കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാനങ്ങനെ പറഞ്ഞിട്ടില്ല- അടൂര്‍ ഗോപാലകൃഷ്ണന്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്ര മേളക്ക് വരേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിഖ്യാത ചലച്ചിത്രകാരനും ഐഎഫ്എഫ്‌കെയുടെ ഉപദേശക സമിതി ചെയര്‍മാനും ആയ അടൂര്‍ ഗോപാലകൃഷ്ണന്‍. തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അടൂര്‍ ആരോപിച്ചു.

ഇത്തവണത്തെ ചലച്ചിത്രോത്സവത്തിനുള്ള ഡെലിഗേറ്റ് പാസ് ലഭിക്കാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അടൂര്‍ ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്ര മേളക്ക് വരേണ്ടതില്ലെന്ന് പറഞ്ഞത്.

Adoor Gopalakrishnan

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേള ജനകീയമാക്കിയത് താനാണെന്നാണ് അടൂര്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്നത് അപവാദപ്രചാരണമാണെന്ന് അടൂര്‍ ആരോപിച്ചു.

സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കുള്ളതാണ് ചലച്ചിത്ര മേള എന്നാണ് അടൂരിന്റെ വാദം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ കാണിക്കണം എന്നത് ഒരു ചട്ടം മാത്രമാണെന്നും അടൂര്‍ പറയുന്നു.

ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കുന സിനിമകള്‍ മനസ്സിലാക്കണമെങ്കില്‍ ഇംഗ്ലീഷ് അറിയണമല്ലോ എന്നാണ് അടൂരിന്റെ വാദം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളിലെ ചൂടന്‍ രംഗങ്ങള്‍ മാത്രം കാണാന്‍ ആരും വരേണ്ടതില്ലെന്നും അടൂര്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ആദ്യമായി ലോക സിനിമ കാണാന്‍ വേണ്ടിയും ആരും ഇത്തവണ മേളക്കെത്തേണ്ടതില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു.

English summary
Adoor Gopalakrishnan denies that he didn't say english illiterate should not come for IFFK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X