Get Updates
Get notified of breaking news, exclusive insights, and must-see stories!

മിണ്ടാതിരിയ്ക്കില്ല... ഹൈക്കോടതി ജഡ്ജിയ്ക്ക് വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം

തിരുവന്തപുരം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്ത്. നിയമസഭയിലാണ് മുഖ്യമന്ത്രി ജഡ്ജിയെ വിമര്‍ശിച്ചത്.

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുകയാണ് നല്ലത് എന്ന പരാമര്‍ശത്തെയാണ് ഉമ്മന്‍ ചാണ്ടി വീണ്ടും വിമര്‍ശിച്ചത്. എജിയുടെ ഓഫീസ് അടച്ചുപൂട്ടുകയാണ് നല്ലതെന്ന് പറഞ്ഞാല്‍ കൈയ്യും കെട്ടി മിണ്ടാതിരിയ്ക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Oommen Chandy

സര്‍ക്കാരുമായി ബന്ധപ്പെട്ട ചില ഹര്‍ജികള്‍ പരിഗണിക്കവെയാണ് രണ്ട് ദിവസം മുമ്പ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. 120 അഭിഭാഷകരുണ്ടെങ്കിലും കോടതി ആവശ്യപ്പെടുന്ന വിവരങ്ങളൊന്നും കിട്ടുന്നില്ല. സര്‍ക്കാരിന്റെ പ്ലീഡര്‍മാരില്‍ അബ്കാരികളുടെ നോമികള്‍ വരെയുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

സര്‍ക്കാരിന്റെ അഭിഭാഷകരെ സംരക്ഷിയ്ക്കാനുള്ള ബാധ്യത മുഖ്യമന്ത്രി എന്ന നിലയില്‍ തനിയ്ക്കുണ്ട്. സര്‍ക്കാര്‍ അഭിഭാഷകര്‍ അബ്കാരിളുടെ നോമിനിയാണെന്ന് തെളിവില്ലാതെ പറയാമോ എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. കഴിഞ്ഞ ദിവസവും ഉമ്മന്‍ ചാണ്ടി ജഡ്ജിയെ വിമര്‍ശിച്ചിരുന്നു. സാംസ്‌കാരിക മന്ത്രി കെസി ജോസഫിന്റെ വിമര്‍ശനം പരിധിവിട്ട് ജഡ്ജിയെ കുറുക്കനോട് പോലും ഉപമിച്ചു.

നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+