ചാണ്ടിയെ പുറത്താക്കിയതിന് പിന്നില്‍ ശശീന്ദ്രന്‍?; മന്ത്രിയായി സത്യപ്രതിജ്ഞ ഉടന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കയ്യേറ്റ വിവാദത്തില്‍ അകപ്പെട്ട് മന്ത്രി തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ എന്‍സിപിയിലെ മറ്റൊരു എംഎല്‍എയും മുന്‍ മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. ശശീന്ദ്രനെതിരായ ഹണിട്രാപ് കേസ് അവസാന ഘട്ടത്തിലെത്തിയതോടെയാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചത്.


മന്ത്രിക്കെതിരെ മാധ്യമപ്രവര്‍ത്തക നല്‍കി പരാതി ഒത്തുതീര്‍ക്കാന്‍ ധാരണയായിട്ടുണ്ട്. ഇതിനുപിന്നാലെ റിട്ട. ജില്ലാ ജഡ്ജി പി.എസ്. ആന്റണി കമ്മീഷന്‍ ഹണിട്രാപ് കേസില്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് അനുകൂലമാണെന്നാണ് സൂചന.

thomas

മന്ത്രിക്കെതിരായ ആരോപണം തെളിയിക്കാന്‍ ചാനലിനോ മാധ്യമപ്രവര്‍ത്തകയ്‌ക്കോ കഴിഞ്ഞിട്ടില്ല. ചാനല്‍ റിപ്പോര്‍ട്ടര്‍ കൃത്യമായി കമ്മീഷന് മൊഴി നല്‍കിയില്ല. കൂടാതെ, ഫോണ്‍ സംഭാഷണം ചാനല്‍ എഡിറ്റ് ചെയ്താണ് സംപ്രേഷണം ചെയ്തത്. ഇതിന്റെ യഥാര്‍ഥ വീഡിയോ കമ്മീഷന് കൈമാറിയിട്ടില്ല.

റിപ്പോര്‍ട്ടില്‍ ചാനലിനെതിരെ പരാമര്‍ശം ഉണ്ടായേക്കുമെന്നാണ് സൂചന. തോമസ് ചാണ്ടി രാജിവെച്ചതിന് പിന്നാലെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ചാണ്ടിയെ പുറത്താക്കിയതിന് പിന്നില്‍ ശശീന്ദ്രനാണെന്ന വാദത്തിന് ബലംകിട്ടുകയാണ്. നേരത്തെ ശശീന്ദ്രനെ കുടുക്കിയത് തോമസ് ചാണ്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന്, ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വിവരങ്ങള്‍ ശശീന്ദ്രന്‍ ചാനലിന് കൈമാറിയതായാണ് ചിലര്‍ ആരോപിക്കുന്നത്.

English summary
A K Saseendran may return as Transport Minister
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്