Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യ എസ് അയ്യരെ കുടുക്കി മറ്റൊരു ഇടപാട്; രേഖകള്‍ മറികടന്ന് ഉത്തരവ്? പുതിയ അന്വേഷണം

പിന്നീടാണ് സബ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടതും വില ഈടാക്കി നസീറിന് പത്ത് സെന്റ് പതിച്ചുനല്‍കിയതും.

തിരുവനന്തപുരം: വര്‍ക്കലയിലെ ഭൂമി ഇടപാട് വിവാദത്തില്‍ കുടുങ്ങിയ സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ പുതിയ ആരോപണം. കുറ്റിച്ചല്‍ പഞ്ചായത്തില്‍ സബ് കളക്ടര്‍ ഇടപെട്ട ഭൂമി ഇടപാടില്‍ ക്രമവിരുദ്ധ നടപടികളുണ്ടായെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് റവന്യൂ മന്ത്രി ലാന്റ് റവന്യൂ കമ്മീഷണറോട് നിര്‍ദേശിച്ചു.

വര്‍ക്കലയില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യക്തിക്ക് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തിരിച്ചുനല്‍കിയെന്ന പരാതി സബ് കളക്ടര്‍ക്കെതിരെ നിലനില്‍ക്കവെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കുറ്റിച്ചല്‍ പഞ്ചായത്തിലും കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധമുള്ള വ്യക്തിക്കാണ് ഭൂമി കൈമാറിയിരിക്കുന്നത്. ഇതാണ് സബ് കളക്ടര്‍ പദവി ദുരുപയോഗം ചെയ്‌തോ എന്ന തോന്നലിന് കാരണം. സംഭവത്തില്‍ വിശദമയ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പുതിയ ഭൂമി കൈമാറ്റ വിവാദം സബ് കളക്ടര്‍ക്ക് കൂടുതല്‍ കുരുക്കാകുമെന്ന് കരുതുന്നു...

കളക്ട്രേറ്റിലേക്ക് വിളിപ്പിച്ചു

കളക്ട്രേറ്റിലേക്ക് വിളിപ്പിച്ചു

വര്‍ക്കല അയിരൂരിലെ റോഡിനോട് ചേര്‍ന്ന 27 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിക്ക് തിരിച്ചു നല്‍കിയ സബ് കളക്ടറുടെ നടപടിയാണ് നേരത്തെ വിവാദമായത്. ഈ ഭൂമി തഹസില്‍ദാറുടെ അന്വേഷണ ശേഷം പുറമ്പോക്കാണെന്ന് കണ്ട് സര്‍ക്കാരിലേക്ക് ഏറ്റെടുത്തതായിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ സബ് കളക്ടര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു. ഇതിനെതിരെ വര്‍ക്കല എംഎല്‍എ വി ജോയിയാണ് പരാതിയുമായി രംഗത്തുവന്നത്. ഭൂമി കൈമാറ്റത്തില്‍ ക്രമക്കേട് നടന്നോ എന്നറിയാല്‍ അടുത്ത കളക്ടര്‍ കെ വാസുകി ഹിയറിങ് നടത്തും. കളക്ട്രേറ്റില്‍ നടക്കുന്ന ഹിയറിങിന് എല്ലാ കക്ഷികളെയും വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ആരോപണം.

പുതിയ വിവാദം

പുതിയ വിവാദം

തിരുവനന്തപുരത്തെ കുറ്റിച്ചല്‍ പഞ്ചായത്തില്‍ ചന്തപ്പറമ്പിനോട് ചേര്‍ന്ന ഒരേക്കളോറം വരുന്ന ഭൂമിയില്‍ പത്ത് സെന്റ് സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയ സബ് കളക്ടറുടെ നടപടിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ള നസീറിനാണ് ഭൂമി പതിച്ചുനല്‍കിയതത്രെ. വില്ലേജ്, പഞ്ചായത്ത് രേഖകളില്‍ പുറമ്പോക്കാണെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ നിന്നാണ് നസീറിന് പതിച്ചുനല്‍കിയതെന്ന് ആരോപണമുണ്ട്. ഭൂമി വിട്ടുനല്‍കണമെന്ന് നസീര്‍ നേരത്തെ ആവശ്യമുന്നയിക്കുകയും പലതവണ പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വിലയീടാക്കിയാണ് നസീറിന് ഭൂമി പതിച്ചുനല്‍കിയത്.

