Get Updates
Get notified of breaking news, exclusive insights, and must-see stories!

'സീമ നായരല്ലേ, സംഘി..,പച്ച സാരി ഉടുത്താലും വിമർശിക്കുമോ?; നടിയുടെ മറുപടി, വൈറൽ

കൊച്ചി: നടി എന്ന നിലയ്ക്ക് മാത്രമല്ല ജീവകാരുണ്യ പ്രവർത്തക എന്ന നിലയ്ക്കും ശ്രദ്ധിക്കപ്പെട്ട താരമാണ് നടി സീമ ജി നായർ. പലപ്പോഴും സമകാലിക വിഷയങ്ങൾ അഭിപ്രായം പറയാറുള്ള ആൾ കൂടിയാണ് സീമ. എന്നാൽ അത്തരത്തിൽ ഒരു വിഷയത്തിൽ പ്രതികരിച്ചതിന് ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിലൂടെ നടിക്ക് വിമർശന ശരമാണ്. തിരുവനന്തപുരത്ത് കല്ലാട്ട് മുക്കിലെ റോഡിലെ കുഴിയുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.

തിരുവനതപുരം കല്ലാട്ട്മുക്ക് റോഡിലെ കുഴി


'ഗുഡ് മോണിംഗ്.തിരുവനതപുരം കല്ലാട്ട്മുക്ക് റോഡിലെ കുഴിയിൽ നിന്നും ഒരു ക്ലിക്ക്. തല്ക്കാലം എനിക്ക് രാഷ്‌ടീയം ഇല്ല . അതുകൊണ്ടു ഞാൻ U ആണ്‌ B ആണ്‌ എന്ന് ആരും പറയല്ലേ' എന്നായിരുന്നു കുഴിയിൽ വെള്ളക്കെട്ടിൽ ഇറങ്ങി നിന്നൊരു ഫോട്ടോ പങ്കുവെച്ച് സീമ ജി നായർ കുറിച്ചത്.ഇതോടെ പലരും രംഗത്തെത്തി. നായരായത് കൊണ്ട് സീമയുടെ സംഘി രാഷ്ട്രീയം ആണെന്നതായിരുന്നു ചിലരുടെ വിമർശനം. അതേസമയം കുഴിയെ കുറിച്ച് വിമർശനം കടുത്തതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് സീമ ഒരു വരി കുറിച്ചു.

രാഷ്ട്രീയവൽക്കരിച്ചിട്ടു കാര്യം ഇല്ല


'പോസ്റ്റ് എഡിറ്റ് ചെയ്തു ഈ വാക്കുകൾ ചേർക്കുന്നു . ഒരു കാര്യം കാണുമ്പോൾ അത് പറയുമ്പോൾ ..അത് രാഷ്ട്രീയവൽക്കരിച്ചിട്ടു കാര്യം ഇല്ല ..ഒരു സാധരണ വ്യക്തി എന്ന നിലയിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് ', എന്നായിരുന്നു ഇത്. ഇതിന് പിന്നാലെയും വിമർശനങ്ങൾക്ക് യാതൊരു കുറവും വന്നില്ല. ഇതോടെ പല കമന്റുകൾക്കും സീമ മറുപടി നൽകി.

തനിക്ക് വിപ്ലവം സൃഷ്ടിക്കാനില്ലെന്നും


ഇത്തരം കാര്യങ്ങൾ ചെയ്തിട്ട് തനിക്ക് വിപ്ലവം സൃഷ്ടിക്കാനില്ലെന്നും താൻ ആരും അറിയാതെ പല കാരുണ്യങ്ങളും ചെയ്യുന്നുണ്ട്. തന്റെ ജീവിതത്തിൽ അതൊക്കെ തന്നെ ധാരാളമാണെന്ന് സീമ പ്രതികരിച്ചു. സാധാരണ ജനങ്ങൾ ആ റോഡിന് വേണ്ടി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലമായെന്നും സീമ ജി നായർ പറയുന്നു. അതേസമയം സീമയെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിരുന്നു. ഇവിടെ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ജനങ്ങളുടെ ആവശ്യമാണ് പ്രധാനമെന്നുമാണ് കമന്റുകൾ. പലപ്പോഴും ആ കുഴിയിൽ വീണ അപകടം സംഭവിച്ചത് നേരിൽ കണ്ടിട്ടുണ്ടെന്നും ചിലർ പറയുന്നുണ്ട്.

എനിക്കുതലക്കു പിടിച്ചിട്ടും ഇല്ല


അതേസമയം കമന്റുകൾ കുമിഞ്ഞതോടെ
ഇന്ന് മറ്റൊരു കുറിപ്പ് സീമ പങ്കുവെച്ചിട്ടുണ്ട്. അതിങ്ങനെ 'കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഇട്ടതിന്റെ പേരിൽ അമ്പുകളും.വിമർശനങ്ങളും .നായരായതുകൊണ്ടു ഇന്ന പാർട്ടി ആയിരിക്കും.എന്തൊക്കെ.എന്തൊക്കെ.പിന്നെ കേരളത്തിലെ എല്ലാപാർട്ടിയിലും ഞാൻ ബഹുമാനിക്കുന്ന.സ്നേഹിക്കുന്ന ഒരുപാട് നേതാക്കൾ ഉണ്ട് പലരും ഏറ്റവും അടുത്തറിയുന്നവർ ..ഒരിക്കലും പാർട്ടിയുടെ കെയ്‌റോഫിൽ അല്ല ഞാൻ അവരെയാരെയും കണ്ടിട്ടുള്ളത്.അങ്ങനെ ഒന്നും എനിക്കുതലക്കു പിടിച്ചിട്ടും ഇല്ല.

കൂടുതൽ കടക്കുന്നില്ല


സാരമില്ല അതിലേക്കു കൂടുതൽ കടക്കുന്നില്ല പിന്നെ ഇതിലേക്ക് വന്ന വിമര്ശനങ്ങളിൽ കൂടുതൽ സ്നേഹമുള്ളവർ ആയിരുന്നു.അതുകൊണ്ടു സമാധാനം ഉണ്ടായിരുന്നു.ഇന്നുഞാൻ പച്ചസാരിയാണ് ഉടുത്തിരുന്നത്.അതിന്റെ പേരിലും വല്ലതും കേൾക്കേണ്ടി വരുമോ .എന്തേലും പറയാൻ കാത്തിരിക്കുന്നവർക് പറയാലോ.ഇവിടെ നമ്മൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല ..ഒരു വാക്ക് മിണ്ടിയാൽ പിന്നെ പൊടിപൂരം ആണ് ..എന്നാലും ചിലപ്പോൾ ഞാൻ പറയേണ്ടത് പറയും കേട്ടോ ..എല്ലാവർക്കും നന്മകൾ നേരുന്നു', സീമ പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+