കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത് പരസ്യമായ രഹസ്യം: വിനയന്‍ എന്ന് പറയാന്‍ പോലും പാടില്ല, താനും പ്രത്യാഘാതം നേരിടേണ്ടി വരും': മാല

Google Oneindia Malayalam News

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തമായ വിലക്ക് നേരിടേണ്ടി വന്ന വ്യക്തിയാണ് സംവിധായകനായ വിനയന്‍. അണിയറപ്പവർത്തകരുടെ സംഘനയും താരസംഘടനയും ഒരു പോലെ വിലക്ക് ഏർപ്പെടുത്തിയെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് സിനിമ രംഗത്ത് പിടിച്ച് നില്‍ക്കാനും അദ്ദേഹത്തിന് സാധിച്ചു. ശക്തമായ വിലക്ക് നില്‍ക്കുമ്പോഴും യക്ഷിയും ഞാനും ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ അഞ്ചോളം സിനിമകളും അദ്ദേഹം എടുത്തു.

ആളുകള്‍ക്ക് ഇഷ്ടം തല്ലും കുശുമ്പ് പറയുന്നതുമാവാം: ഫേക്ക് ആയാല്‍ പിടിച്ച് പുറത്താക്കും; റിതു മന്ത്രആളുകള്‍ക്ക് ഇഷ്ടം തല്ലും കുശുമ്പ് പറയുന്നതുമാവാം: ഫേക്ക് ആയാല്‍ പിടിച്ച് പുറത്താക്കും; റിതു മന്ത്ര

ഇതിനെല്ലാം ഒടുവിലാണ് വന്‍ താരനിരയൊന്നും ഇല്ലാതെ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയെടുത്ത് ഇപ്പോള്‍ അദ്ദേഹം ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. വിനയനുമായി സഹകരിക്കുന്നവരെ സിനിമയില്‍ നിന്നും അകറ്റി നിർത്തുന്ന പ്രവണത നേരത്തെ സിനിമയില്‍ ഉണ്ടായിരുന്നു. അതിന് ഇപ്പോഴും വലിയ രീതിയില്‍ മാറ്റം വന്നില്ലെന്ന സൂചനയാണ് റിപ്പോർട്ട് ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് നടി മാലാ പാർവതി വ്യക്തമാക്കുന്നത്.

80+40, 120 സീറ്റുകളില്‍ ബിജെപിയെ പൂട്ടും: കേന്ദ്രത്തില്‍ പുതിയ തന്ത്രവുമായി എസ്പിയും ജെഡിയുവും80+40, 120 സീറ്റുകളില്‍ ബിജെപിയെ പൂട്ടും: കേന്ദ്രത്തില്‍ പുതിയ തന്ത്രവുമായി എസ്പിയും ജെഡിയുവും

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയെ അഭിനന്ദിച്ചുകൊണ്ട്

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇരുന്നൂറിലേറെ ആളുകള്‍ അത് ഷെയർ ചെയ്തിട്ടുണ്ട്. നാളെ അതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്കും ഉണ്ടാവും. പക്ഷെ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. വിനയന്‍ എന്ന് പേരി പറയാന്‍ പാടില്ലെന്ന ഒരു നിയമം മലയാള സിനിമയില്‍ പൊതുവേയുണ്ടെന്നും മാലാ പാർവതി വ്യക്തമാക്കുന്നു.

എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

ഈ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണോ

ഈ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണോ എന്നൊന്നും എനിക്ക് അറിയില്ല. ഗ്രൂപ്പ് വഴക്കുകള്‍ എന്തായാലും ഒരാളെ ജോലി എടുക്കാന്‍ അനുവദിക്കാതിരിക്കിരുന്നത്. ഇദ്ദേഹം പ്രവർത്തിക്കാന്‍ പാടില്ലെന്ന് അനൌദ്യോഗികമായി ബാന്‍ വെക്കുന്നതിന് എതിരേയാണ് ഞാന്‍ സംസാരിക്കുന്നത്. അത് എല്ലാവരും അനുഭവിക്കുന്ന കാര്യമാണ്. ഒരു കാര്യം സംസാരിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ ബാന്‍. അത് അങ്ങനെയല്ലാലോ വേണ്ടത്.

