കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്റ്റേഷൻ ഇനി പെൺകരുത്തിൽ; ഭരണം വനിത പോലീസിന്, പെൺപട നിയന്ത്രിക്കും!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ഭരണം വനിത പോലീസിന്റെ കൈകളിൽ. ലോക വനിത ദിനത്തിലാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ നിയന്ത്രണം പെൺപടയ്ക്ക് കൈമാറുന്നത്. സ്ത്രി സുരക്ഷയ്ക്കും സംരക്ഷണത്തിനും പരമാവധി പ്രാധാന്യം നല്‍കിയുള്ള സര്‍ക്കാര്‍ നയത്തെ പ്രതീകവല്‍ക്കരിച്ചാണ് സംസ്ഥാന പൊലീസിന്റെ പുതിയ നീക്കം.

മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളുടെ നിയന്ത്രണം വനിതാ പൊലീസുകാര്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജില്ലയിലെ വനിത സി.ഐ, എസ്.ഐമാരുടെ എണ്ണം, അവരെ നിയമിക്കാന്‍ കഴിയുന്ന സ്‌റ്റേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഡിജിപി ആരാഞ്ഞിരിക്കുന്നത്.

നിർദേശങ്ങൾ നൽകി

നിർദേശങ്ങൾ നൽകി

പുതിയ നിർദേശങ്ങൾ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും റേഞ്ച് ഐ.ജിമാര്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 55,000ത്തോളം പൊലീസുകാരില്‍ ഒരു വനിത ഡിവൈഎസ്പി, 22 വനിത സിഐ, 167 എസ്ഐമാര്‍ എന്നിവര്‍ മാത്രമാണുള്ളത്. ഇവരെവേണം സംസ്ഥാനത്ത് 471 ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഒരു ദിവസത്തേക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) ആക്കേണ്ടത് എന്നത് നലിയ ഒരു വെല്ലുവിളിയാണ്.

എല്ലാ സ്റ്റേഷനിലും ആകില്ല... എങ്കിലും!

എല്ലാ സ്റ്റേഷനിലും ആകില്ല... എങ്കിലും!


അംഗബലമനുസരിച്ച് എല്ലാ സ്‌റ്റേഷനുകളിലും വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ കഴിയില്ലെങ്കിലും കഴിയുന്നത്ര സ്റ്റേഷനുകളില്‍ അവരെ സിഎച്ച്ഒ ആയി നിയമിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കാനാണ് നീക്കം.

സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം

സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം

സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ ഓര്‍മ്മകളുമായി ഒരു ദിവസം. ജാതിമത ദേശ സാമ്പത്തിക സാംസ്‌കാരിക അതിര്‍ത്തികളെ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. അവകാശ സമരത്തിന്റെ നിരവധി അനുഭവങ്ങളിലൂടെയാണ് ഈ ദിവസം പിറക്കുന്നത്. ചോരയും കണ്ണീരും വീണതിന്റെ ഓര്‍മ്മകള്‍. അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റെയും ചരിത്രമുണ്ടതിന്.

ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരം

ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരം

1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി. ആ ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം വേണ്ടിവന്നില്ല.

വനിതകൾ സംഘടിച്ചു

വനിതകൾ സംഘടിച്ചു

ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യുഎസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിക്കുകായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ സമൻസ്.. നൂലാമാലകൾ.. ജനപ്രിയനായകൻ ദിലീപ് സിനിമ അഭിനയം നിർത്തുന്നു??നടിയെ ആക്രമിച്ച കേസില്‍ സമൻസ്.. നൂലാമാലകൾ.. ജനപ്രിയനായകൻ ദിലീപ് സിനിമ അഭിനയം നിർത്തുന്നു??

നടി കുളത്തിലേക്ക് ചാടുകയാണല്ലോ... അപ്പോ കാമറയും ചാടട്ടെ.... ഇവിടെ കാമറാമാന്‍ ചാടി.. വീഡിയോ വൈറല്‍നടി കുളത്തിലേക്ക് ചാടുകയാണല്ലോ... അപ്പോ കാമറയും ചാടട്ടെ.... ഇവിടെ കാമറാമാന്‍ ചാടി.. വീഡിയോ വൈറല്‍

കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...

English summary
Administartion of Police station to Women officers on this World women's day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X