പ്രമുഖ നടിയ്ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി, പിന്നെ മർദ്ദനവും; സംഭവം തലശ്ശേരിയിൽ... ചെയ്തത് അമ്മാവൻ

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
cmsvideo
  നടിയെ ആക്രമിച്ചു,അമ്മാവൻ അറസ്റ്റിൽ | Oneindia Malayalam

  തലശ്ശേരി: പ്രമുഖ നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഫോര്‍ ദ പീപ്പിള്‍ ഫെയിം പ്രണതിക്ക് നേരെയാണ് തോക്ക് ചൂണ്ടിയുള്ള ഭീഷണിയുണ്ടായത്.

  മുത്തച്ഛനെ കാണാനെത്തിയ പ്രണതിയെ അമ്മാവന്‍ ആണ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. പ്രണതിയുടെ അമ്മയും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

  സൂപ്പര്‍ ഹിറ്റ് ചിത്രമായ ഫോര്‍ ദ പീപ്പിളിലൂടെ ആയിരുന്നു പ്രണതിയുടെ സിനിമ പ്രവേശനം. പിന്നീട് തമിഴ്, കന്നഡ സിനിമകളിലായിരുന്നു പ്രണതി ശ്രദ്ധ കേന്ദ്രീകരിച്ചത്.

  തലശ്ശേരിയിലെ വീട്ടില്‍

  തലശ്ശേരിയിലെ വീട്ടില്‍

  തലശ്ശേരിയിലുള്ള മുത്തച്ഛനെ കാണാന്‍ എത്തിയതായിരുന്നു പ്രണതി. കൂടെ അമ്മയും ഉണ്ടായിരുന്നു. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നത്.

  അമ്മാവന്‍ തോക്ക് ചൂണ്ടി

  അമ്മാവന്‍ തോക്ക് ചൂണ്ടി

  പ്രണതിയുടെ മാതൃ സഹോദരന്‍ ആയ അരവിന്ദ് രത്‌നാകര്‍ ആണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. പ്രണതിയെ മാത്രമല്ല, അമ്മയേയും ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

  മര്‍ദ്ദിക്കുകയും ചെയ്തു

  മര്‍ദ്ദിക്കുകയും ചെയ്തു

  പ്രണതിയേയും അമ്മയേയും അരവിന്ദ് രത്‌നാകര്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പോലീസ് എത്തി പിന്നീട് അരവിന്ദിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

  മുത്തച്ഛനെ ശുശ്രൂഷിക്കാന്‍

  മുത്തച്ഛനെ ശുശ്രൂഷിക്കാന്‍

  രോഗബാധിതനായി കിടക്കുകയാണ് പ്രണതിയുടെ മുത്തച്ഛന്‍ രത്‌നാകര്‍. ഇദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ വേണ്ടിയാണ് തലശ്ശേരിയിലെ വീട്ടില്‍ എത്തിയത്. അപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍.

  ചെന്നൈയില്‍ നിന്ന് വന്നത്

  ചെന്നൈയില്‍ നിന്ന് വന്നത്

  മുത്തച്ഛനെ ശുശ്രൂഷിക്കാന്‍ വേണ്ടിയായിരുന്നു പ്രണതിയും അമ്മയും ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയത്. എല്ലാ ദിവസവും വീട്ടിലെത്തി ശുശ്രൂഷിക്കാറുണ്ടെന്നും രാത്രി മടങ്ങാറാണ് പതിവെന്നും പരാതിയില്‍ പ്രണതി പറയുന്നുണ്ട്.

  ജോസിന്റെ മകള്‍

  ജോസിന്റെ മകള്‍

  സിനിമ താരം ജോസിന്റെ മകളാണ് പ്രണതി. അമ്മ രത്‌നപ്രഭയുടെ വീടാണ് തലശ്ശേരിയില്‍. അമ്മയുടെ പിതാവിനെ ശുശ്രൂഷിക്കാന്‍ ആയിരുന്നു ഇവര്‍ തലശ്ശേരിയില്‍ എത്തിയത്.

  ഫോര്‍ ദ പീപ്പിള്‍ ഫെയിം

  ഫോര്‍ ദ പീപ്പിള്‍ ഫെയിം

  ജയരാജിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഫോര്‍ ദ പീപ്പിളിലൂടെയാണ് പ്രണതി അഭിനയ രംഗത്ത് വരുന്നത്. അതിന് ശേഷം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടില്ല.

  ഗംഭീരത്തില്‍ ശ്രദ്ധേയയായി

  ഗംഭീരത്തില്‍ ശ്രദ്ധേയയായി

  ശരത് കുമാര്‍ നായകനായ ഗംഭീരം എന്ന തമിഴ് ചിത്രമാണ് പ്രണതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചത്. എന്നാല്‍ 2005 ന് ശേഷം പ്രണതി കാര്യമായി സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ല.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Pranathi threatened with gun, uncle arrested.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്