നവ്യ നേരത്തെ മുന്നറിയിപ്പ് നല്‍കി, ചത്തവനെ വീണ്ടും വെടിവെക്കുന്നു, എന്താണിത്' പഴയ പ്രസംഗം വൈറല്‍
കോഴിക്കോട്: കേരളത്തിലെ സമകാലിക അക്രമസംഭവങ്ങള്‍ക്ക് കാരണം സിനിമകളിലെ വയലന്‍സിന്റെ അതിപ്രസരമാണ് എന്ന ചര്‍ച്ചകള്‍ക്കിടെ നടി നവ്യ നായരുടെ പഴയ പ്രസംഗം വൈറലാകുന്നു. കഴിഞ്ഞ വര്‍ഷം നവ്യ കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
സിനിമ സമൂഹത്തെ സ്വാധീനിക്കും എന്നും ഇന്നത്തെ കാലത്ത് അക്രമത്തിന്റെ അതിപ്രസരമാണ് സിനിമയില്‍ എന്നുമാണ് നവ്യ പറയുന്നത്. നവ്യ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും സിനിമ സമൂഹത്തെ സ്വാധീനിക്കില്ല എന്ന് പറയുന്നവര്‍ ഇത് കേള്‍ക്കണം എന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. നവ്യാ നായരുടെ പ്രസംഗത്തിലെ പരാമര്‍ശം ഇങ്ങനെയാണ്...

'സീരിയസായി പറയാനുള്ള കാര്യം, ഞാന്‍ ഉള്‍പ്പെടുന്ന മേഖലയാണ് സിനിമ. പണ്ടൊക്കെ നമ്മളുടെ സിനിമയില്‍ കിരീടം, ചെങ്കോല്‍ തുടങ്ങിയ സിനിമകളില്‍ ഗത്യന്തരമില്ലാതെ നായകന്‍ കൊലപാതകം നടത്തും. അവസാനം ആ കുത്തിയത് തെറ്റായിപ്പോയി എന്ന് സേതുമാധവന്‍ എന്ന് തന്നെയാണെന്ന് തോന്നുന്നു ലാലേട്ടന്റെ ആ കഥാപാത്രത്തിന്റെ പേര്. സേതുമാധവന്‍ വിതുമ്പി കരയുന്ന സ്ഥലത്ത് ആണ് ഹീറോയിസം.
ഒരു കുത്ത് അല്ലെങ്കില്‍ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്‌സിമം. ഇന്ന് തോക്ക് കൊണ്ട് ഒരു 50 വെടി വയ്ക്കുകയാണ്. ചത്ത ആളിനെ പിന്നെയും വെടി വയ്ക്കും. ഇടിച്ച ആളിനെ പിന്നെയും ഇടിക്കും. അപ്പോള്‍ ഇത് കണ്ടു കണ്ട് പറയുന്നത് തമാശയായി തോന്നുമെങ്കിലും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു തീവ്രമായ എന്തോ ഒരു വികാരം ഉണ്ടാകും. സിനിമയില്‍ മാത്രമല്ല.
എനിക്ക് പറയാന്‍ പറ്റുന്നത് കുട്ടികളെ ഏറ്റവും അധികം മെന്റലി സ്വാധീനിക്കാന്‍ പറ്റുന്ന മേഖലയാണ് ഞാന്‍ ഉള്‍പ്പെടുന്ന സിനിമാ മേഖല. എനിക്കിപ്പോഴും കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമ എന്ന് പറയുന്നത് ഞാനൊക്കെ അഭിനയിച്ച സിനിമകളും നാടോടിക്കാറ്റും ടുകണ്‍ട്രീസും തുടങ്ങിയ തമാശ സിനിമകള്‍ ആണ്. അതോക്കെ മാറി. ഞാന്‍ പറയുന്നത് ശരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല.
കൊലപാതകങ്ങളും അസഭ്യമായ ഭാഷകള്‍ ഉപയോഗിക്കലും ഒക്കെയാണ്. ഞാന്‍ അതിശയത്തോടെ കണ്ട കാഴ്ചയാണ് എപ്പോഴെങ്കിലും കഞ്ചാവിനെ പറ്റി പറയുന്ന ഡയലോഗ് സിനിമയില്‍ വന്നാല്‍ വലിയൊരു കയ്യടി ആകും പ്രേക്ഷകരുടെ ഇടയില്‍ നിന്നും വരുന്നത്. പണ്ട് കഞ്ചാവടിയനാണെന്ന് കണ്ട് ഒരാളെ പുച്ഛത്തോടെ നോക്കിയിരുന്ന നമ്മള്‍, ഇന്ന് നല്ല ട്രിപ്പിലാണ് ചേട്ടന്‍ എന്ന് പറയുന്നത് ഒരു കൈയടിയായി മാറി.
