• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുധാകരന് എഐസിസിയുടെ ആദ്യ നിര്‍ദേശം, ഭാരവാഹികള്‍ക്ക് ടാര്‍ഗറ്റ്, ചെന്നിത്തലയ്ക്കും റോള്‍

ദില്ലി: കെ സുധാകരനെ അധ്യക്ഷനാക്കിയിട്ടും കേരളത്തിലെ കോണ്‍ഗ്രസിലെ പിടിവിടാതെ രാഹുല്‍ ഗാന്ധി. അടിമുടി മാറ്റത്തിനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡും ഇക്കാര്യം നേരിട്ട് നിര്‍ദേശിച്ചു. ഗ്രൂപ്പുകള്‍ക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ പ്രമുഖ സ്ഥാനങ്ങളില്‍ നിയമിക്കണമെന്നാണ് നിര്‍ദേശം. രമേശ് ചെന്നിത്തലയ്ക്കും പുതിയ റോള്‍ വരുന്നുണ്ട്. എന്നാല്‍ ഇത് ഹൈക്കമാന്‍ഡിനെ മാത്രം നിര്‍ദേശം അംഗീകരിച്ചായിരിക്കില്ല. കെപിസിസി പുനസംഘടനയ്ക്ക് സുധാകരന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആനകള്‍ക്ക് കൊറോണ രോഗമുണ്ടോ? തമിഴ്‌നാട്ടിലെ മധുമലൈ ടൈഗര്‍ റിസര്‍വിലെ എല്ലാ ആനകളിലും പരിശോധന- ചിത്രങ്ങള്‍ കാണാം

pic1

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്നാണ് എഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. കെ സുധാകരന് ലഭിക്കുന്ന ആദ്യ നിര്‍ദേശമാണിത്. ഗ്രൂപ്പുകളുമായി ഇനി മുന്നോട്ട് പോകാനാവില്ലെന്ന കൃത്യമായ സന്ദേശമാണ് രാഹുല്‍ ഗാ ന്ധിയും നല്‍കുന്നത്. സംഘടനാ സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദേശം. അതിന് പുറമേ എല്ലാ ഭാരവാഹികള്‍ക്കും ചുമതലയും ടാര്‍ഗറ്റും ഉണ്ടായിരിക്കും. ഇതോടെ പ്രവര്‍ത്തിക്കാത്തവര്‍ പെട്ടെന്ന് തന്നെ മാറുമെന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നത്.

pic2

എല്ലാ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും മാറ്റം ഉടന്‍ വേണമെന്ന് എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റ് മാറ്റങ്ങളെല്ലാം അടുത്ത ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിമുടി സംഘടനയെ ശക്തിപ്പെടുത്താനാണ് രാഹുലിന്റെ തീരുമാനം. രാഹുല്‍ വീണ്ടും വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംഘടനാ തലത്തിലും സംസ്ഥാന കോണ്‍ഗ്രസിലും പിടിമുറുക്കിയിരിക്കുകയാണ് രാഹുല്‍.

pic3

ഗ്രൂപ്പ് മാത്രം എന്ന രീതിയിലേക്ക് ഇനി മടക്കമില്ലെന്നാണ് രാഹുലിന്റെ നിലപാട്. അതേസമയം രമേശ് ചെന്നിത്തലയ്ക്ക് പുതിയ റോള്‍ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ച് ഒരു റോള്‍ കൊടുക്കില്ല. അദ്ദേഹത്തിന്റെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും പുതിയ ചുമതല തീരുമാനിക്കുക. നിലവില്‍ അദ്ദേഹത്തിന് നല്‍കാന്‍ പുതിയ പദവികളൊന്നും കോണ്‍ഗ്രസിലില്ല. അപ്രതീക്ഷിതമായി യുഡിഎഫ് കണ്‍വീനറായി അദ്ദേഹം വരുമോ എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്.

