കേരളത്തിലെ സമന്വയ വിദ്യാഭ്യാസ സംവിധാനം മലേഷ്യയിലും സിംഗപ്പൂരിലും നടപ്പാക്കുന്നത് പഠിക്കാന്‍ സംഘം മലപ്പുറത്തെത്തി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങളെ കുറിച്ചും സ്ഥാപനങ്ങളെ സംബന്ധിച്ചും പഠനം നടത്താന്‍ സിംഗപ്പൂരിലെ മലായ് സംഘം കേരളത്തില്‍. സിംഗപ്പൂരിലെ റാഡന്‍ മാസ് പ്രവിശ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബപ എന്ന വിദ്യാഭ്യാസ സംഘടനയുടെ പ്രതിനിധികളായ മുഹമ്മദ് ഫൈസര്‍ ബിന്‍ സൈനല്‍, മുഹമ്മദ് ഹാഷിം ബിന്‍ മസ്നിന്‍, ജലാലുദ്ദീന്‍ റൂമി, മലേഷ്യയില്‍ നിന്നുള്ള ശൈഖ് മുഹമ്മദ് ഹാഫിള് ബിന്‍ സലാമത്സ, ഹാജി ജമാലുദ്ദീന്‍ ബിന്‍ അബദുല്‍ ഹാമിദ്, സലാഹുദ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ലഗേജുകള്‍ക്ക് നിയന്ത്രണം; അബുദാബി വിമാനത്താവളം വാര്‍ത്ത നിഷേധിച്ചു

മലേഷ്യയിലും സിംഗപ്പൂരിലുമായി നടത്തിവരുന്ന മത സ്ഥാപനങ്ങളിലെ ഭൗതിക വിദ്യാഭ്യാസ രീതികള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാനും, ദാറുല്‍ഹുദാ പോലോത്ത സമന്വയ സംവിധാന രീതികളെ അനുഭവിച്ചറിയലുമാണ് പ്രതിനിധി സംഘത്തിന്റെ പ്രധാന ലക്ഷ്യം.

ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയ സംഘം വൈസ് ചാന്‍സാലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

vc

കേരളത്തിലെ സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ മലായ്പ്രതിനിധി സംഘം ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന് മുഹമ്മദ് നദ് വിയുമായി കൂടിക്കാഴ്ച നടത്തുന്നു

വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച സംഘം വിദ്യാഭ്യാബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുകയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആസ്ഥാനം സന്ദര്‍ശി്ക്കുകയും ചെയ്തു. ചാമക്കാല നഹ്ജുര്‍റശാദ് അറബിക് കോളേജ്, കൊടുങ്ങല്ലൂര്‍, പൊന്നാനി, മമ്പുറം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സംഘം സന്ദര്‍ശിച്ചു.

English summary
A group came to study the centralised education system in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്