കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്റര്‍ ആക്രമണം; ഡിയോ സ്‌കൂട്ടര്‍ എത്തിച്ച വനിതയെ സാക്ഷിയാക്കിയേക്കും, ജിതിനൊപ്പമിരുത്തി ചോദ്യം ചെയ്യും

Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ എ സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. എ കെ ജി സെന്റര്‍ ആക്രമണത്തിനായി ജിതിന്‍ എത്തിയപ്പോള്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുക എന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രധാന ലക്ഷ്യം.

എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകും എന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. എ കെ ജി സെന്റര്‍ ആക്രണത്തിന് മുമ്പ് ജിതിന് സ്‌കൂട്ടറെത്തിച്ച് നല്‍കിയ സ്ത്രീയെയും ചോദ്യം ചെയ്യും. ഈ സ്ത്രീയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ജിതിന് ഒപ്പമിരുത്തിയാണ് ചോദ്യം ചെയ്യുക.

1

ഇവരെ സാക്ഷിയാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. എ കെ ജി സെന്ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെങ്കിലും സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ ജിതിനെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് ഉള്ളത്. ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കും എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.

'ഒന്നും പറയാനില്ല'; മലയാളി മാധ്യമങ്ങള്‍ 'കടക്ക് പുറത്ത്'; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍<br />'ഒന്നും പറയാനില്ല'; മലയാളി മാധ്യമങ്ങള്‍ 'കടക്ക് പുറത്ത്'; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍

2

പ്രാദേശിക നേതാക്കളുമായി ആലോചിച്ചാണ് ജിതിന്‍ എ കെ ജി സെന്റര്‍ ആക്രമിച്ചത് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഡിയോ സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് അവിടെ വെച്ച് പ്രതി കെ എസ് ഇ ബിയുടെ ബോര്‍ഡ് വെച്ച കാറിലേക്ക് മാറുകയായിരുന്നു.

നടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലിനടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലി

3

കെ എസ് ഇ ബിക്ക് കരാര്‍ കൊടുത്ത ഈ കാര്‍ ജിതിന്റേതാണ് എന്്‌ന വ്യക്തമാണ്. ഈ സമയത്ത് ഡിയോ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് ജിതിന്റെ സുഹൃത്തായ വനിതയാണ്. ഇവരാണ് സ്‌കൂട്ടര്‍ എത്തിച്ച് നല്‍കിയത് എന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. സംഭവ ദിവസം ജിതിന്‍ ഒന്നരമണിക്കൂറോളം ഗൗരീശപട്ടത്തുണ്ടെന്നാണ് മൊബൈല്‍ ടവര്‍ പരിശോധനയില്‍ ക്രൈംബ്രാഞ്ച് മനസിലക്കിയിരിക്കുന്നത്.

ഡോളറിനെതിരെ മൂക്കുകുത്തി രൂപ, കോളടിച്ചത് പ്രവാസികള്‍ക്ക്..; കാരണമെന്തെന്നറിയാമോ?ഡോളറിനെതിരെ മൂക്കുകുത്തി രൂപ, കോളടിച്ചത് പ്രവാസികള്‍ക്ക്..; കാരണമെന്തെന്നറിയാമോ?

4

ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോര്‍മാറ്റ് ചെയ്തായിരുന്നു ജിതിന്‍ ഹാജരാക്കിയിരുന്നത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നുമാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കഞ്ചാവ് കേസിലടക്കം ഉള്‍പ്പെടുത്തും എന്നായിരുന്നു പൊലീസിന്റെ ഭീഷണി എന്നും ജിതിന്‍ പറഞ്ഞിരുന്നു.

6

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു എ കെ ജി സെന്റര്‍ ആക്രമണം. ആദ്യം പൊലീസ് അന്വേഷിച്ച കേസ് ഒരു മാസമായിട്ടും എങ്ങും എത്താതെ ആയതോടെ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. കേസ് അന്വേഷണം നീങ്ങാത്തതില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷം പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അന്വേഷണസംഘം.

English summary
AKG Center Attack; The woman who was delivered by Deo's scooter is likely to be made a witness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X