റെ സംവിധായകൻ ആണ് എന്ന് പറഞ്ഞ് എനിക്ക് കോൾ വന്നത് ഈ മാസം 20നാണ്.18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്.ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്ഷൻ ആള് വിളിക്കുമെന്നും പറഞ്ഞു.
എന്നാൽ സംശയം തോന്നിയപ്പോൾ രാജാകൃഷ്ണനെ ഫോണിൽ വിളിച്ചു. സംവിധായകൻ കിരൺ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോൾ തന്നെ രാജാ കൃഷ്ണൻ കോൺഫ്രൻസ് കോൾ ആക്കി കിരൺ രാജിനെ ആഡ് ചെയ്തു.

2


വിഷയം പറഞ്ഞപ്പോൾ, ആൾ ആകെ വിഷമിക്കാൻ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോൾ, എന്നെ വിളിച്ച ആളെ ഞാൻ ആ കോളിൽ അഡ് ചെയ്യാം എന്ന് പറഞ്ഞു.
കോൾ അയാൾ എടുത്തു. ഞാൻ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാൾ മറുപടി പറഞ്ഞു.

3


777 ചാർളിയുടെ സംവിധായകൻ, കിരൺ രാജ് അല്ലെ എന്ന ചോദ്യത്തിന് അതെ കിരൺ രാജ് ആണ് എന്നദ്ദേഹം മറുപടി നൽകി. പ്രൊഡക്ഷൻ്റെ ഡിറ്റെയിൽസ് ചോദിച്ചപ്പോൾ, തിരിച്ച് വിളിക്കാമെന്ന് അയാൾ.ഉടനെ തന്നെ യഥാർത്ഥ സംവിധായകൻ, ഇടപ്പെട്ടു.

4


ഞാനാണ് കിരൺ രാജ് ! എൻ്റെ പേരിൽ താൻ ഏത് പ്രൊഡക്ഷൻ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോൾ, കട്ട് ചെയ്ത് പോയി. വേറെയും ആക്ടേഴ്സിനെ ഈ ആൾ ,ശ്രീ കിരൺ രാജിൻ്റെ പേരിൽ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.777 ചാർളി എന്ന കന്നട സിനിമ, ഈ അടുത്തിറങ്ങിയ ഹിറ്റ് സിനിമയാണ്.കാസർഗോഡ്കാരനായ ഇദ്ദേഹത്തിൻ്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.+918848185488 ഈ നമ്പറിൽ നിന്നാണ് വിളി വന്നത്.
സംവിധായകൻ്റെ ഇൻ്റർവ്യു താഴെ ചേർക്കുന്നു.

'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ‍

Recommended Video

cmsvideo
    ടോവിനോയുടെ വിജയരഹസ്യം ദൈവവിശ്വാസമോ ? മറുപടി ഇങ്ങനെ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+