• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സ്ത്രീ പുരുഷന് കീഴിലെന്ന് പഠിപ്പിച്ചിരുന്ന ഇടത്ത് നിന്ന് യു ടേൺ എടുത്ത് പോരുകയായിരുന്നു'

 • By Aami Madhu

തിരുവനന്തപുരം; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സരയു നടത്തിയ ഒരു അഭിപ്രായ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഒരു വർഷം മുൻപ് അമൃതാ ടിവിയിലെ ആനീസ് കിച്ചൺ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ സരയു പറഞ്ഞ വാക്കുകയാണ് ചർച്ചക്ക് വഴിവെച്ചത്.

cmsvideo
  വിവാദങ്ങളില്‍ പ്രതികരിച്ച് നടി സരയു | Oneindia Malayalam

  ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

  സ്ത്രീ പുരുഷന് ഒരു പടി താഴെ നില്‍ക്കുന്നതാണ് തനിക്കിഷ്ടം എന്നായിരുന്നു സരയു പറഞ്ഞത്. എന്നാൽ സരയുവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരയെ സോഷ്യൽ മീഡിയ വാളെടുത്തു. നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നടി.

   പിന്തുണച്ച് ആനിയും

  പിന്തുണച്ച് ആനിയും

  സ്ത്രീ പുരുഷന് ഒരു പടി താഴെ നിൽക്കുന്നതാണ് തനിക്കിഷ്ടം അങ്ങനെയുള്ളിടത്ത് പ്രശ്‌നങ്ങള്‍ കുറവാണെന്നുമായിരുന്നു സരയുവിന്റെ വാക്കുകൾ. എന്തിനാണ് ഫെമിനിസം. ഈക്വാലിറ്റിയാണ് ഇവിടെ വരേണ്ടതെന്നും സരയു പറഞ്ഞു. ഇതിനെ പരിപാടിയുടെ അവതാരകയായ ആനി പിന്തുണയ്ക്കുന്നും ഉണ്ട്.

   പ്രതികരണം

  പ്രതികരണം

  എന്നാൽ ഒരു വർഷം മുൻപ് നടന്ന ഒരു പരിപാടിയുടെ വീഡിയോയാണ് പ്രചരിക്കുന്നതെന്നും ചിന്തകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും താൻ ഒരുപാട് മുന്നിലേക്ക് വന്നുവെന്നും സരയു ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

   മുന്നിലേക്ക് പോന്നിരിക്കുന്നു

  മുന്നിലേക്ക് പോന്നിരിക്കുന്നു

  നമസ്കാരം,2 ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച് എഴുതിയിട്ടും വർഷങ്ങൾക്ക് മുന്നേ ഉള്ള ഒരു വീഡിയോ ഇപ്പോഴും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കുന്നു എന്നറിയുന്നു...ഞാൻ ചിന്തകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും ഈ വർഷങ്ങൾ കൊണ്ട് കുറച്ച് മുന്നിലേക്ക് പോന്നിരിക്കുന്നു...

   ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങൾ ഉണ്ടായിരുന്നു

  ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങൾ ഉണ്ടായിരുന്നു

  അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങൾ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാൻ ചെയ്യുന്നത്...വീടിനുള്ളിലെ സുരക്ഷിത്വത്തിൽ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്... ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങൾ ഉണ്ടായിരുന്നു....

   ഏറ്റവും സുന്ദരമായ കാര്യം

  ഏറ്റവും സുന്ദരമായ കാര്യം

  സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണം എന്ന് തേൻപുരട്ടിയ വാക്കുക്കളാൽ ആവർത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേൺ എടുത്ത് പോരുകയായിരുന്നു... അതാണ് എന്നിലെ സ്ത്രീയോട് ഞാൻ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം...

   മറന്ന കാലത്തെ വാക്കുകൾ

  മറന്ന കാലത്തെ വാക്കുകൾ

  പറഞ്ഞുവന്നത് ഇത്രേ ഉള്ളു...ഞാൻ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിച്ചോണ്ടിരിക്കുന്നത്....എനിക്ക് ഇനിയും ഇതിന് മുകളിൽ സമയം ചിലവഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല....

   നല്ല സൗഹൃദങ്ങളെ തിരിച്ചറിയുന്നു

  നല്ല സൗഹൃദങ്ങളെ തിരിച്ചറിയുന്നു

  എന്നിലെ മാറ്റങ്ങളുടെ നേർത്ത സാദ്ധ്യതകൾ എങ്കിലും തിരിച്ചറിഞ്ഞു നേരിട്ട് ചോദിക്കുകയും എളുപ്പത്തിൽ ചെയ്യാവുന്ന വീഡിയോ ഷെയർ ഒഴിവാക്കി 2 വരികൾ കൃത്യമായി, ഊർജം പകരുന്ന തരത്തിൽ എഴുതുകയും, പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കൾക്ക് സ്നേഹം...തിരിച്ചറിയുന്നു നല്ല സൗഹൃദങ്ങളെ♥️

  ശുഭരാത്രി.

  സിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസും

  English summary
  actress Sarayu explains about her views
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X