'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു
കോഴിക്കോട്: നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പ്രവീണയുടെ അശ്ലീലദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത കേസിലെ പ്രതി ഭാഗ്യരാജ് ക്രിമിനല്‍ സ്വഭാവമുള്ള സൈക്കോ. പൊലീസ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത് എന്ന് പ്രവീണ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തമിഴ്നാട് സ്വദേശിയായ ഡല്‍ഹിയില്‍ താമസിക്കുന്ന ഭാഗ്യരാജ് എന്ന 21 കാരനാണ് പ്രതി. കഴിഞ്ഞ് നാല് വര്‍ഷത്തോളമായി ഇയാള്‍ തന്നേയും കുടുംബത്തേയും വേട്ടയാടുകയാണ് എന്ന് പ്രവീണ പറയുന്നു.
പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെയാണ്... കുറെ നാളുകളായിട്ട് വിഷമിച്ചിരിക്കുകയാണ് ഈ ഒരു കാരണത്താല്‍. ഇത് ഏകദേശം ഒരു മൂന്ന് വര്‍ഷം മുന്‍പ് തുടങ്ങിയതാണ്. പലരും വിളിച്ച് പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. ഫേസ്ബുക്ക് ഫോളോവേഴ്സ് ആണ് വിളിച്ച് പറയുന്നത്. ഞാന്‍ വിചാരിച്ചത് വെറുതെയായിരിക്കും എന്ന്. ഞാന്‍ കേറി നോക്കിയപ്പോഴാണ് അതിഭയങ്കരമായ രീതിയില്‍ ആണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.

എനിക്ക് ശത്രുക്കള്‍ ആരുമില്ല. എന്റെ അറിവില്‍ ഞാന്‍ ആരേയും ശത്രുത ഉണ്ടാക്കിയിട്ടുമില്ല. പിന്നെ ആരായിരിക്കും ഇതിന് പിന്നില്‍ എന്ന് വിചാരിച്ച് എന്റെ വീട്ടുകാരും ഫ്രണ്ട്സും എല്ലാവരും വിഷമിച്ചിരിക്കുകയായിരുന്നു. എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ വോയ്സ് മെസേജ് ഇങ്ങനെ വരുമായിരുന്നു. വല്ലാത്തൊരു അരോചകമായ ശബ്ദമായിരുന്നു. ഈ പുള്ളി ഒരു സൈക്കോ ആണ് എന്ന് തോന്നുന്നു. ഈ പുള്ളിയുടെ അച്ഛനോടും അമ്മയോടും ഞാന്‍ സംസാരിച്ചു.

ഇത് ഈ പുള്ളിയുടെ ഒരു സ്വഭാവമാണ്. ഇങ്ങനത്തെ ചില സൈറ്റുകള്‍ മാത്രം കാണുക. ഒരു മുറി അടച്ചിട്ട് വീട്ടുകാരെ ആരേയും മുറിക്ക് അകത്തേക്ക് കയറ്റില്ല. ചെറിയ പയ്യനാണ്. 21,22 വയസുള്ള കുട്ടിയാണ്. ഞാനിങ്ങനെ ആലോചിക്കുകയായിരുന്നു. നമ്മുടെ ഈ തലമുറയൊക്കെ ഏറ്റവും കൂടുതല്‍ കുറ്റവാസന ഉണ്ടാകുന്ന പ്രായമാണ്. അത് അതിഭീകരമായ അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

ഇത് മാത്രമല്ല. സൈബര്‍ ആക്രമണവും. ഇവരെ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ലേ. മുറി അടച്ചിരിക്കുകയാണ് എന്ന് അച്ഛന് പറയുന്നുണ്ട്. എന്നാല്‍ അത് തുറന്നിടുകയോ കൊളുത്ത് പൊട്ടിച്ചിടുകയോ ഒന്നും ചെയ്യാത്തത് എന്താണ്. പഠിക്കാനാണെങ്കില്‍ തുറന്നിട്ടാല്‍ പോരെ. എന്തിനാണ് സ്വന്തം വീടാണെങ്കില്‍ മുറി അടച്ചിരിക്കുന്നത്. ചികിത്സ വേണമെങ്കില്‍ നല്‍കാം, കൗണ്‍സിലിംഗ് വേണമെങ്കില്‍ ഞാന്‍ ഹെല്‍പ്പ് ചെയ്യാം എന്നൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവര്‍ അതിന് തയ്യാറല്ല. അതാണ് പ്രശ്നം.

