മുകേഷിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചത് സരിതയോ?
കൊച്ചി: നടന്‍ മുകേഷും സരിതയും തമ്മിലുള്ള വിവാഹമോചന തര്‍ക്കം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. മുകേഷ് നര്‍ത്തകി മേതില്‍ ദേവികയെ രണ്ടാം വിവാഹം ചെയ്തതോടെ ഇരുവരും തമ്മിലുള്ള വിവാഹമോചന തര്‍ക്കം കൂടുതല്‍ രൂക്ഷമായി. മുകേഷ് പറയുന്നത് വിവാഹ മോചനം നേടിയെന്നും എന്നാല്‍ സരിത പറയുന്നത് അങ്ങിനെയുണ്ടായിട്ടില്ലെന്നുമാണ്.
ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സരിത രംഗത്തെത്തിയിരിക്കുകയാണ്. താന്‍ കാരണമാണ് മുകേഷിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതെന്ന് മുകേഷ് പറഞ്ഞതായി സരിത അറിയിച്ചു. മുകേഷിന്റെ രണ്ടാം വിവാഹം നിലനില്‍ക്കുന്നതല്ല, ഒരു കോടതിയും വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള നോട്ടീസ് തനിക്ക് നല്‍കിയിട്ടില്ലെന്ന കാര്യം സരിത ആവര്‍ത്തിച്ചു.

മുകേഷുമായുള്ള 26 വര്‍ഷത്തെ ദാമ്പത്യ ജീവിതം അങ്ങേയറ്റം കൈപ്പേറിയതായിരുന്നു. ഒട്ടേറെ തവണ താന്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. മുകേഷിന്റെ പിതാവ് ഒ മാധവന് നല്‍കിയ വാക്ക് പാലിക്കാനാണ് പല കാര്യങ്ങളും തുറന്നുപറയാതിരുന്നതെന്നും സരിത വ്യക്തമാക്കി. പിതാവിന്റെ രണ്ടാം വിവാഹം പത്രത്തിലൂടെ അറിഞ്ഞതുമൂലം മക്കള്‍ ഏറെ ദു:ഖത്തിലായിരുന്നെന്നും സരിത പറഞ്ഞു.
ദേവികയുമായുള്ള വിവാഹത്തിന് താന്‍ എതിരല്ല. എന്നാല്‍ മാന്യമായി വിവാഹമോചനം നേടിയ ശേഷമായിരുന്നു അത് വേണ്ടിയിരുന്നത്. കേരളത്തിലെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ തനിക്കാവുമെന്ന് മുകേഷ് പറഞ്ഞിരുന്നതായും സരിത പറയുന്നു. രണ്ടാം വിവാഹത്തിനുശേഷം ദേവികയ്‌ക്കൊപ്പമാണ് മുകേഷ് താമസിക്കുന്നതെങ്കിലും സരിതയുമായുള്ള വിവാഹമോചനത്തിന്റെ തര്‍ക്കം ഇപ്പോഴും കോടതിയില്‍ തുടരുകയാണ്.












Click it and Unblock the Notifications