മരണപ്പെട്ടത് 'നാലെണ്ണം'.. ഗര്‍ഭിണിയായത് യുഡിഎഫ് കാലത്ത്.. ഞാന്‍ ഉത്തരവാദിയല്ല.. നാണമുണ്ടോ ഏകെ ബാലാ?
ആദിവാസി സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് പട്ടിക ജാതി - പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രിയായ എ കെ ബാലന്‍ നിയമസഭയില്‍ നടത്തിയത്.
വിവാദങ്ങളില്‍ പെട്ട് ഇ പി ജയരാജന്‍ രാജി വെച്ചപ്പോള്‍, ജയരാജന്‍ ഒഴിഞ്ഞുപോയ സീറ്റില്‍ ഇരുന്നത് ഏ കെ ബാലനാണ്. അതും മുഖ്യമന്ത്രിക്ക് തൊട്ടടുത്ത്. സീറ്റിന്റെ ഗുണമാണോ അതോ കഷ്ടകാലമാണോ ബാലന് പക്ഷേ നാക്ക് പിഴച്ചു. പിഴച്ചു എന്ന് പറഞ്ഞാല്‍ പോര ശരിക്കും പിഴച്ചു. അതും ജയരാജന്‍ പടിയിറങ്ങി അധികമൊന്നും കഴിയാതെ തന്നെ.
Read also: ഒപ്പവും പുലിമുരുകനും ഹിറ്റ്.. മോഹന്‍ലാല്‍ പ്രതിഫലം കൂട്ടി 4 കോടിയാക്കി! മറ്റുള്ളവര്‍ വാങ്ങുന്നതോ?
ആദിവാസി സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് പട്ടിക ജാതി - പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രിയായ എ കെ ബാലന്‍ നിയമസഭയില്‍ നടത്തിയത്. ആദിവാസി ശിശുക്കളുടെ മരണവുമായി നടത്തിയ നിലവാരം കുറഞ്ഞ പ്രസ്താവനയുടെ പേരില്‍ എ കെ ബാലന് നേരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ഉയരുന്നത്.

'സംസ്‌കാരമില്ലാത്ത സാംസ്‌കാരിക' മന്ത്രി
യു ഡി എഫ് ഭരണകാലത്ത് ആദിവാസി സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്ന തരത്തിലായിരുന്നു എ കെ ബാലന്റെ പ്രസ്താവന. ഇനി നാട്ടിലെ സ്ത്രീകള്‍ ഗര്‍ഭം ധരിക്കാനും സര്‍ക്കാര്‍ മാറുന്നതും കാത്ത് നില്‍ക്കണോ എന്നാണ് ആളുകള്‍ സാംസ്‌കാരിക മന്ത്രിയോട് ചോദിക്കുന്നത്.

നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്
പോഷകാഹാരക്കുറവ് മൂലം നാല് ആദിവാസിക്കുട്ടികള്‍ മരിച്ചതിനെപ്പറ്റി ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞ വാക്കുകളാണ് ഇത്. 'നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്'. തൂക്കക്കുറവും പോഷകാഹാരത്തിന്റെ ലഭ്യതക്കുറവും മൂലം ആദിവാസി കുട്ടികള്‍ മരിച്ച സംഭവത്തെ എത്ര നിരുത്തരവാദിത്ത പരമായിട്ടാണ് മന്ത്രി പരാമര്‍ശിച്ചത് എന്ന് നോക്കൂ.

എകെ ബാലന്റെ വാക്കുകള്‍
ബഹുമാനപ്പെട്ട മെമ്പര്‍ പറഞ്ഞത് പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അത് പോഷകാഹാരക്കുറവ് കൊണ്ട് ആയിരുന്നില്ല മരണം. ഒന്നു അബോര്‍ഷനാണ്. അബോര്‍ഷന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്, ഇപ്പോളാണ് ഡെലിവറി ആയത് എന്ന് മാത്രം. അതിനു ഞാന്‍ ഉത്തരവാദിയല്ല. മറ്റൊന്നിന് വാല്‍വിന്റെ തകരാറ്. അതും ഗര്‍ഭിണിയായതും നിങ്ങളുടെ കാലഘട്ടത്തിലാണ്. ഇപ്പോഴാണ് പ്രസവിച്ചത്. അതിനും ഞാന്‍ ഉത്തരവാദിയല്ല. - ഇതാണ് എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞത്.

മന്ത്രിക്ക് മാത്രമല്ല നാണം വേണ്ടത്
മന്ത്രി എ കെ ബാലന്‍ ഈ പരമാര്‍ശം നടത്തുമ്പോള്‍ സഭയില്‍ കയ്യടികളും പൊട്ടിച്ചിരികളും കേള്‍ക്കാനുണ്ട്. ആദിവാസി സ്ത്രീയുടെ ഗര്‍ഭത്തിന് താന്‍ ഉത്തരവാദിയല്ല എന്ന് പരിഹാസ സ്വരത്തില്‍ ഒരു മന്ത്രി പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്നത് ആരായാലും അത് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ സാമാജികര്‍ക്ക് ഭൂഷണമല്ല.

മറുപടി കൊടുത്തത് ഷംസുദ്ദീന്
മണ്ണാര്‍ക്കാട് എം എല്‍ എയായ അഡ്വ. എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം 3 കോടിയിലേറെ രൂപ ആദിവാസി മേഖലകളില്‍ ചെലവഴിച്ചു എന്നും എ കെ ബാലന്‍ പറഞ്ഞു. യു ഡി എഫ് ഭരണകാലത്ത് ആദിവാസി സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉത്തരവാദികളല്ല എന്ന വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

സീനിയര്‍ നേതാവല്ലേ
പിണറായി വിജയന്‍ മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിയും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവുമാണ് എ കെ ബാലന്‍. നിയമം, സാംസ്‌കാരികം എന്നിവയ്‌ക്കൊപ്പം പട്ടികവര്‍ഗ്ഗക്ഷേമത്തിന്റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ബാലന്‍. എന്നിട്ടാണ് ഈ അധിക്ഷേപം എന്നോര്‍ക്കണം.












Click it and Unblock the Notifications