Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി സ്വീകരിച്ചത് കാലഘട്ടത്തിനനുസരിച്ചുള്ള തീരുമാനം; വിഡി സതീശനെ അഭിനന്ദിച്ച് കെസി വേണുഗോപാല്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വി ഡി സതീശനെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി രംഗത്ത്. പാര്‍ലമെന്ററി രംഗത്ത് ഏറെ അനുഭവ സമ്പത്തും തികഞ്ഞ പരിജ്ഞാനവുമായിട്ടാണ് സതീശന്‍ ഈ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചു ജനപക്ഷത്തുനിന്നു കൊണ്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന് ശോഭിക്കാന്‍ കഴിയുമെന്ന് തനിക്കു ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kc

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കാനും തെറ്റുകളെ തുറന്നു എതിര്‍ത്തുകൊണ്ട് തിരുത്തിക്കാനും കഴിയുന്ന ഒരു ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അദ്ദേഹത്തതിന് മുന്നോട്ടു പോകാന്‍ കഴിയുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്ന രീതിയിലുള്ള കാലഘട്ടത്തിനനുസരിച്ചുള്ള തീരുമാനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത് എന്ന തരത്തിലാണ് വിലയിരുത്തപ്പെടുന്നത്.

പരാജയം സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അശോക് ചവാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോണ്‍ഗ്രസ് അധ്യക്ഷ നിര്‍ദേശിച്ചിരിക്കുന്നത്. സംഘടനാ കാര്യങ്ങളില്‍ ആ റിപ്പോര്‍ട്ട് അനുസരിച്ചു എല്ലാവരുമായും കൂടിയാലോചിച്ചു എന്ത് നടപടി സ്വീകരിക്കണമെന്നാണ് തീരുമാനിക്കും.

ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയ നിരീക്ഷകര്‍, ഇന്ത്യയിലെ തന്നെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും എം എല്‍ എ മാരുമായും മറ്റു നേതാക്കളുമായും ബന്ധപെട്ടു അഭിപ്രായം തേടിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് എല്ലാവരുമായും ചര്‍ച്ച ചെയ്തുള്ള തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.

പാര്‍ട്ടിയിലെ എല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. തിരഞ്ഞെടുപ്പില്‍ പരാജയം ഉണ്ടായെങ്കിലും പാര്‍ട്ടി താഴെത്തട്ടില്‍ വളരെ ശക്തമാണ്. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് കാലഘട്ടത്തിനനസരിച്ചു ഒരു നല്ല നേതൃത്വം വന്നു പാര്‍ട്ടിയെ ഒറ്റകെട്ടായി മുന്നോട്ടു നയിക്കുകയെന്നതാണ്. ഇതില്‍ എല്ലാവരും വ്യക്തിതാല്പര്യങ്ങള്‍ക്കതീതമായി ഒറ്റകെട്ടായി ആ തീരുമാനത്തിനൊപ്പമാണ് നിന്നത്. അതാണ് കോണ്‍ഗ്രസിന്റെ സ്വഭാവമെന്നും വേണുഗോപാല്‍ പറഞ്ഞു.

Recommended Video

cmsvideo
    VD satheesan about his future plan as opponent leader

    രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ തിളക്കമാര്‍ന്ന, സ്തുത്യര്‍ഹമായ രീതിയിലാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയുടെ അഭിവാജ്യ ഘടകമായി അദ്ദേഹം പാര്‍ട്ടിയെ മുന്നോട്ടു നയിക്കും. രമേശ് ചെന്നിത്തലയുടെ കഴിവുകള്‍ നല്ല രീതിയില്‍ പരിപൂര്‍ണ്ണമായി വിനിയോഗിച്ചു തന്നെയാകയും പാര്‍ട്ടി മുന്നോട്ടു പോവുക. എല്ലാവരുമായും ആലോചിച്ചു എല്ലാവരെയും വിശ്വാസത്തിലെടുത്താകും പാര്‍ട്ടി മുന്നോട്ടു പോവുകയെന്നും വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+