• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി', അപമാനിച്ച് അഡ്വ. ജയശങ്കർ

Google Oneindia Malayalam News

കോഴിക്കോട്: അന്തരിച്ച വ്യവസായിയും നിർമ്മാതാവുമായി അറ്റ്ലസ് രാമചന്ദ്രനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ആദരാജ്ഞലി കുറിപ്പിലാണ് അറ്റ്ലസ് രാമചന്ദ്രനെ അപമാനിക്കുന്ന പരാമർശം.

പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു എന്നാണ് ജയശങ്കറിന്റെ പരാമർശം. ഇതോടെ ജയശങ്കറിന് എതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

1

അറ്റ്ലസ് രാമചന്ദ്രന് ആദരാജ്ഞലി അർപ്പിച്ച് അഡ്വക്കേറ്റ് ജയശങ്കർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.. ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. ഇന്ത്യാവിഷൻ ചാനലിൻ്റെ ഡയറക്ടർ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകർന്നു, ജയിൽ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി'.

2

ജയശങ്കറിന് എതിരെ നിരവധി പേരാണ് രൂക്ഷ വിമർശനം ഉയർത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകനായ ബഷീർ വള്ളിക്കുന്നിന്റെ പ്രതികരണം ഇങ്ങനെ: ' അറ്റ്‌ലസ് രാമചന്ദ്രന്റെ മരണത്തിലുള്ള അഡ്വ. ജയശങ്കറിന്റെ പോസ്റ്റിലെ അവസാന വരി ഇതാണ്. "പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി" മിസ്റ്റർ ജയശങ്കർ, അറ്റ്‌ലസ് രാമചന്ദ്രനല്ല പ്രഹസനവും ദുരന്തവും.. ഒരാൾ മരിച്ച് കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവും..'

3

അറ്റ്ലസ് രാമചന്ദ്രന്‍ അവര്‍കള്‍ എന്ന വ്യക്തി ഒരു ദുരന്തമായിരുന്നില്ല..അദ്ദേഹത്തിന്റെ ജീവിതാവസ്ഥയില്‍ ദുരന്തം പടരുകയായിരുന്നു.....ആ വ്യക്തിത്വത്തെ അവഗണിക്കാതെ ആദരാഞ്ജലി അര്‍പ്പിക്കാന്‍മനസു കാണിച്ച വക്കീലിനെ ''ദുരന്ത'' പ്രയോഗത്തിന്റെ പേരില്‍ മാത്രം ഇട്ടു വാട്ടാന്‍ ശ്രമിക്കുന്നോരെല്ലാം ഒന്നോര്‍ക്കുക...നിങ്ങളുടെ വക്കീലിനെതിരേയുള്ള പ്രയോഗങ്ങളും അത്ര മാന്യമല്ല...മുട്ടു കയ്യില്ലാത്തവര്‍ ചെറുവിരലില്ലാത്തവരെ പുച്ഛിക്കുന്നത്ര പ്രഹസനദുരന്തങ്ങള്‍ മാത്രമാകുന്നു നിങ്ങളും...നവക്കീല്‍ എന്തോ ഒരു ശക്തി ആണെന്ന നല്ല ഉറപ്പുള്ളോരാണല്ലോ വക്കീലിനേയോ പോസ്റ്റിനേയോ അഗണിച്ചു പോകാനാവാതെ ഇവിടെ വന്ന് കുരക്കേണ്ടി വന്നത്....ചിരിക്കുകയേ വഴിയുള്ളൂ... രാമചന്ദ്രേട്ടനെന്ന മനുഷ്യസ്നേഹിയായ വ്യക്തിത്വത്തിന് ആത്മപ്രണാമം ...

4

പോസ്റ്റിന് ഞരളത്ത് ഹരിഗോവിന്ദന്റെ പ്രതികരണം ഇങ്ങനെ: അറ്റ്ലസ് രാമചന്ദ്രന്‍ അവര്‍കള്‍ എന്ന വ്യക്തി ഒരു ദുരന്തമായിരുന്നില്ല.. അദ്ദേഹത്തിന്റെ ജീവിതാവസ്ഥയില്‍ ദുരന്തം പടരുകയായിരുന്നു..... ആ വ്യക്തിത്വത്തെ അവഗണിക്കാതെ ആദരാഞ്ജലി അര്‍പ്പിക്കാന്‍മനസു കാണിച്ച വക്കീലിനെ ''ദുരന്ത'' പ്രയോഗത്തിന്റെ പേരില്‍ മാത്രം ഇട്ടു വാട്ടാന്‍ ശ്രമിക്കുന്നോരെല്ലാം ഒന്നോര്‍ക്കുക... നിങ്ങളുടെ വക്കീലിനെതിരേയുള്ള പ്രയോഗങ്ങളും അത്ര മാന്യമല്ല... മുട്ടു കയ്യില്ലാത്തവര്‍ ചെറുവിരലില്ലാത്തവരെ പുച്ഛിക്കുന്നത്ര പ്രഹസനദുരന്തങ്ങള്‍ മാത്രമാകുന്നു നിങ്ങളും...നവക്കീല്‍ എന്തോ ഒരു ശക്തി ആണെന്ന നല്ല ഉറപ്പുള്ളോരാണല്ലോ വക്കീലിനേയോ പോസ്റ്റിനേയോ അഗണിച്ചു പോകാനാവാതെ ഇവിടെ വന്ന് കുരക്കേണ്ടി വന്നത്.... ചിരിക്കുകയേ വഴിയുള്ളൂ... രാമചന്ദ്രേട്ടനെന്ന മനുഷ്യസ്നേഹിയായ വ്യക്തിത്വത്തിന് ആത്മപ്രണാമം.

