എസ്‌ഡിപിഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് സംസ്ഥാനന്തര ഗൂഢാലോചന: എഡിജിപി വിജയ് സാഖ്‌റെ
കൊച്ചി: പാലക്കാട്ടും, ആലപ്പുഴയിലും എസ്ഡിപിഐ നടത്തിയ കൊലപാതകങ്ങളെ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി എഡിജിപി വിജയ് സാക്കറെ. ഈ രണ്ട് ജില്ലകളിലും നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നിലും സംസ്ഥാനന്തര ഗൂഢാലോചനകള്‍ ഉണ്ടെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ പറഞ്ഞത്. കൊല നടത്തിയ ശേഷം പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവില്‍ കഴിയുകയാണ് രീതിയെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ടെന്നും ആസൂത്രിതമായ കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞുവെങ്കില്‍ തടയാമായിരുന്നുവെന്നും പക്ഷെ പൊലീസിന് പോലും ഒരു സൂചനയും ലഭിച്ചില്ലെന്നും എഡിജിപി പറയുന്നു.
ബിജെപി പ്രവര്‍ത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ആലപ്പുഴയിലെ രഞ്ജീത്ത് ശ്രീനിവാസന്റെയും കൊലപാതകക്കേസുകളില്‍ എല്ലാ പ്രതികളെയും പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ല്ലെന്നും പൊലീസ് അനാസ്ഥയാണ് കൊലപാതങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് കൊലക്ക് പിന്നിലെ ആസൂത്രണങ്ങളെ കുറിച്ച് എഡിജിപി പറയുന്നത്.അതേ സമയം കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതേവരെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നും ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ജില്ലകളില്‍ 124 പേരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുകയെന്നും സംഘടിത കുറ്റതൃത്യങ്ങള്‍ തടയാന്‍ തുടര്‍ച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇതോടെ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നുള്ള സുചനകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം രണ്‍ജിത്തിന്റെ കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് സിനിമാ താരവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു പ്രതികരിച്ചിരുന്നു. കൊല്ലപ്പെട്ട രണ്‍ജിത്തിന്റെ പേരില്‍ ഒരു സ്റ്റേഷനിലും ഒരു പരാതിയോ കേസോ ഇല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്തത് നടപ്പിലാക്കിയ കൊലപാതകമാണിതെന്നും കേസിലെ എല്ലാ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കണമെന്നും ഖുശ്ബു ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രണ്‍ജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
അതേസമയം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരുള്‍പ്പടെ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ കൊലപാതകത്തില്‍ നേരിട്ടും, ആസൂത്രണത്തില്‍ പങ്കുള്ള വരുമായി ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായിരിക്കുന്നത്. അതേസമയം കിഴക്കമ്പലത്തെ കിറ്റെക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ പതിനാലാം പ്രതി എന്നിവര്‍ക്ക് വേണ്ടിയാണ് കോലഞ്ചേരി കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുന്നത്. ഇവരെ ചോദ്യം ചെയ്ത് അക്രമത്തിന് കാരണമായ സാഹചര്യങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പത്ത് പ്രതികളെ റിമാന്‍ഡ് ചെയ്തതോടെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ എണ്ണം 174 ആയി. കിറ്റെക്‌സില്‍ നേരിട്ടെത്തി പരിശോധന നടത്തിയ ലേബര്‍ കമ്മീഷണര്‍ എസ് ചിത്ര തൊഴില്‍ മന്ത്രിക്ക് നല്‍കേണ്ട റിപ്പോര്‍ട്ട് ഇന്ന് തയ്യാറാക്കും എന്നാണ് അറിയുന്നത്. രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications