ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും
കോഴിക്കോട്: 2021ല്‍ മല്‍സരിച്ചപ്പോള്‍ ചിഹ്നം ഗ്ലാസ് ആയിരുന്നു. ഇത്തവണ ആവശ്യപ്പെട്ടതും ഗ്ലാസ് കിട്ടണം എന്നാണ്. പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷന് ഒടുവില്‍ അനുവദിച്ച ചിഹ്നം ബക്കറ്റ് ആണ്. ഇതോടെ അച്ചടിച്ച പോസ്റ്ററുകള്‍ മാറ്റേണ്ടി വരും. ബാനറുകളും ഫ്ളക്സുകളും പുതിയത് വരും. കോഴിക്കോട് സൗത്ത് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ ആണ് അവസാന നിമിഷം കുഴങ്ങിയത്.
ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവായ അഹമ്മദ് ദേവര്‍കോവില്‍ 2021ലാണ് സൗത്ത് മണ്ഡലത്തില്‍ ജയിച്ചത്. മുസ്ലിം ലീഗിലെ നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയായിരുന്നു ദേവര്‍കോവിലിന്റെ വരവ്. പിന്നീട് മന്ത്രിയുമായി. ഇത്തവണയും ദേവര്‍കോവില്‍ തന്നെ മല്സരിക്കട്ടെ എന്ന് സിപിഎം തീരുമാനിച്ചു. അപ്പോഴും ആശങ്ക ചിഹ്നത്തില്‍ ആയിരുന്നു.

ഗ്ലാസ് ചിഹ്നം നേരത്തെ മണ്ഡലത്തില്‍ സുപരിചിതമാണ്. അതുകൊണ്ട് ആ ചിഹ്നം തന്നെ മതി എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 2025ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച ചിഹ്നങ്ങളുടെ പട്ടികയില്‍ ഗ്ലാസ് ഇല്ല. ഇതോടെയാണ് ആശങ്ക പരന്നത്. ചിഹ്നം ഇല്ലാതെ എങ്ങനെ പ്രചാരണം നടത്തുമെന്ന സംശയവും ബാക്കിയായിരുന്നു. ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കാനുള്ള നടപടികളും ഒരു ഭാഗത്ത് നീങ്ങി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടിക വന്നപ്പോള്‍ അഹമ്മദ് ദേവര്‍കോവിലിന് അനുവദിച്ചിരിക്കുന്ന ചിഹ്നം ബക്കറ്റാണ്. ഇനി അച്ചടിച്ച പോസ്റ്ററുകള്‍ മാറ്റണം. ബാനറും ഫ്ളക്സും മാറ്റി പുതിയത് ഇറക്കേണ്ടി വരും. ഈ ഇനത്തില്‍ ചെറുതല്ലാത്ത സംഖ്യ നഷ്ടമാകുമെന്ന് ചുരുക്കം. ബക്കറ്റ് ചിഹ്നം വച്ചുള്ള പോസ്റ്റര്‍ വരുന്നതു വരെ ക്ഷമിക്കൂ എന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശം.
കോഴിക്കോട് സൗത്ത് മണ്ഡല പരിചയം
2011ല്‍ ഇവിടെ നിന്ന് ജയിച്ചത് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ ആയിരുന്നു. അന്ന് സിപിഎമ്മിന് വേണ്ടി മല്‍സരിച്ച സിപി മുസാഫിര്‍ അഹമ്മദ് ശക്തമായ മല്‍സരം കാഴ്ചവച്ചു. മുനീറിന്റെ ഭൂരിപക്ഷം വെറും 1376. 2016ല്‍ ജയം മുനീറിന് തന്നെ. പക്ഷേ, ഇത്തവണ ഭൂരിപക്ഷം 6327 ആയി. ഐഎന്‍എല്ലിലെ എപി അബ്ദുല്‍ വഹാബ് ആയിരുന്നു എതിരാളി.
2021ല്‍ മുനീര്‍ കൊടുവള്ളി മണ്ഡലത്തിലേക്ക് മാറി. സൗത്ത് മണ്ഡലത്തില്‍ മുസ്ലിം ലീഗ് പുതിയ പരീക്ഷണമായി വനിതയെ മല്‍സരിപ്പിച്ചു. വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ് ആയിരുന്നു കളത്തില്‍. അഹമ്മദ് ദേവര്‍ കോവില്‍ മികച്ച വിജയം നേടി. 12459 വോട്ടിന്റെ ഭൂരിപക്ഷം. ഈ തിരഞ്ഞെടുപ്പിലെ എടുത്തു പറയേണ്ട മാറ്റം ബിജെപിയുടെ മുന്നേറ്റമായിരുന്നു. നവ്യ ഹരിദാസ് 24873 വോട്ട് നേടി.
മണ്ഡലത്തില്‍ 1000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് അവകാശപ്പെട്ടാണ് അഹമ്മദ് ദേവര്‍കോവില്‍ വീണ്ടും ജനവിധി തേടുന്നത്. അപ്പോഴാണ് ചൂടേറിയ പ്രചാരണത്തിന് മങ്ങലേല്‍പ്പിച്ച് ചിഹ്ന വിവാദം. ഒടുവില്‍ ബക്കറ്റ് ചിഹ്നവുമായി കളത്തിലിറങ്ങാനാണ് എല്‍ഡിഎഫ് തീരുമാനം.
-
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’














Click it and Unblock the Notifications