ഒടുവിലെ വിവരങ്ങള്‍

ഒടുവിലെ വിവരങ്ങള്‍

വര്‍ഷങ്ങളായി അവകാശതര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയാണിത്. ഏഴ് തവണ നസീറിന്റെ അപേക്ഷ റവന്യൂ ഉദ്യോഗസ്ഥര്‍ അന്വേഷണ ശേഷം തള്ളിയിരുന്നു. 2015ലാണ് ഏറ്റവും ഒടുവില്‍ നസീര്‍ പരാതി സമര്‍പ്പിച്ചത്. ഇതുപ്രകാരം തഹസില്‍ദാര്‍ അന്വേഷണം നടത്തുകയും പഞ്ചായത്ത് പുറമ്പോക്കാണ് നസീര്‍ ആവശ്യപ്പെടുന്ന സ്ഥലമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് സബ് കളക്ടര്‍ വിഷയത്തില്‍ ഇടപെട്ടതും വില ഈടാക്കി നസീറിന് പത്ത് സെന്റ് പതിച്ചുനല്‍കിയതും. എന്നാല്‍ വിവാദമായ ഭൂമിയുടെ കാര്യത്തില്‍ നസീര്‍ പറയുന്നത് മറ്റു ചില കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ പരിശോധിച്ചാണ് ദിവ്യ എസ് അയ്യര്‍ നടപടിയെടുത്തത്.

 നസീറും ദിവ്യ എസ് അയ്യരും പറയുന്നത്

നസീറും ദിവ്യ എസ് അയ്യരും പറയുന്നത്

വര്‍ഷങ്ങളായി കരമടച്ച് വരുന്ന ഭൂമിയാണിതെന്ന് നസീര്‍ പറയുന്നു. തന്റെ കൈവശമുള്ള ഭൂമിയാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഭൂമി വിട്ട് നല്‍കിയപ്പോള്‍ നിശ്ചയിച്ച വില അധികമാണെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ഭാഗത്ത് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചു. എല്ലാ രേഖകളും കൃത്യമായി പരിശോധിച്ച ശേഷമാണ് താന്‍ നടപടിയെടുത്തതെന്ന് സബ് കളക്ടര്‍ വ്യക്തമാക്കുന്നു. വര്‍ക്കലയിലെ ഭൂമി ഇടപാടിന്റെ കാര്യത്തിലും സമാനമായ നടപടി തന്നെയാണ് സ്വീകരിച്ചതെന്നും സബ് കളക്ടര്‍ വിശദീകരിച്ചു. വര്‍ക്കലയിലെ ഭൂമി ഇടപാടിന്റെ കാര്യത്തില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ നിലപാട് മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

 ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടിയുണ്ടാകുമോ?

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടിയുണ്ടാകുമോ?

കളക്ടര്‍ ഹിയറിങ് നടത്തി വര്‍ക്കല ഭൂമി ഇടപാടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കട്ടെ എന്നാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ മന്ത്രിയെ ബോധിപ്പിച്ചത്. സബ് കളക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ അല്‍പ്പം മയപ്പെടുത്തിയ വിവരമാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ ബോധിപ്പിച്ചിരിക്കുന്നത്. കളക്ടറുടെ ഹിയറിങില്‍ ശനിയാഴ്ച എല്ലാ കക്ഷികളും ഹാജരാകുമെന്നാണ് വിവരം. സബ് കളക്ടറെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. കാര്യങ്ങള്‍ ഇത്തരത്തില്‍ നീങ്ങവെയാണ് പുതിയ ഭൂമി വിവാദം സബ് കളക്ടര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+