വളരെ വൃത്തികെട്ട രീതിയില്‍ ആണ് മോര്‍ഫ് ചെയ്തിരിക്കുന്നത്. ഒരു കോടതിക്കും ജാമ്യം കൊടുക്കാന്‍ പറ്റില്ല. അങ്ങനെയാണ് കാര്യങ്ങള്‍. അതിവിദഗ്ധമായാണ് മോര്‍ഫ് ചെയ്യുന്നത്. ഇവന് ഒരു കംപ്യൂട്ടര്‍ സ്റ്റുഡന്റ് ആണ്. പ്ലസ് ടു എല്ലാം മൂന്നാല് തവണ തോറ്റിട്ട് എന്തൊക്കയോ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ എന്നൊക്കെ പറഞ്ഞിട്ടിരിക്കുകയാണ്. ഇവന് പറയുന്നത് വേറെ ഒന്നുമല്ല. ഞാന്‍ വേറെ ആരേയും ഫോളോ ചെയ്യാന്‍ പാടില്ല. എനിക്ക് വേറെ ഫോളോവേഴ്സ് ഉണ്ടാകാന്‍ പാടില്ല.

വളരെ വിചിത്രമായിട്ടാണ് ഇവന്റെ ആവശ്യങ്ങള്‍. വേറെ ആരും എന്നെ സ്നേഹിക്കാന്‍ പാടില്ല. എന്നെ ഫോളോ ചെയ്യുന്നവരെയൊക്കെ ആക്രമിക്കുകയാണ്. എന്നിട്ട് ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിനെ കട്ട് ചെയ്യുകയാണ്. കാരണം അവര്‍ക്കും ഇതുപോലത്തെ ഫോട്ടോസ് വരികയാണ്. എന്റെ സഹോദരന്റെ ഭാര്യ. അവര്‍ കോളേജിലെ പ്രൊഫസറാണ്. അവിടത്തെ ടീച്ചേഴ്സിനൊക്കെ അവര്‍ മരിച്ച് പോയി എന്ന ന്യൂസ് പരത്തുക. എന്റെ മകള്‍, 19 വയസേ ഉള്ളൂ.

അവളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അവരുടെ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുക. ബ്ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ അവരെ ആക്രമിക്കുക. ബ്ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ അവരുടെ ഫോട്ടോ എടുത്തിട്ട് ആ കുട്ടികളുടെ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുക. മൂന്ന് മാസത്തേക്ക് അവനെ ശിക്ഷിച്ചെങ്കിലും വെറും ഒരു മാസം പോലും അവന് ജയിലില്‍ കിടന്നില്ല. അവന്റെ പാരന്റ്സ് വന്ന് വിളിച്ച് കൊണ്ടുപോയി. അവന് പഠിക്കുന്നു, ഭാവി എന്നൊക്കെ പറഞ്ഞിട്ട്. ആ കുട്ടിയെ നേരെയാക്കാന്‍ അവര്‍ക്ക് പറുന്നില്ലേ.

പിന്നെ എന്ത് ഭാവിയാണ്. ക്രിമിനലുകളുടെ സൈക്കോളജിയാണ് അവന്റേത് എന്നാണ് പൊലീസ് പറയുന്നത്. അവന്റെ സംസാരവും പ്രവൃത്തിയും ചിന്തയും എല്ലാം ക്രിമിനല്‍ വാസനയാണ്. പലതവണ പരാതി കൊടുത്തു. അന്നത്തെ എഡിജിപി മനോജ് എബ്രഹാം പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡല്‍ഹിയിലെ ചേരി പ്രദേശത്താണ് തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് ഇതിന് പിന്നില്‍. ഒരിക്കല്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതാണ്.

അതും പ്രവീണയുടെ പരാതിയില്‍ തന്നെയായിരുന്നു. അതിന് ശേഷം ജാമ്യത്തിലിറങ്ങി പ്രതികാര മനോഭാവത്തോടെ പ്രവീണയുടെ മകളേയും ഇത്തരത്തില്‍ ആക്രമിക്കുകയായിരുന്നു. അവന്റെ കണ്ണില്‍ ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരി. അതാണ് അവന്റെ അച്ഛനും പറയുന്നത്. എന്നെ ഭയങ്കര ഇഷ്ടമാണ് എന്ന്. എല്ലാവരോടും എനിക്ക് പറയാനുള്ളത് എന്റെ പേരില്‍ വരുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഫ്രണ്ട് റിക്വസ്റ്റുകള്‍ ആക്സ്പറ്റ് ചെയ്യരുത്. എന്റേത് ബ്ലൂ ടിക്ക് ഉള്ള വെരിഫൈഡ് അക്കൗണ്ടാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications