കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പന്നിയിറച്ചി കഴിക്കുമോ, ഇല്ല ബീഫില്‍ ഉള്ളിയിട്ട് കഴിക്കാനാണ് ഇഷ്ടം'; ഐഷസുല്‍ത്താനയുടെ മറുപടി വൈറല്‍

Google Oneindia Malayalam News

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ എന്ത് പോസ്റ്റ് ചെയ്താലും നിമിഷ നേരം കൊണ്ട് വൈറലാവുകയും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുകയും ഏറ്റവും കൂടുതല്‍ കമന്റുകളും വരുന്നതാണ് ഐഷ സുല്‍ത്താനയുടെ പോസ്റ്റുകള്‍. ഐഷ സുല്‍ത്താന പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

എമിറേറ്റ്സും തിരിച്ചു വന്നില്ല; സൗദി എയർലൈൻസും കരിപ്പൂരിൽ നിന്ന് വിട പറയുന്നുഎമിറേറ്റ്സും തിരിച്ചു വന്നില്ല; സൗദി എയർലൈൻസും കരിപ്പൂരിൽ നിന്ന് വിട പറയുന്നു

ഇന്ന് ഐഷ പോസ്റ്റ് ചെയ്ത ഒരു കാര്യവും ഇപ്പോള്‍ വൈറലാണ്. അതില്‍ വന്ന രു കമന്റും അതിന് ഐഷ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'എന്നാ പിന്നെ മുഹബ്ബത്തിന്റെ ഒരു ചായ ആയാലോ' എന്ന കാപ്ഷനോടെ ഐഷ ചായകുടിക്കുന്ന പോസ്റ്റും അതില്‍ വന്ന കമന്റും ഇപ്പോള്‍ വൈറലാണ്.

1

'ഐഷ പന്നിയിറച്ചി കഴിക്കുമോ എന്നാണ് ഈ പോസ്റ്റിന് കീഴില്‍ വന്ന ഒരു കമന്റ് അതിന് ഐ നല്‍കിയ മറുപടിയിങ്ങനെ കഴിക്കില്ല പക്ഷെ ബീഫില്‍ ഉള്ളിയിട്ട് കഴിക്കാനാണ് ഇഷ്ടം' എന്ന മറുപടിയാണ് ഐഷ നല്‍കിയത് കൂടാതം വേറൊരു കമന്റും ഐഷ മറുപടി നല്‍കിയിട്ടുണ്ട്. കൊള്ളാല്ലോ പുതിയ ഐഡിയ. മുമ്പ് ഫേക്ക് പ്രൊഫൈല്‍ നീല നക്ഷത്രമെന്ന പേരിലും, ഭാരതമണ്ണെന്നാ പേരിലുമൊക്കെ ആയിരുന്നു. ഇപ്പൊ അവരൊന്ന് ടെക്‌നിക്ക് മാറ്റി പിടിച്ചു.മൊത്തം മുസ്ലിം പേരില്‍ ഇറങ്ങിയേക്കുവാണ്.(കുറച്ചെങ്കിലും റെസ്റ്റ് എടുതുടെടോ)എന്നാലല്ലേ വര്‍ഗീയത പ്രചരിപ്പിക്കാന്‍ സാധിക്കൂ.അപ്പോഴേ ആ പരിപ്പ് ഇവിടെ വേവില്ലാ എന്ന കമന്റും ഐഷ മറുപടിയായി ആ കമന്റില്‍ കീഴില്‍ ഇട്ടിട്ടുണ്ട്.

രാജസ്ഥാന്‍ തൂത്ത് വാരിയ കോണ്‍ഗ്രസ്: നാലില്‍ ല്‍ മൂന്ന് ജില്ലാ പഞ്ചായത്തുകളും സ്വന്തംരാജസ്ഥാന്‍ തൂത്ത് വാരിയ കോണ്‍ഗ്രസ്: നാലില്‍ ല്‍ മൂന്ന് ജില്ലാ പഞ്ചായത്തുകളും സ്വന്തം

