ഓഖി ദുരന്തത്തിന് ശേഷം കടലില്‍ നിന്ന് മാന്തളും മത്തിയും കൈനിറയെ, ദുരന്തം ആലോചിച്ചിരുന്നാല്‍ കുടുംബം പട്ടിണിയിലാകുമെന്നും മത്സ്യത്തൊഴിലാളികള്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഓഖി ദുരന്തത്തിന് ശേഷം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായ കടലില്‍ നിന്ന് കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ക്ക് മാന്തളും മത്തിയും കൈനിറയെ ലഭിച്ചു. ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ച പുലര്‍ച്ചയുമായി മുപ്പതിലധികം ബോട്ടുകളാണ് പൊന്നാനി കടപ്പുറത്തുനിന്നും കടലില്‍ പോയത്. ബോട്ടുകള്‍ക്കു പുറമെ എബിന്‍ ഘടിപ്പിച്ച വള്ളങ്ങളും കടലില്‍ പോയി .ബോട്ടുകള്‍ക്ക് മാന്തള്‍ അടക്കമുള്ള മല്‍സ്യം യഥേഷ്ടം ലഭിച്ചപ്പോള്‍ വള്ളങ്ങള്‍ക്ക് വല നിറയെ മത്തിയും ലഭിച്ചു .

കേരളത്തിലെ സമന്വയ വിദ്യാഭ്യാസ സംവിധാനം മലേഷ്യയിലും സിംഗപ്പൂരിലും നടപ്പാക്കുന്നത് പഠിക്കാന്‍ സംഘം മലപ്പുറത്തെത്തി

ഒരാഴ്ച നീണ്ടുനിന്ന ചുഴലിക്കാറ്റും പ്രക്ഷുബ്ദമായ കടലിലെ സാഹചര്യങ്ങള്‍ക്കുശേഷം ബോട്ടുകള്‍ മല്‍സ്യം പ്രതീക്ഷിച്ച് കടലിലേക്ക് പോയത്. ദുരന്തത്തിന്റെ പശ്ചാത്തലില്‍ ചെറിയ ഭയമൊക്കെയുണ്ടെങ്കിലും ദുരന്തവും ആലോചിച്ചിരുന്നാള്‍ ഇനി കുടുംബം പട്ടിണിയാകുമെന്നും മത്സ്യത്തൊഴിലാകളികള്‍ പറയുന്നു. അന്നന്നത്തെ വരുമാനംകൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്നവരാണ് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും.

boat

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ ബോട്ടുകള്‍

കഴിഞ്ഞ ഒരാഴ്ചയായി കടലില്‍ പോകാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞിരുന്നില്ല .ഇതിനിടയില്‍ വീണ്ടും കാറ്റ് വീശുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു .അധികൃതരുടെ മുന്നറിയിപ്പിനേക്കാളും തങ്ങളുടെ കലടറിവുകള്‍ നല്‍കിയ അനുഭവപാഠങ്ങളാണ് വീണ്ടും ഇവരെ കടലിലേക്ക് എത്തിച്ചത് .പട്ടിണിക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ തൊഴിലാളികള്‍ രണ്ടും കല്‍പ്പിച്ചിറങ്ങി .

നാലു ദിവസങ്ങളിലായി ഓഖി ചുഴലിക്കാറ്റിലും, ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തിലും വന്‍നാശനഷ്ടമാണുണ്ടായത്. റവന്യൂ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഒന്നരക്കോടിയിലേറെ നാശ നഷ്ടമാണ് പൊന്നാനിയിലുണ്ടായതായി കണക്കാക്കുന്നത്. കടലാക്രമണത്തില്‍ പൊന്നാനി താലൂക്കില്‍ പതിനെട്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. പൊന്നാനി നഗരസഭയില്‍ പതിനൊന്നും, പെരുമ്പടപ്പ് പഞ്ചായത്ത് പരിധിയില്‍ മൂന്ന് വീടും, വെളിയങ്കോട് പഞ്ചായത്തില്‍ നാലും വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്.താലൂക്കില്‍ 95 വീടുകള്‍ ഭാഗികമായി തകര്‍ന്നു.105 വീടുകള്‍ വെള്ളം കയറി നശിക്കുകയും ചെയ്തു.ഇത്രയും നാശനഷ്ടമുണ്ടായതിന് 90 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കടല്‍ത്തിരമാലയില്‍ തകര്‍ന്ന ലൈറ്റ് ഹൗസിന്റെ ചുറ്റുമതിലിനുള്ള നാശ നഷ്ടമായി 25 ലക്ഷം രൂപയും കണക്കാക്കുന്നു.

cmsvideo
ഓഖി ചുഴലിക്കാറ്റ്; 180 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി | Oneindia Malayalam

കൂടാതെ ലൈറ്റ് ഹൗസ് -ഹാര്‍ബര്‍ റോഡ് പൂര്‍ണ്ണമായും കടലെടുത്തിരുന്നു.ഇതിന് പതിനഞ്ചര ലക്ഷം രൂപയാണ് നാശ നഷ്ടമായി കണക്കാക്കുന്നത്. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പൊന്നാനി താലൂക്കിലെ വിവിധയിടങ്ങളില്‍ കൃഷി നാശമുണ്ടായതില്‍ മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ നാശനഷ്ടവും റവന്യൂ കണക്ക് പ്രകാരമുണ്ട്.അടിയന്തര ദുരിതാശ്വാസ പ്രവൃത്തികള്‍ക്കായി പൊന്നാനി നഗരസഭ ഇതിനകം നാല് ലക്ഷം രൂപ ചെലവഴിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.എന്നാല്‍ കണക്കെടുപ്പ് വിവരങ്ങള്‍ ഇതുവരെ പൂര്‍ണ്ണമാകാത്തതിനാല്‍ നാശനഷ്ടം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കന്നത്. അനൗദ്യോഗിക കണക്ക് പ്രകാരം ഇരുപത്തി അഞ്ചിലേറെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. പൊന്നാനിയില്‍ മാത്രം പതിനഞ്ചില്‍ കൂടുതല്‍ വീടുകളാണ് പൂര്‍ണ്ണമായും നാമാവശേഷമായത്. ഭാഗികമായി തകര്‍ന്ന വീടുകളും നൂറിനു മുകളിലാണ്. ഈ കണക്കുകള്‍ പ്രകാരം രണ്ടു കോടി രൂപയ്ക്ക് മുകളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്. പൊന്നാനി അഴീക്കല്‍, എം.ഇ.എസിന് പിറക് വശം, മുറിഞ്ഞഴി, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്.

English summary
After ockhi cyclone fishermen got lots of fish from sea
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്