'ബാങ്ക് തട്ടിപ്പില്‍ ഇരയായി ശ്വേത മേനോനും...'; പ്രതികരിച്ച് നടി, 'ബന്ധുക്കളില്‍ പലരും വിളിച്ചു'
ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആയിരുന്നു ശ്വേത മേനോനും തട്ടിപ്പിനിരയായി എന്ന് പറഞ്ഞത്. ശ്വേതക്ക് അര ലക്ഷത്തോളം രൂപ നഷ്ടമായി എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു

കോട്ടയം: താന്‍ ബാങ്ക് തട്ടിപ്പിന് ഇരയായി എന്നും പണം നഷ്ടമായി എന്നുമുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി നടി ശ്വേതാ മേനോന്‍. തന്റെ പണം നഷ്ടപ്പെട്ടില്ല എന്നും ബാങ്ക് തട്ടിപ്പിന് ഇരയായത് താനല്ല എന്നും ശ്വേത മേനോന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെ ആണ് ശ്വേതാ മേനോന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായി എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതില്‍ ശ്വേതാ മോനോനും കബളിപ്പിക്കപ്പെട്ടു എന്ന തരത്തില്‍ ആയിരുന്നു വാര്‍ത്ത. ശ്വേത മേനോനെ ഇതില്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

ശ്വേത മേനോന് 57636 രൂപ നഷ്ടമായി
ഇതിന് പിന്നാലെയാണ് വാര്‍ത്തയില്‍ വ്യക്തതയുമായി ശ്വേത മേനോന്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. ശ്വേത മേനോന്‍ ബാങ്ക് തട്ടിപ്പിനിരയായി എന്നും അതിലൂടെ ശ്വേത മേനോന് 57636 രൂപ നഷ്ടമായി എന്നുമായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ ഇതിന് ഇരയായത് താനല്ല എന്നാണ് ശ്വേത മേനോന്‍ പറയുന്നത്.

ഞാന്‍ വഞ്ചിക്കപ്പെട്ടിട്ടില്ല
രാവിലെ മുതല്‍ ഉള്ള ആശയക്കുഴപ്പം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് വന്ന ഒരു പിശക് കാരണം അവര്‍ അവരുടെ സ്റ്റോറിയില്‍ എന്നെ ടാഗ് ചെയ്തു. അതിനാല്‍ തന്നെ ഇത് കണ്ട നിരവധി ബന്ധുക്കളും സുഹൃത്തുക്കളും എന്നെ വിളിച്ചിരുന്നു. എന്നാല്‍ ഞാന്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടില്ല എന്ന് എല്ലാവരേയും അറിയിക്കുന്നു എന്നായിരുന്നു ശ്വേത മേനോന്‍ പറഞ്ഞത്.

കബളിപ്പിക്കപ്പെട്ടത് ശ്വേത മേമന്‍
മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിന് ഉള്ളില്‍ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ നഷ്ടമായി എന്നായിരുന്നു വാര്‍ത്ത. അതില്‍ ശ്വേത മേനോനും ഉള്‍പ്പെട്ടു എന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ശ്വേത മേമന്‍ എന്ന മറ്റൊരു ടെലിവിഷന്‍ താരമായിരുന്നു യഥാര്‍ത്ഥത്തില്‍ കബളിപ്പിക്കപ്പെട്ടത്. പേരിലെ ഈ സാമ്യമാണ് ശ്വേത മേനോന്‍ ആണ് പറ്റിക്കപ്പെട്ടത് എന്ന് തെറ്റിദ്ധാരണ പരത്തിയത്.

തട്ടിപ്പുകാരെ കരുതിയിരിക്കുക
അതേസമയം മൊബൈലില്‍ ലഭിച്ച സന്ദേശത്തിലെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ആണ് അക്കൗണ്ടില്‍ നിന്ന് പലര്‍ക്കും പണം നഷ്ടമായത്. കെവൈസി, പാന്‍ വിവരങ്ങള്‍ പുതുക്കണം എന്ന് ആവശ്യപ്പെടുന്ന സന്ദേശത്തില്‍ ക്ലിക്ക് ചെയ്തതോടെ ആണ് പലര്‍ക്കും പണം നഷ്ടമായിരിക്കുന്നത്. നാല്‍പതോളം ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് മുംബൈ പൊലീസ് പറയുന്നത്.












Click it and Unblock the Notifications