• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വര്‍ണക്കടത്ത് കേസില്‍ അജിത് ഡോവലിറങ്ങും, യുഎഇയില്‍ നിന്ന് വിവരങ്ങള്‍, സ്വപ്‌ന സുരേഷ് മാത്രമല്ല....

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി പുതിയ നീക്കങ്ങള്‍ക്ക്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഏജന്‍സികളെയും ഉപയോഗിച്ച് പരമാവധി തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. യുഎഇ ഭരണാധികാരികളുമായി അദ്ദേഹം സംസാരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ബിജെപി സ്വര്‍ണക്കടത്ത് പ്രധാന വിഷയമാക്കി മാറ്റാനാണ് ഒരുങ്ങുന്നത്. സിപിഎം നേതൃത്വം പ്രതിരോധത്തിലുമാണ്.

cmsvideo
  Ajit Doval intervening in gold smuggling case | Oneindia Malayalam
  കൂടുതല്‍ വിവരങ്ങള്‍

  കൂടുതല്‍ വിവരങ്ങള്‍

  അജിത് ഡോവല്‍ യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായിട്ടാണ് സംസാരിക്കുക. കേസ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ സിബിഐയും നടത്തുന്നുണ്ട്. ഇക്കാര്യം സിബിഐ ഡയറക്ടര്‍ തന്നെ ചര്‍ച്ച ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും കേസ് നിരന്തരമായി ശ്രദ്ധിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ തേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സിബിഐ നേരിട്ട് വിഷയത്തില്‍ ഇടപെടും.

  തീവ്രവാദികളുമായി ബന്ധം?

  തീവ്രവാദികളുമായി ബന്ധം?

  സ്വര്‍ണം ആര്‍ക്ക് വേണ്ടിയാണ് വരുന്നതെന്ന സംശയമാണ് ഇനി കേന്ദ്രത്തിന്റെ മുന്നിലുള്ളത്. തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടിയാണോ എന്ന് പരിശോധിക്കുന്നുണ്ട്. അങ്ങനെ കണ്ടെത്തിയാല്‍ എന്‍ഐഎയും കേസ് അന്വേഷിക്കും. യുഎഇയില്‍ നിന്ന് രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലവില്‍ കരാറുണ്ട്. ഇത് ഉപയോഗിച്ചാണ് അജിത് ഡോവല്‍ ഉന്നത അധികാരികളുമായി സംസാരിക്കുന്നത്.

  പോലീസ് ഉന്നതനും....

  പോലീസ് ഉന്നതനും....

  സ്വപ്‌നയ്ക്ക് പോലീസില്‍ നിന്ന് അതിശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥനുമായി സ്വപ്‌നയ്ക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. ഒമ്പത് മാസം മുമ്പ് പോലീസിലെ ഉന്നതുമായി ഇവര്‍ സ്വിമ്മിംഗ് പൂളില്‍ നീന്തി തുടിച്ചിരുന്നു. ഇതും തിരുവനന്തപുരത്തെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു. സ്വപ്‌നയുടെ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ വെച്ച് മദ്യപിച്ച് പോലീസുകാരന്‍ സ്വപ്‌നയുമായി നീന്തല്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. ഇത് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.

  മറ്റൊരു ദാരുണ സംഭവവും...

  മറ്റൊരു ദാരുണ സംഭവവും...

  ഇതേ സല്‍ക്കാര ചടങ്ങില്‍ വെച്ച് മറ്റൊരു ഞെട്ടിക്കുന്ന സംഭവും നടന്നിരുന്നു. നവവരന്‍ അടക്കം ഈ ചടങ്ങില്‍ വെച്ച് കുടിച്ച് കൂത്താടിയത് വധുവിനെ ഞെട്ടിച്ചിരുന്നു. ജ്യൂസില്‍ മദ്യമൊഴിച്ച് ഈ പെണ്‍കുട്ടിയെ കുടിപ്പിക്കുകയും ചെയ്തു. കൈകള്‍ പിന്നില്‍ കെട്ടി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. പോലീസിലെ ഉന്നതന്‍ ഇടപെട്ട് സ്വര്‍ണവും പണവും തിരികെ വാങ്ങി നല്‍കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കി കേസും അവസാനിപ്പിക്കുകയായിരുന്നു. ആ പെണ്‍കുട്ടി പിന്നീട് വിവാഹ മോചനവും നേടി.

  ശിവശങ്കറിന്റെ ബന്ധം

  ശിവശങ്കറിന്റെ ബന്ധം

  ശിവശങ്കറിനെ മൊഴി എടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് നടത്തിയ യാത്രകളെല്ലാം കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ശിവശങ്കറിന്റെ സ്വാധീനം സ്വപ്‌ന ഉപയോഗിച്ചോ എന്നാണ് പരിശോധിക്കുന്നുണ്ട്. സ്വര്‍ണം കടുത്തുന്നതിനായി സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതേസമയം ശിവശങ്കര്‍ ഇപ്പോള്‍ സേഫാണ്. സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ഇതുവരെ ശിവശങ്കറിന്റെ പേരില്‍ ലഭിച്ചിട്ടില്ല.

  സ്വപ്‌ന പറയുന്നത്

  സ്വപ്‌ന പറയുന്നത്

  താന്‍ സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ലെന്ന് സ്വപ്‌ന പറയുന്നു. കോണ്‍സുലേറ്റ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ എല്ലാം ചെയ്യുന്നത്. മാറി നില്‍ക്കുന്നത് തെറ്റ് ചെയ്തത് കൊണ്ടല്ല, മറിച്ച് ഭയം കൊണ്ടാണെന്നും ഇവര്‍ പറയുന്നു. മന്ത്രിമാരെ ഞാന്‍ മുമ്പ് പരിപാടികളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗില്‍ വന്ന സ്വര്‍ണവുമായി തനിക്ക് പങ്കില്ല. ക്ലിയറന്‍സ് താമസിച്ചപ്പോള്‍ കോണ്‍സുലേറ്റില്‍ നിന്ന് തന്നെ വിളിക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതെന്നും സ്വപ്‌ന പറഞ്ഞു.

  സിസിടിവി ദൃശ്യങ്ങള്‍

  സിസിടിവി ദൃശ്യങ്ങള്‍

  സ്വപ്‌നയുടെ ഓഫീസ്, കാര്‍ഗോ കോംപ്ലക്‌സ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കാന്‍പോകുന്നത്. ലോക്ഡൗണിനിടയിലും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സരിന്‍ സ്വര്‍ണം കടത്തി എന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പുറത്തേക്ക് എത്തിക്കാന്‍ ഉപയോഗിച്ച് വാഹനം ഏതാണ് എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വിമാനത്താവളത്തിലെ കാര്‍ഗോയിലേക്ക് പോകുന്ന റോഡിന് ഇരുവശവുമുള്ള പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.

  English summary
  ajit doval seeks information from uae on gold smuggling case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X