Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്തെത്തുമ്പോള്‍ വേഗത കുറക്കാം: എഐ ക്യാമറയെ കബളിപ്പിക്കാന്‍ പറ്റുമോ? മുട്ടന്‍പണി കിട്ടും

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനുള്ള എ ഐ ക്യാമറകള്‍ ഇന്ന് മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള ക്യാമറകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചത്. എന്നാല്‍ എത്രയൊക്കെ നിയമങ്ങള്‍ കര്‍ശനമാക്കിയാലും നിയമലംഘനം നടത്തിയേ തീരു എന്ന വാശിയുള്ള ചിലരുണ്ട്. അവര്‍ ഇത്തരം ക്യാമറകളെ വെട്ടിക്കാനുള്ള പഠിച്ച പണി പതിനെട്ടും നോക്കും.

ഓവര്‍ സ്പീഡിലും ഹെല്‍മെറ്റ് ഇടാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും എത്തുന്നവര്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ നല്ല കുട്ടികളാകും. ചിലര്‍ മനസില്‍ കരുതുന്നത് ക്യാമറയുള്ള ഭാഗത്ത് നിന്ന് മാത്രം ഇതൊക്കെ ചെയ്താല്‍ മതിയെന്നാണ്. വാഹനം ഓവര്‍ സ്പീഡാണെങ്കിലും ക്യാമറയുടെ അടുത്തേക്ക് എത്തുമ്പോള്‍ വേഗത കുറച്ച് രക്ഷപ്പെടാമെന്ന ധാരണയിലാണ് പലരും.

ai camera

ഇങ്ങനെയൊക്കെ മനസില്‍ കരുതിയവര്‍ക്ക് തെറ്റി. കാരണം, അങ്ങനെയൊന്നും എ ഐ ക്യാമറയെ പറ്റിക്കാന്‍ സാധിക്കില്ല. ഈ ക്യാമറകള്‍ക്ക് ഒരു ക്യാമറയുടെ അതിര്‍ത്തിയില്‍ നിന്ന് മറ്റൊരു ക്യാമറയുടെ അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത കൃത്യമായി അളക്കാന്‍ സധിക്കും. അതായത് ക്യാമറയുടെ അടുത്ത് എത്തുമ്പോള്‍ മാത്രം വേഗത കുറച്ചിട്ട് കാര്യമില്ല. ഇതിനിടെയിലെ വേഗത കൂടി കണക്കാക്കിയാണ് പിഴ ഈടാക്കുക. ഓവര്‍ സ്പീഡിന് 1500 രൂപയാണ് പിഴ ഈടാക്കുന്നത്.

ഇനി അടിയന്തരമായി ആശുപത്രിയിലേക്ക് പോകുന്നവര്‍, ബിക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ ഓവര്‍ സ്പീഡിന് പിടി വീഴില്ല. സ്പീഡിന്റെ പരിധിയുമാി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് സാവകാശം ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ വേഗതയും കണക്കാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തില്‍ നടക്കുന്നത് അതില്‍ ഇരയാകുന്നവരില്‍ അധികവും യുവജനങ്ങളാണ്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തില്‍ പകുതിയിലധികവും ഒഴിവാക്കാന്‍ കഴിയും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4 ജി സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതും തല്‍ക്ഷണം തന്നെ ദൃശ്യങ്ങള്‍ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്നതും. അതുകൊണ്ടുതന്നെ ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ് എന്നതിനാല്‍ നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി പരിഷ്‌കരിക്കപ്പെട്ടേക്കാം.

പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുകയും അവിടെ നിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ആയത് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്യും.

ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സര്‍വീസുകള്‍ എടുക്കുന്നതിന് ഭാവിയില്‍ പ്രയാസം സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ആയത് അതാത് ജില്ലാ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാനത്ത് നിലവില്‍ 675 ഏ ഐ ക്യാമറകള്‍, 25 പാര്‍ക്കിംഗ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജയമായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+