2

ഈ കമന്റിന് ഐഷക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ശക്മായ മറുപടിയാണഅ ആ കമന്റിട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇതൊക്കെ വ്യാജ സംഘപരിപാര്‍ അക്കൗണ്ടുകളാണമെന്നാണ് കമന്റിലൂടെ എല്ലാവരും പറയുന്നത്. ഇതിന് സമാനമായി കഴിഞ്ഞ ദിവസം ഐയ ഫേസ്ബുക്കിലിട്ട പോസ്റ്റും വൈറലായിരുന്നു. കാക്കനാട് മെട്രോയുടെ പണി നടക്കുന്നിടത്ത് വച്ച് ഞാന്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ച എന്ന തലക്കെട്ടോടെ ഐഷ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയായത്. മെട്രോയുടെ പണിയെടുക്കുന്ന ഒരു തൊഴിലാളി നമസ്‌കരിക്കുന്ന ഒരു വീഡിയോയായിരുന്നു അത്.

3

ഈ പേസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്. പ്രതികൂലിച്ച് വന്നവര്‍കൊക്കെ ഐഷ ചുട്ട മറുപടിയും നല്‍കിയാണ് വിട്ടത്. സുഹൃത്തേ,,എനിക്ക് മനസ്സിലാവണില്ല ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്,? ഒരു പെണ്‍കുട്ടി കണ്ട മനസ്സില്‍ സന്തോഷം തോന്നിയ ഒരു കാഴ്ച സ്വന്തം പേജില്‍ പോസ്റ്റ് ചെയ്തത് ഇത്രയും വലിയ തെറ്റാണോ വ്യക്തിസ്വാതന്ത്രമുള്ള നാടല്ലേ നമ്മുടെഇഷ്ടപ്പെട്ടവര്‍ കാണുക ഇഷ്ടപ്പെടാത്തവര്‍ കാണാതിരുന്നാല്‍ പോരെ ഇത് കേരളമല്ലേ യുപി യൊന്നുമല്ലല്ലോ, കേരളം വിട്ട് അന്യസംസ്ഥാനങ്ങള്‍ നമ്മള്‍ റോഡില്‍ കാണുന്ന കഴ്ചകള്‍ എന്താണ് ന്ന് കണ്ടവര്‍ക്ക് എല്ലാം അറിയാമായിരിക്കും.

നിരന്തരം പ്രതിരോധത്തിലായ സർക്കാർ; മോന്‍സനും സുധാകരനും പിന്നെ ഹലാലും ലൗ ജിഹാദും: 2021 വിവാദങ്ങള്‍നിരന്തരം പ്രതിരോധത്തിലായ സർക്കാർ; മോന്‍സനും സുധാകരനും പിന്നെ ഹലാലും ലൗ ജിഹാദും: 2021 വിവാദങ്ങള്‍

4

അത്രയ്ക്ക് വ്യത്തികേടില്ലല്ലോ ഈ പോസ്റ്റിന് ഒരു സാദാരണമനുഷ്യന്‍. സഞ്ചാരമില്ലാത്ത റോഡിന് അരികുപറ്റി ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ സ്വന്തം ദൈവത്തിനെ പ്രാര്‍ത്ഥിക്കുന്നു. ഇതില്‍ എന്താണ് തെറ്റ്. ഈ നാട്ടിലുള്ളവര്‍ക്കില്ലാത്ത വിഷമം മറ്റുള്ളവര്‍ക്കെന്തിനാഇതാണോ അസഹിഷ്ണുത. ഇത് മനപ്പൂര്‍വ്വം ആ പെണ്‍കുട്ടിയെ ഒരു പാട് പേര്‍ ചേര്‍ന്ന് അക്രമിക്കുന്നതായിട്ടാണ് എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നത്,, അത് മോശമല്ലേ. കഷ്ടം തോന്നുന്നു. ഇത്തരത്തില്‍ അനുുകൂലിച്ച് കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴെ പ്രത്യക്ഷപ്പെട്ടത്. ഇനിമുതല്‍ മെട്രോ പണി നടത്തുന്ന ഇടത്തു നിന്ന് ഞാനും നിസ്‌കരിക്കാം ഷെഹോദറീ ഇത്തരത്തില്‍ കളിയാക്കികൊണ്ടുള്ള കമന്റും പ്രത്യക്ഷപ്പെട്ടിരുന്നു.

