Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓം പ്രകാശുമായി എന്താണ് ബന്ധം? ആ ഹോട്ടലില്‍ എത്തിയിരുന്നു, പക്ഷേ..: ഒടുവില്‍ പ്രതികരിച്ച് പ്രയാഗ

കൊച്ചി: ലഹരി മരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഹോട്ടലിലെത്തി സന്ദര്‍ശിച്ചു എന്ന ആരോപണത്തില്‍ പ്രതികരണവുമായി നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശിനെ കണ്ടിട്ടില്ല എന്നും അയാളെ മുന്‍പരിചയമില്ല എന്നും പ്രയാഗ പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ പോയിരുന്നു എന്ന് പ്രയാഗ സമ്മതിച്ചു.

ഓം പ്രകാശിനെ അറിയില്ല. ആ പേര് കേള്‍ക്കുന്നത് തന്നെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പലരും എന്നെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ്. സോഷ്യല്‍ മീഡിയ ഉണ്ടാക്കിയെടുക്കുന്ന കഥകള്‍ സമ്മതിച്ച് കൊടുക്കേണ്ട കാര്യം എനിക്കില്ല, പ്രയാഗ പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനാണ് ക്രൗണ്‍ പ്ലാസയില്‍ പോയത് എന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു.

Prayaga Martin

'പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അവിടെ എത്തിയത്. അന്ന് രാവിലെ എട്ടരയ്ക്കുള്ള വന്ദേഭാരതിന് എനിക്ക് കോഴിക്കോട് പോകണമായിരുന്നു. അതുകൊണ്ട് ആ സ്യൂട്ട് റൂമില്‍ അല്‍പം വിശ്രമിക്കാം എന്ന് വെച്ചു. ഒരു നാലഞ്ച് വയസുള്ള ഒരു കുഞ്ഞും അവിടെ ഉണ്ടായിരുന്നു. ആ കുഞ്ഞിനൊപ്പമാണ് ഞാന്‍ കുറച്ചു നേരം കിടന്നത്,' പ്രയാഗ പറയുന്നു. രണ്ട് മണിക്കൂര്‍ നേരം അവിടെ കിടന്നിട്ടുണ്ടാകും എന്നും താരം വ്യക്തമാക്കി.

ഏഴ് മണിയായപ്പോള്‍ അവിടെ നിന്നിറങ്ങി വന്ദേഭാരതില്‍ കോഴിക്കോട് എത്തി. ഇന്നാണ് അവിടെ നിന്ന് തിരിച്ചുവന്നത് എന്നും അതിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത് എന്നും പ്രയാഗ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണെന്നും എന്നാല്‍ തന്നെ പറ്റി എന്തെങ്കിലും തെറ്റായ ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് പറയുക തന്റെ ഉത്തരവാദിത്തമാണ് താരം പറഞ്ഞു.

ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ചോദ്യം ചെയ്യാനോ മറ്റോ വിളിച്ചിട്ടില്ല എന്നും പ്രയാഗ വ്യക്തമാക്കി. സിനിമയിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. അതിനാല്‍ തന്നെ ആരോഗ്യം ശ്രദ്ധിച്ച് കുറച്ചു നാളായി വെജിറ്റേറിയന്‍ ഡയറ്റും യോഗയും ചെയ്ത് വണ്ണമൊക്കെ കുറച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല എന്നും പ്രയാഗ കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് അവിടെ പോയത് എന്നും അവരുടെ സുഹൃത്തുക്കള്‍ എവിടെ നിന്ന് വരുന്നു അവരുടെ പശ്ചാത്തലം, നാട് ഒന്നും ചോദിക്കേണ്ട കാര്യം തനിക്കില്ല എന്നും താരം വ്യക്തമാക്കി. ഞാന്‍ പോയ സ്ഥലത്ത് ഓം പ്രകാശ് ഉണ്ടായിരുന്നല്ലോ എന്നാണ് കഥ എന്നും എന്നാല്‍ തനിക്ക് ഇയാളെ അറിയില്ലെന്നും ഇയാളുടെ അടുത്ത് ഹലോ പോലും പറഞ്ഞിട്ടില്ല എന്നും നടി പറഞ്ഞു.

'ഓം പ്രകാശിനെ ഞാന്‍ ഗൂഗിള്‍ ചെയ്താണ് കണ്ടത്. എല്ലാവരും എന്നെ വിളിച്ച് ഇതാണ് ചോദിക്കുന്നത്. ആരാണ് ഈ ഓംപ്രകാശ് എന്നാണ് ഞാന്‍ ചിന്തിച്ചത്. വാര്‍ത്തകളില്‍ എന്റെ പേര് ഇയാള്‍ക്കൊപ്പം വരാന്‍ കാരണം എന്താണ് എന്നൊക്കെ തിരഞ്ഞു. അങ്ങനെയാണ് അയാളെപ്പറ്റി അറിഞ്ഞത്. എന്നെപ്പറ്റി ഒരു ആരോപണം വന്നപ്പോള്‍ നേരിട്ട് തന്നെ പ്രതികരിക്കണം എന്നതിനാലാണ് പ്രതികരിക്കാന്‍ തയാറായത്.''പ്രയാഗ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിലായത്. ഇയാള്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ സിനിമാതാരങ്ങള്‍ വന്നതായി പൊലീസ് പറഞ്ഞിരുന്നു. ഓം പ്രകാശിന്റെ റിമാന്‍ഡിനായി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ഇയാളുടെ മുറിയില്‍ ചെന്നിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+