അതിലേക്ക് നമ്മള്‍ മെല്ലെ മെല്ലെ എത്തിപ്പെട്ടതാണ്. വളരെ പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണ് ആ ഒരു മാറ്റം എന്ന് എനിക്ക് തോന്നുന്നുണ്ട്. ഇത്രയും കായികമായിട്ട്, നമ്മള്‍ എത്ര ഒരാളെ കുത്തിയാലും മതിയാവില്ല, എത്ര വെടിവച്ചാലും മതിയാവില്ല. തമിഴ്, ഹിന്ദി, മലയാളം സിനിമകളിലും വളരെ ആക്രോശിച്ച് കൊണ്ടാണ് ആള്‍ക്കാരെ ഉപദ്രവിക്കുന്നത്.
അറിയാതെ ഇതിന്റെ ആഫ്റ്റര്‍ എഫക്ട് ആയിട്ടൊക്കെ നമ്മുടെ കലാലയങ്ങളില്‍ ഒരു രാഷ്ട്രീയവുമില്ലാതെ ഒരു അമ്മ എന്ന നിലയില്‍ പറയട്ടെ, ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. കലാലയത്തില്‍ രാഷ്ട്രീയം വേണ്ട എന്നൊന്നും പറയുന്ന ആളല്ല ഞാന്‍. സെല്‍ഫ് കെയറിംഗ് കൂടി പഠിപ്പിക്കണമെന്ന് പഠിക്കണം. വെട്ടിലും കുത്തിലും കഞ്ചാവിലും മയക്കു മരുന്നിലുമൊക്കെ അടിമപ്പെട്ട് പോകുമ്പോള്‍ ശരിക്കും നമുക്ക് നഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണ്.
ചിലപ്പോള്‍ കൂട്ടുകാരുണ്ടാകും. ചിലപ്പോള്‍ ഒരാവേശത്തില്‍ ബഹളത്തില്‍പ്പെട്ട് പോകുന്നതാകും. കുട്ടികളെ കലാലയങ്ങളിലേക്ക് വിടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകത്തിന്, അക്കാദമി തലത്തില്‍ വലിയ തോതില്‍ എത്തിയില്ലെങ്കിലും നിങ്ങളെ ജീവനോടെ കാണണമെന്ന് നമുക്ക് ആഗ്രഹം കാണില്ലേ. അച്ഛനും അമ്മകും അത്രയെങ്കിലും വേണ്ടെ. നിങ്ങളൊക്കെ നല്ല ആരോാത്താടെ ജീവനോട് കൂടി നല്ല മനുഷ്യരായി ഈ കലാലയ ജീവിതത്തില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ചിറകുകളൊക്കെ മുളപ്പിച്ച് പറന്നുയരണം.
അതാണ് മാതാപിതാക്കളുടെ ആഗ്രഹം. മറിച്ച് ചിറകുകളൊക്കെ ഒടിഞ്ഞ് പറക്കാനോ നിരങ്ങാനോ പറ്റാത്ത രീതിയിലേക്ക്, അംഗവൈകല്യമുള്ളവരാകുകയോ അല്ലെങ്കില്‍ മയക്കു മരുന്നിന്റെ ഉപയോഗത്തോട് കൂടി ബുദ്ധി ഭ്രമിച്ചവരാകുകയോ ഉള്ള ഒരു തലമുറകെ നമുക്ക് കിട്ടിയിട്ട് എന്താവശ്യം. ഞാന്‍ പറയുന്നത് ചിലപ്പോള്‍ മോറല്‍ സയന്‍സ് ക്ലാസെടുക്കുന്നത് പോലെ ആയിപ്പോകും.
പക്ഷേ കേരളത്തിലെ കാര്യം ഇവിടെ അല്ലാതെ വേറെ എവിടെ പറയാനാണ്. നിങ്ങളുടെ കൈയിലാണ് കേരളം. ഇനിയുള്ള ലോകവും നിങ്ങളുടെ കയ്യിലാണ്. ഏതെങ്കിലും ആള്‍ക്കാരുടെ കളിപ്പാവകളായി മാറരുത്. യുക്തി ഉപയോഗിച്ച് പെരുമാറുന്നവരാകണം. ബുദ്ധിയും വിവേകവും ഉള്ളൊരു തലമുറയായി നിങ്ങള്‍ വളരണം,' നവ്യ പറയുന്നു.












Click it and Unblock the Notifications