5

മറ്റ് ചില കമന്റുകൾ ഇങ്ങനെ:

* 'പരേതനെ പറ്റി നല്ലത് ഒന്നും പറയാൻ ഇല്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ? അനുശോചിക്കണം എന്നത് നിർബന്ധം ഒന്നുമല്ലല്ലോ! ഇദ്ദേഹം എന്ത് ദ്രോഹമാണ് സമൂഹത്തോട് ചെയ്തത്? ബിസിനസിൽ നഷ്ടം പറ്റിയാൽ ലോൺ തിരിച്ചടക്കാൻ കഴിയാനാവാത്ത ലക്ഷ കണക്കിന് സംഭവങ്ങൾ എല്ലായിടത്തുമുണ്ട്. ഓരോ നാട്ടിൻ പുറത്തുമുണ്ട്. അതാണ് ഇദ്ദേഹത്തിനും സംഭവിച്ചത്'.

പിറന്നാള്‍ ആഘോഷത്തിനിടെ തറ പിളര്‍ന്നു, നൃത്തം മാലിന്യക്കുഴിയിലേക്ക്; പിന്നീട് സംഭവിച്ചത്പിറന്നാള്‍ ആഘോഷത്തിനിടെ തറ പിളര്‍ന്നു, നൃത്തം മാലിന്യക്കുഴിയിലേക്ക്; പിന്നീട് സംഭവിച്ചത്

* ' പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്- ഒരാൾ വക്കീൽ ആയത് കൊണ്ടും ,ചാനൽ ചർച്ചയിൽ വരുന്നു എന്നത് കൊണ്ടും മാത്രം അയാൾ സംസ്കാരമുള്ളവൻ ആണെന്ന് ധരിയ്ക്കരുത് !'

6

* 'പ്രഹസനം.. ദുരന്തം..ഈ രണ്ടു പ്രയോഗങ്ങളും അവസരോചിതമായില്ല..അങ്ങയുടെ നിരീക്ഷണങ്ങളെ ആസ്വദിക്കുന്ന ഒരാളെന്ന നിലയിൽ ഇത് പറയാതെ വയ്യ..അറ്റ്ലസ് രാമചന്ദ്രൻ എന്ന മനുഷ്യസ്നേഹി ക്ക് സാദരം പ്രണാമം'

'ദൃശ്യം വലിയ സംഭവമായിട്ട് തോന്നിയില്ല, മോഹൻലാലായതുകൊണ്ടാണ് രക്ഷപ്പെട്ടത്': സിഐ പറയുന്നത് ഇങ്ങനെ'ദൃശ്യം വലിയ സംഭവമായിട്ട് തോന്നിയില്ല, മോഹൻലാലായതുകൊണ്ടാണ് രക്ഷപ്പെട്ടത്': സിഐ പറയുന്നത് ഇങ്ങനെ

* 'അറിഞ്ഞടുത്തോളം അറ്റ്ലസ് രാമചന്ദ്രൻ ഒരു മനുഷ്യ സ്നേഹിയാണ്. രാഷ്ട്രീയക്കാരന്റെ കൗശലം അദ്ദേഹത്തിനുണ്ടായിരുന്നില്ല നിഷ്കളങ്കൻ.താങ്കളുടെ അവസാനം എഴുതിയ വാക്കുകൾ അനവസരത്തിലായി പ്പോയി ഒഴിവാക്കാമായിരുന്നു'.

7

* ' എന്തു പ്രഹസനമാണ് വക്കീലേ ഇത്. നന്മയുള്ള മനുഷ്യൻ സത്യസന്ധമായി ബിസിനസ് നടത്തി. വിറ്റാണെങ്കിലും കടം തീർക്കാനുള്ള ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നു... പക്ഷെ ബാങ്കുകളുടെ പിടിവാശി മൂലം ജയിലിലായി.... കൂടെ നിന്നവരാൽ വഞ്ചിക്കപ്പെട്ട് സ്ഥാപനങ്ങൾ പൂട്ടിപ്പോയി. എങ്കിലും അവസാന നിമിഷത്തിൽ പോലും കൈവിട്ടു പോയതൊക്കെ തിരികെപ്പിടിക്കാമെന്നുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.. അതിനായി പരിശ്രമിക്കുകയായിരുന്നു. വന്ദിച്ചില്ലേലും ദയവായി നിന്ദിക്കരുത്.... ആദരാഞ്ജലികൾ....'

English summary
Advocate A Jayashankar insults late Atlas Ramachandran in his tribute note, Social Media reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X