ഏതെങ്കിലും ഒരു വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച് കഴിഞ്ഞാല്‍

ഏതെങ്കിലും ഒരു വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ തൊട്ടുകൂടാത്തവരാകും. തൊട്ടുകൂടാത്തവരും തീണ്ടികുടാത്തവരും ദൃഷ്ടിയില്‍ പതിഞ്ഞാലും തീണ്ടല്‍ എന്ന് പറയുന്നവർ പത്തൊന്‍പതാം നൂറ്റാണ്ടിലും ഉണ്ടെങ്കില്‍ ഇന്നത്തെ പുതിയ കാലത്ത് പുതിയ രീതിയിലുണ്ട്. ചില വ്യവസ്ഥകളെ എതിർക്കുമ്പോള്‍ രാഷ്ട്രീയ പാർട്ടികളെ, അല്ലെങ്കില്‍ സിനിമയിലെ മേലധികാരികളെ ആയിക്കൊള്ളട്ടെ. അപ്പോഴും ഈ വിലക്കം മാറ്റി നിർത്തലും ഉണ്ടെന്നും മാലാപാർവതി പറയുന്നു. നടി കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

' പത്തൊമ്പതാം നൂറ്റാണ്ട്

' പത്തൊമ്പതാം നൂറ്റാണ്ട് " കണ്ടു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ തമസ്ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് .ചിത്രത്തിൻ്റെ ഓരോ ആസ്പക്ടും എടുത്ത് പറയേണ്ടതാണ്. ആർട്ട്- അജയന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് പട്ടണം റഷീദ്, ക്യാമറ, സ്റ്റണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. ഓണക്കാലത്ത് കാണാവുന്ന എന്നല്ല, മലയാളികൾ കണ്ടിരിക്കേണ്ട ഈഴവർ തൊട്ട് താഴോട്ടുള്ള അധ:കൃതർ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിൻ്റെ കഥ. അതിനെതിരെ നടന്ന ചെറുത്ത് നിൽപ്പിൻ്റെ കഥ. ആറാട്ടുപുഴ വേലായുധന്റേയും, നങ്ങേലിയുടെയും കഥ.

ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വില്‍സണ്‍

ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വില്‍സണ്‍ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.കയാദു ലോഹർ നങ്ങേലിയായും തിളങ്ങി സുദേവ് നായർ, അലൻസിയർ, സുനില്‍ സുഗത, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം അവനവന്റെ റോളുകൾ കെങ്കേമമാക്കി. എന്നാൽ ഈ കുറിപ്പ് എനിക്ക് എഴുതാൻ തോന്നിയത് മറ്റൊരു കാരണത്താലാണ്. സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടർ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്.

പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ

പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ എല്ലാത്തിനും കാരണം ഡയറക്ടർ വിനയന്‍ എന്ന് ഒളിഞ്ഞും തെളിഞ്ഞും ആൾക്കാർ പറയുമ്പോഴും.. സിനിമയെ നിലനിർത്തുന്ന തൊഴിലാളികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം. ഡ്രൈവർമാർ, ലൈറ്റിലെ, യൂണിറ്റിലെ, മേക്കപ്പിലെ എന്ന് വേണ്ട ആര് സംസാരിക്കുമ്പോഴും ഇദ്ദേഹത്തിനെ കുറിച്ച് നൂറു നാവാണ്.

ഒരു വ്യക്തി ഒരു വിഷയം തിരഞ്ഞെടുക്കുന്നത് എന്തിനാണ്

ഒരു വ്യക്തി ഒരു വിഷയം തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഈ സിനിമ കണ്ടപ്പോൾ എനിക്കത് വ്യക്തമായി. മാറ്റി നിർത്തപ്പെടുന്നവൻ്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധൻ്റെ കഥ ഡയറക്ടർ വിനയൻ എന്ത് കൊണ്ട് സിനിമയാക്കി എന്ന്. പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമല്ല, എല്ലാ കാലത്തും, എല്ലാ ഇടത്തും ആറാട്ടുപുഴ വേലായുധൻമാരുണ്ട്. അതാത് കാലത്തെ നാടുവാഴികൾക്കും, അവരുടെ പിണിയാളന്മാർക്കും എതിർപ്പ് തോന്നിയാൽ അവർ അങ്ങനെയുള്ളവരെ മാറ്റി നിർത്തും. ഒഴിവാക്കും, വിലക്കേർപ്പെടുത്തും.

സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ്

സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് വിനയൻ എന്ന് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നി. അത് പോലെ തന്നെ,തിളങ്ങി നിൽക്കുന്ന നായക നടന്മാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാതെ, ഒളിഞ്ഞിരുന്ന ഒരു നടനെ, ആറാട്ടുപുഴ വേലായുധനായി അവതരിപ്പിച്ചതിലും ഇതേ രാഷ്ട്രീയം കാണാം. നടനെ താരമാക്കി.. തമസ്ക്കരിക്കപ്പെടാതെ കാത്തു. മണികണ്ഠന്‍ ആചാരിയെ പോലെ, മുസ്തഫയെ പോലുള്ള പ്രതിഭാധനന്മാരായ നടന്മാരെ ചിത്രത്തിൻ്റെ ഭാഗമാക്കുന്നതിൻ്റെ രാഷ്ട്രീയവും വേറെ അല്ല.

English summary
actress Mala Parvathy says there is a ban on saying the name Vinayan in Malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X