pic4

സമഗ്രമായ സംഘടനാ തിരഞ്ഞെടുപ്പ് സാധ്യമല്ലെങ്കില്‍ പ്രവര്‍ത്തകരെ വിളിച്ച് കൂട്ടി വാര്‍ഡ്, മണ്ഡലം കമ്മിറ്റികള്‍ പുനസംഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി. പുതിയ കെപിസിസി ഡിസിസി ഭാരവാഹികളെ കണ്ടെത്താന്‍ സമിതിയെ നിശ്ചയിക്കും. മറ്റ് നേതാക്കളുടെ അഭിപ്രായവും മാനിക്കും. കേരളത്തില്‍ ഇനി ജംബോ കമ്മിറ്റികളുണ്ടാവില്ല. ഇപ്പോഴുള്ളവ ഉടച്ചുവാര്‍ക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. അതേ ഗ്രൂപ്പിനെ പൂര്‍ണമായി പടിക്ക് പുറത്ത് നിര്‍ത്തും. തന്റെ പേരിലൊരു ഗ്രൂപ്പുണ്ടാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

pic5

രാഹുല്‍ ഗാന്ധിയുടെ ടീമായി കേരള ഘടകം കംപ്ലീറ്റ് മാറിയിരിക്കുകയാണ്. തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച രമേശ് ചെന്നിത്തലയെ സമര്‍ത്ഥമായി തന്നെ രാഹുല്‍ വെട്ടിയിരിക്കുകയാണ്. നേരത്തെ കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു സുധാകരന്‍. രാഹുല്‍ ഇടപെട്ടായിരുന്നു അന്ന് സുധാകരനെ മത്സരിപ്പിച്ചത്. അതിനുള്ള പ്രത്യുപകാരമായിട്ടാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പദവി കൂടി നല്‍കിയത്. ടി സിദ്ദിഖ് അടക്കമുള്ളവര്‍ കമ്മിറ്റിയിലേക്ക് വന്നത് രാഹുലിന്റെ ടീമിന്റെ ഭാഗമായിട്ടാണ്.

pic6

ഗ്രൂപ്പുകള്‍ പൂര്‍ണമായി അവസാനിച്ചെന്ന് കരുതാനാവില്ല.എന്നാല്‍ മിതവാദികളായ ഗ്രൂപ്പ് നേതാക്കളാണ് ഇപ്പോള്‍ നിര്‍ണായക സ്ഥാനങ്ങളിലെത്തിയത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഐ വിഭാഗവും ചേര്‍ന്ന് നില്‍ക്കുന്നവരാണ്. എന്നാല്‍ എല്ലാവരുമായും ചേര്‍ന്ന് പോകുന്നവരാണ്. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എ ഗ്രൂപ്പുമായി ചേര്‍ന്ന് നില്‍ക്കുന്നവരാണ്. എന്നാല്‍ ഇവര്‍ ഗ്രൂപ്പിന് പുറത്തേക്ക് ചാഞ്ഞ നേതാക്കളുമാണ്.

pic7

കെപിസിസിക്ക് 51 അംഗ കമ്മിറ്റിയാണ് മനസ്സിലുള്ളത്. തന്റെ വരവ് സിപിഎമ്മിനും എംഎ ബേബിക്കുമൊക്കെ ഭയമുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ എന്‍ഒസി വാങ്ങി വേണ്ട തനിക്ക് ബിജെപിയില്‍ പോകാന്‍. കോണ്‍ഗ്രസില്‍ തന്നെ പ്രവര്‍ത്തിച്ച് മരിക്കുകയെന്നതാണ് ആഗ്രഹം. കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് സിപിഎം പേടിക്കുന്നുണ്ട്. അതേസമയം മുന്നണി വിട്ട ഘടകകക്ഷികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ബിജെപി കേരളത്തില്‍ ദുര്‍ബലമാണെന്നും, വളര്‍ച്ചയില്ലെന്നും സുധാകരന്‍ പറഞ്ഞു.

സൂര്യകാന്തി പൂക്കൾക്കിടയിൽ സൗന്ദര്യം വിരിയിച്ച് മൗനി റോയി; ക്യൂട്ട് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

cmsvideo
  Mullappally Ramachandran about K Sudhakaran becoming KPCC President

  English summary
  aicc wants a complete change in kerala congress, dcc and kpcc will change as per rahul gandhi's likes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X