കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗുണ്ടാബന്ധമുളള ഇപി ജയരാജന്‍ പേഴ്സണലായി നടത്തിയ നാടകം': ആരോപണവുമായി കെ സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ വരവിന്റെ പ്രാധാന്യം കുറയ്ക്കാനുളള ശ്രമം ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് പോലും പറയുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പേഴ്സണലായി നടത്തിയ നാടകമാണെന്നും കെ.സുധാകരന്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധി വരുന്ന ദിവസം അതിന്റെ പ്രഭ കെടുത്താന്‍ സിപിഎം ഓഫീസ് കോണ്‍ഗ്രസ് ആക്രമിച്ചു എന്നുളള ആരോപണം ബുദ്ധിയുളളവര്‍ വിശ്വസിക്കുമോ എന്നും കെ സുധാകരന്‍ ചോദിച്ചു. എകെജി സെന്റര്‍ ആക്രമണം ഇ പിയുടെ തിരക്കഥയാണ്. അതിനുളള ഗുണ്ടാബന്ധമുളള ഇ.പി ജയരാജന്‍ നടത്തിയതാണ് ആക്രമണം.

akg

എകെജി സെന്ററിനെതിരായ ബോംബാക്രമണം രണ്ടാം തവണ; ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം, ബോബെറിഞ്ഞത് പരിസരം നിരീക്ഷിച്ച്എകെജി സെന്ററിനെതിരായ ബോംബാക്രമണം രണ്ടാം തവണ; ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം, ബോബെറിഞ്ഞത് പരിസരം നിരീക്ഷിച്ച്

1


പൊലീസ് സുരക്ഷയുളള എകെജി സെന്ററില്‍ പരിചയമുളള ആളുകള്‍ക്കേ ആക്രമണം നടത്താനാകൂ. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് പറയുന്നതെന്നും കെ സുധാകരന്‍ ചോദിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഭവം അന്വേഷിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

2

അതേസമയം, ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎം പറയുന്നത്. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് ആണെന്നും കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.. ആക്രമണത്തിന് കാരണം കോണ്‍ഗ്രസാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പറഞ്ഞു.

3


ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുകാരണവശാലും പ്രകോപനത്തില്‍ വീഴരുതെന്നും സമാധാനപരമായ പ്രതിഷേധം ജനങ്ങളെ അണിനിരത്തി നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

5


ഇന്ന് രാവിലെ 11 മണിയോടെ സിപിഎം സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്നുണ്ട്്. ഇതിന്റെ കൂടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരത്ത് കനത്ത പോലീസ് വിന്യാസമാണുളളത്. എകെജി സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

5


കഴിഞ്ഞദിവസം രാത്രി 11.24ന് എകെജി സെന്ററിന് താഴെ എകെജി ഹാളിനോട് ചേര്‍ന്നാണ് ഇരുചക്രവാഹനത്തിലെത്തിയ ഒരാള്‍ സ്ഫോടക വസ്തു എറിഞ്ഞത്. ഇയാള്‍ വന്നത് കുന്നുകുഴി ഭാഗത്ത് നിന്നാണ് എന്നാണ് സി സി ടി വി ക്യാമറകളില്‍ നിന്ന് വ്യക്തമാകുന്നത്. പരിസരം എല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷം തിരിച്ച് പോയ അക്രമി വീണ്ടും തിരിച്ചുവരുന്നു. തന്റെ ഇരുചക്രവാഹനം വേഗം നിര്‍ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന സ്ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു.

6

പ്രധാന ഗെയ്റ്റിന് സമീപം പോലീസ് കാവല്‍ ഉണ്ടായിരുന്നു എന്നാണ് സിപിഎം അറിയിച്ചത്. സിപിഎം നേതാക്കളായ എംഎ ബേബി, പി.കെ ശ്രീമതി എന്നിവരുള്‍പ്പെടെ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

7


പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ എംപിയ്ക്കും പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കെ.സുധാകരന്റെ കണ്ണൂരിലെ വീട്ടിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കയ്യില്‍ പൂക്കളും കണ്ണില്‍ നാണവും; ഏറ്റവും പുതിയ ചിത്രങ്ങളുമായി പ്രിയ താരം പ്രിയങ്ക

Recommended Video

cmsvideo
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

English summary
akg centre bomb attack:K Sudhakaran says EP Jayarajan planned the AKG center attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X