Get Updates
Get notified of breaking news, exclusive insights, and must-see stories!

പിപി ദിവ്യക്കെതിരെ കര്‍ശന നടപടി, സര്‍ക്കാര്‍ സംരക്ഷിക്കില്ല; ഉറപ്പ് നല്‍കി മുഖ്യമന്ത്രി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദിരവ്യയെ സംരക്ഷിക്കില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ദിവ്‌യക്കെതിരെ കര്‍ശന നടപടിയുണ്ടാവും. സര്‍ക്കാര്‍ അന്വേഷണത്തില്‍ ഇടപെടില്ല. അന്വേഷണം പോലീസ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. പോലീസ് റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണ്. സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പമില്ലെന്ന വ്യാഖ്യാനത്തിന് ഇടവരുത്തുന്ന പ്രസ്താവനകളില്‍ നിന്നും നേതാക്കള്‍ മാറിനില്‍ക്കണമെന്നും എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi-vijayan

അതേസമയം പ്രതിചേര്‍ത്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും പിപി ദിവ്യയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വ്യാഴാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണം അറിയാന്‍ ദിവ്യയുടെ മൊഴി നിര്‍ണായകമാണ്. എന്നാല്‍ റവന്യു അവകുപ്പ് അന്വേഷണത്തില്‍ അടക്കം ദിവ്യക്ക് സാവകാശം നല്‍കിയിരിക്കുകയാണ്.

ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവരുടെ അടക്കം മൊഴിയെടുത്തിട്ടും, ദിവ്യയെ ചോദ്യം ചെയ്യുന്നത് വൈകുന്നതിന് കാരണവും പോലീസ് വ്യക്തമാക്കിയിട്ടില്ല.

ദിവ്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ സമര്‍പ്പിച്ച അപേക്ഷ കോടതി സ്വീകരിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പോലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. അതേസമയം ദിവ്യയുടെ മൊഴി എടുക്കുന്ന കാര്യത്തില്‍ സാവകാശം തേടിയെന്ന് നേരത്തെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത പറഞ്ഞിരുന്നു. റവന്യൂ വകുപ്പും പിപി ദിവ്യക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ പ്രശാന്തന്റെ മൊഴി കണ്ണൂര്‍ പോലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് പ്രശാന്തന്റെ മൊഴിയെടുത്തത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയാണ് ഇയാള്‍ മടങ്ങിയത്.

പ്രശാന്തനെ പുറത്താക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരനല്ല പ്രശാന്ത്. കൂടുതല്‍ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നാളെ പരിയാരത്തെത്തുമെന്ന് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+