5

ലക്ഷദ്വീപ് സ്വദേശിയായ മോഡലും, നടിയും സംവിധായകയുമാണ് ഐഷ സുല്‍ത്താന. ലക്ഷ്ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ 2021ല്‍ നടപ്പാക്കാനൊരുങ്ങിയ ഭരണ പ്രക്രിയയുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഐഷ രംഗത്ത് വന്നിരുന്നു. ഇതിലൂടെയാണ് ഐഷ ചര്‍ച്ചയായത്. അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ച് ഐഷയ്‌ക്കെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡണ്ടിന്റെ പരാതിയെത്തുടര്‍ന്ന് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു. മലയാളത്തിലെ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് മീഡിയാ വണ്‍ ചാനല്‍നടത്തിയ ഒരു ചര്‍ച്ചയ്ക്കിടയില്‍ ആയിരുന്നു കേസിനാസ്പദമായ പദപ്രയോഗം.

ന്യൂട്രീഷ്യനിസ്റ്റ്, ക്ലിനിക്കല്‍ സെക്കോളജിസ്റ്റ്, പ്രോജക്റ്റ് ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാംന്യൂട്രീഷ്യനിസ്റ്റ്, ക്ലിനിക്കല്‍ സെക്കോളജിസ്റ്റ്, പ്രോജക്റ്റ് ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാം

6

153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഐഷക്കെതിരെ കേസെടുത്തിരുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി പരാമര്‍ശം പിന്‍വലിക്കണമെന്ന് ഐഷയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഐഷ തയ്യാറായില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തത്. ദ്വീപില്‍ കോവിഡ് പടരാനിടയാക്കിയ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ മാസമാദ്യം തന്റെ പുതിയ ചിത്രത്തിന്റേ പോസ്റ്റര്‍ ഐഷ പുറത്തിറക്കിയിരുന്നു. ഐഷയുടെ പേരില്‍ ചുമത്തിയ രാജ്യദ്രോഹ കുറ്റമായ 124 എ എന്ന പേരില്‍ തന്നെയാണ് ചിത്രത്തിന് പേരുമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് പുറത്തിറ്കകുന്നതുമായി ബന്ധപ്പെട്ട് ഇട്ട കുറിപ്പും വൈറലായിരുന്നു.

7

ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാല്‍ എല്ലാ വര്‍ഷവും പോലെയല്ല എനിക്കീ വര്‍ഷം ഞാനിന്ന് ഓര്‍ത്തെടുക്കുവാന്‍ എന്റെ ആ പഴയ കാലം, ഓര്‍മ്മ വെച്ച നാള്‍ മുതല്‍ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്‌കൂള്‍ യുണിഫോം ധരിച്ചു സ്‌കൂള്‍ മൈതാനത്ത് ദേശിയ പതാക ഉയര്‍ത്തുമ്പോള്‍ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,'ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന് എല്ലാ ദിവസവും സ്‌കൂള്‍ അസംബ്ലിയില്‍ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകള്‍ വേണമെന്ന തീരുമാനത്തില്‍ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കില്‍ പെട്ട് സിനിമ ഫീല്‍ഡില്‍ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളര്‍ത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയില്‍ എഴുതിയ സ്‌ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നുവെന്ന് ഐഷ സുല്‍ത്താന പോസ്റ്റില്‍ കുറിക്കുന്നു. ഈ തന്നെയാണ് ഇവര്‍ രാജ്യദ്രോഹിയായി ചിത്രീകരിച്ചതെന്നും ഐഷ പങ്കുവെക്കുന്നു.

പെൺകുട്ടിയ്ക്ക് ക്രിസ്മസ് സമ്മാനമായി മുത്തശ്ശിയുടെ ആലിംഗനം; ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് അമ്മപെൺകുട്ടിയ്ക്ക് ക്രിസ്മസ് സമ്മാനമായി മുത്തശ്ശിയുടെ ആലിംഗനം; ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് അമ്മ

Recommended Video

cmsvideo
Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

English summary
Aisha Sultana Shutdown A Troll, Who Asked Her If She Eat Pork Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X