ബിബിസിയില്‍ ഇടഞ്ഞു, സവര്‍ക്കര്‍ക്ക് പിന്തുണ, രാഹുലിന് വിമര്‍ശനം; അനില്‍ വിമതനായത് ഇങ്ങനെ
ദില്ലി: അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനെ അത്രയൊന്നും ഞെട്ടിച്ചിട്ടില്ല. തീര്‍ത്തും പ്രതീക്ഷിച്ചത് തന്നെയായിരുന്നു ഈ നീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ അനില്‍ ആന്റണിയെ കുറിച്ച് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും, അതിന് കാരണം സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന അനില്‍ ആന്റണിയാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
അന്ന് മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം. അനിലിനെതിരെ സൈബര്‍ മേഖലയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് പാര്‍ട്ടിയുടെ വിമതനായി അദ്ദേഹം മാറുന്നത്.ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് വലിയ കോലാഹലം ഉയര്‍ത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു പ്രതികരണവുമായി അനില്‍ രംഗത്തെത്തിയത്.

പാര്‍ട്ടിയുടെ നിലപാട് ശരിയല്ലെന്നും, അത് രാജ്യ താല്പര്യത്തിന് വിരുദ്ധമാണെന്നും വരെ അനില്‍ ആന്റണി ചൂണ്ടിക്കാണിച്ചു. ബിബിസി ഇന്ത്യയെ എന്നും വിമര്‍ശിച്ചിരുന്ന മാധ്യമമാണെന്നും, അവര്‍ ഇന്ത്യാ വിരുദ്ധരാണെന്നും അനില്‍ പറഞ്ഞു. ഇതോടെ വിവാദം കനത്തു. അധികം വൈകാതെ തന്നെ വിമര്‍ശനം കടുത്തതോടെ അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയായിരുന്നു. എന്നാല്‍ തുടരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയെയും അദ്ദേഹം പിന്തുണച്ചിരുന്നു. കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയില്‍ ഏറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണ് 2024ലെ പൊതുതിരഞ്ഞെടുപ്പെന്ന് പറഞ്ഞ അനില്‍, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പോലുള്ളവരെ അവഹേളിക്കുന്നതാണോ കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണമെന്നും ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ സംസ്കാരമില്ലാത്തവരാണെന്നും അനില്‍ വിമര്‍ശിച്ചു.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
സ്മൃതി ഇറാനി സ്വന്തം കഴിവ് കൊണ്ട് വളര്ന്നുവന്നവളാണ. ഏതാനും വ്യക്തിയുടെ താല്പര്യം സംരക്ഷിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ദേശീയ താല്പര്യത്തിന് വേണ്ടി ആ പാര്‍ട്ടി ഒന്നു്ം ചെയ്യുന്നില്ല. മറ്റ് പാര്‍ട്ടികള്‍ കര്‍ണാടകയില്‍ പ്രചാരണം നടത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ദില്ലി തമ്പടിച്ചിരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിലെ കോണ്‍ഗ്രസ് നയത്തിനെതിരെയും അനില്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍, 2024ന് അപ്പുറത്തേക്ക് കോണ്‍ഗ്രസ് ഉണ്ടാവില്ല. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുത്.
രാജ്യത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അനില്‍ പറഞ്ഞു. 2017ന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതനം ഒരു പഠന വിഷയമാണെന്നും അനില്‍ പറഞ്ഞിരുന്നു. ശ്രീരാമ നവമി ദിനത്തില്‍ വില്ലുകുലച്ച് നില്ക്കുന്ന ശ്രീരാമന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ അനില്‍ പോസ്റ്റ് ചെയ്തിരുന്നു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം












Click it and Unblock the Notifications